പുതിയ ക്യൂ 5ന്‍റെ ബുക്കിംഗ് തുടങ്ങി ഔഡി

Web Desk   | others
Published : Oct 21, 2021, 11:55 PM IST
പുതിയ ക്യൂ 5ന്‍റെ ബുക്കിംഗ് തുടങ്ങി ഔഡി

Synopsis

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഔഡി ഇന്ത്യയുടെ ക്യൂ5 എസ്‍യുവി പുതിയ മോഡലിന്റെ ബുക്കിങ് സ്വീകരിച്ചു തുടങ്ങി.

ര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഔഡി ഇന്ത്യയുടെ (Audi India) ക്യൂ5 (Q5) എസ്‍യുവി പുതിയ മോഡലിന്റെ ബുക്കിങ് സ്വീകരിച്ചു തുടങ്ങി. ഔഡി ഡീലർഷിപ്പിൽ നിന്നോ ഓൺലൈനായോ വാഹനം ബുക്ക് ചെയ്യാം. രണ്ടു ലക്ഷം രൂപയാണ് ബുക്കിംഗ് തുക. പുതിയ ക്യൂ 5 അടുത്ത മാസം വിപണിയിലെത്തുമെന്നാണ് റിപ്പോർട്ടുകള്‍. 

കഴിഞ്ഞ വർഷം രാജ്യന്തര വിപണിലെത്തിയ പുതിയ ക്യൂ 5 നെയാണ് ഇന്ത്യൻ വിപണിയിലെത്തിച്ചിരിക്കുന്നത്. പ്രീമിയം പ്ലസ്, ടെക്നോളജി എന്നീ വകഭേദങ്ങളിലാണ് പുതിയ ക്യൂ 5 എത്തുന്നത്. പുതിയ വാഹനത്തിൽ 249 ബിഎച്ച്പി കരുത്ത് നൽകുന്ന 2 ലീറ്റർ പെട്രോൾ എൻജിനാണ്. പുതിയ വാഹനത്തിൽ ക്വാഡ്രോ ഓൾ വീൽ ഡ്രൈവും ഡ്രൈവ് സെലക്റ്റും ഡാമ്പിങ് കൺട്രോളോടു കൂടിയ സസ്പെൻഷനുമുണ്ട്. കൂടുതൽ സുരക്ഷയ്ക്കായി റിയർ സൈഡിൽ ഉൾപ്പെടെ 8 എയർബാഗുകളും നൽകി.

പുതിയ എൽഇഡി ഹെഡ്‌ലാംപ്, ടെയിൽലാംപ്, വെർട്ടിക്കൽ ക്രോം ലൈനിങ്ങുള്ള വലിയ ഗ്രിൽ, 10.1 ഇഞ്ച് ടച്ച് സ്ക്രീനോടു കൂടിയ എഐബി 3 ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വെർച്വൽ കോക്പിറ്റ് പ്ലസ് (ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ) വയർലെസ് ചാർജർ, ബി ആൻഡ് ഒ പ്രീമിയം ത്രീഡി സൗണ്ട് സിസ്റ്റം എന്നിവ ആണ് പുതിയ ക്യൂ 5 ലെ സവിശേഷതകൾ എന്നാണ് റിപ്പോര്‍ട്ടുകള്‍. 
 


 

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം