ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്ത ഈ ഓട്ടോറിക്ഷയുടെ പ്രത്യേകതകൾ എന്തൊക്കെയെന്ന് അറിയാമോ?

Web Desk   | Asianet News
Published : Jul 11, 2020, 01:50 PM IST
ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്ത ഈ ഓട്ടോറിക്ഷയുടെ പ്രത്യേകതകൾ എന്തൊക്കെയെന്ന് അറിയാമോ?

Synopsis

ഹാന്‍ഡ് വാഷിങ് യൂണിറ്റ്, സോപ്പ്, സാനിറ്റൈസര്‍, വേസ്റ്റുകള്‍  ഇടാന്‍ പ്രത്യേക ബിന്നുകള്‍, ആവശ്യത്തിന് ചെടികള്‍ എല്ലാം ഈ ഓട്ടോറിക്ഷയില്‍ ഉണ്ട്. 

മുംബൈ: കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അധികൃതർ ജനങ്ങളോട് ആവർത്തിച്ച് ആവശ്യപ്പെടുന്നത് കൈ കഴുകാനും മാസ്ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനുമാണ്. കൊവിഡ് കാലത്ത് തന്റെ വാഹനമായ ഓട്ടോറിക്ഷയിൽ ഏറ്റവും മികച്ച പ്രതിരോധ സൗകര്യങ്ങളുൾപ്പെടുത്തിയിരിക്കുകയാണ് മുംബൈയിലെ ഈ ഓട്ടോഡ്രൈവർ. ആനന്ദ് മഹീന്ദ്ര ഈ ഓട്ടോഡ്രൈവറെക്കുറിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.   

ഹാന്‍ഡ് വാഷിങ് യൂണിറ്റ്, സോപ്പ്, സാനിറ്റൈസര്‍, വേസ്റ്റുകള്‍  ഇടാന്‍ പ്രത്യേക ബിന്നുകള്‍, ആവശ്യത്തിന് ചെടികള്‍ എല്ലാം ഈ ഓട്ടോറിക്ഷയില്‍ ഉണ്ട്. മുംബൈയിലെ ആദ്യത്തെ ഹോം സിസ്റ്റം ഓട്ടോറിക്ഷ എന്നാണ് ഈ മുച്ചക്രവാഹനത്തിന്റെ വിശേഷണം.  ഫോണ്‍ ചാര്‍ജ് ചെയ്യാന്നതിനും തണുത്ത വെള്ളം കുടിക്കാനും വൈഫൈ സംവിധാനം തുടങ്ങി എല്ലാ സൗകര്യങ്ങളും ഈ വണ്ടിയിലുണ്ട്. നവദമ്പതികള്‍ക്ക് ഈ ഓട്ടോറിക്ഷയില്‍ സൗജന്യയാത്രയും അനുവദിക്കുന്നു.വീടിന് സമാനമായ സൗകര്യങ്ങളാണ് വണ്ടിയില്‍ ഒരുക്കിയിരിക്കുന്നത്. കൂടാതെ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് യാത്രകള്‍ക്ക് ഇളവ് നല്‍കുന്നുണ്ട്. 
 

PREV
click me!

Recommended Stories

ഓടുന്ന വാഹനത്തിൽ ചാർജ്ജ് ചെയ്യുന്ന ഫോൺ ഹെൽമെറ്റിൽ വച്ച് സംസാരം, അതിസാമർത്ഥ്യം വേണ്ടെന്ന് എംവിഡി
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ