നിയമം ലംഘിച്ച ഓട്ടോ ഡ്രൈവര്‍ക്ക് പിഴ 32,500 രൂപ!

By Web TeamFirst Published Sep 4, 2019, 4:35 PM IST
Highlights

പുതിയ ഗതാഗത നിയമം കര്‍ശനമായി അധികൃതര്‍ നടപ്പാക്കി തുടങ്ങിയതോടെ രാജ്യത്ത് ഉടനീളം നിരവധി പേരാണ് നിയമം പാലിക്കാത്തതിനാല്‍ കുടുങ്ങുന്നത്. ഹെല്‍മറ്റും രേഖകളുമില്ലാതെ ബൈക്കോടിച്ച യുവാവിന് 23,000 രൂപ ചുമത്തിയിരുന്നു

ഗുരുഗ്രാം: പുതിയ ഗതാഗത നിയമം കര്‍ശനമായി നടപ്പാക്കി തുടങ്ങിയതോടെ നിയമം ലംഘിച്ച ഓട്ടോ ഡ്രൈവര്‍ക്ക് പിഴ വന്നത് 32,500 രൂപ. ഗുരുഗ്രാമിലുള്ള ബ്രിസ്റ്റോള്‍ ചൗക്കിലെ ഓട്ടോ ഡ്രെെവര്‍ക്കാണ് വലിയ തുക പിഴയായി വന്നത്. ഡ്രൈവിംഗ് ലൈസന്‍സ്,  പുക പരിശോധന സര്‍ട്ടിഫിക്കറ്റ്, രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് എന്നിങ്ങനെ ഒരു രേഖകളും ഇല്ലാതെ ഓട്ടോയുമായി നിരത്തില്‍ ഇറങ്ങിയതോടെയാണ് 32,500 രൂപ പിഴ വന്നത്.

പുതിയ ഗതാഗത നിയമം കര്‍ശനമായി അധികൃതര്‍ നടപ്പാക്കി തുടങ്ങിയതോടെ രാജ്യത്ത് ഉടനീളം നിരവധി പേരാണ് നിയമം പാലിക്കാത്തതിനാല്‍ കുടുങ്ങുന്നത്. ഹെല്‍മറ്റും രേഖകളുമില്ലാതെ ബൈക്കോടിച്ച യുവാവിന് 23,000 രൂപ ചുമത്തിയിരുന്നു. തിങ്കളാഴ്ചയാണ് ദിനേഷ് മദന്‍ എന്ന യുവാവിന് പൊലീസ് നോട്ടീസ് നല്‍കിയത്.

ഡ്രൈവിംഗ് ലൈസന്‍സ്, രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, പുക പരിശോധന സര്‍ട്ടിഫിക്കറ്റ് എന്നിവ യുവാവ് ഹാജരാക്കിയില്ലെന്ന് പൊലീസ് അറിയിച്ചു. യുവാവ് ഹെല്‍മറ്റും ധരിച്ചിരുന്നില്ല. സെപ്റ്റംബര്‍ ഒന്നുമുതലാണ് വാഹനഗതാഗത നിയമ ലംഘനത്തിന് വന്‍ പിഴ ഈടാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം നടപ്പാക്കി തുടങ്ങിയത്. 

click me!