Latest Videos

കൊവിഡിനെതിരെ പൊരുതുന്നവര്‍ക്ക് ഫിനാന്‍സ് പദ്ധതികളുമായി യമഹ

By Web TeamFirst Published Jul 10, 2020, 4:24 PM IST
Highlights

കൊവിഡ്-19 മഹാമാരിക്കെതിരെ പോരാടുന്ന മുന്നണി പോരാളിക്കള്‍ക്കായി പുതിയ ഫിനാന്‍സ് പദ്ധതികള്‍ അവതരിപ്പിച്ച് ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ യമഹ. 

കൊവിഡ്-19 മഹാമാരിക്കെതിരെ പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള മുന്നണി പോരാളിക്കള്‍ക്കായി പുതിയ ഫിനാന്‍സ് പദ്ധതികള്‍ അവതരിപ്പിച്ച് ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ യമഹ. ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി നേരത്തെ സര്‍വീസ് ഓഫറുകളും കമ്പനി നൽകിയിരുന്നു.

ഡോക്ടര്‍മാര്‍, ഹെല്‍ത്ത് കെയര്‍ ജീവനക്കാര്‍, പൊലീസ് തുടങ്ങി എല്ലാ മുന്നണി പോരാളിക്കള്‍ക്കും പ്രത്യേക ഇഎംഐ പദ്ധതി ലഭ്യമാകും.

പുതിയ പദ്ധതി പ്രകാരം യമഹ ഇരുചക്ര വാഹനം വാങ്ങുന്ന മേല്‍പ്പറഞ്ഞ ഉപഭോക്താക്കള്‍ ആദ്യത്തെ മൂന്ന് മാസത്തേക്ക് അവരുടെ പ്രതിമാസ ഇഎംഐയുടെ 50 ശതമാനം നല്‍കിയാല്‍ മതി. ഈ സ്‌കീം ഇന്ത്യയിലുടനീളമുള്ള എല്ലാ അംഗീകൃത യമഹ ഡീലര്‍ഷിപ്പുകളിലും ലഭ്യമാകുമെന്നാണ് റിപ്പോർട്ട്. 2020 ജൂലൈ 31 വരെ മാത്രമേ ഈ ഓഫര്‍ ലഭ്യമാകുകയുള്ളു.

ഈ പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിലും പുതിയ ഇരുചക്ര വാഹനം വാങ്ങാന്‍ പദ്ധതിയിട്ടിരിക്കുന്ന മുന്നണി പോരാളിക്കള്‍ക്കുള്ള സമ്മര്‍ദ്ദം ലഘൂകരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 

2020 ജൂണിലും യമഹ സമാനമായ ഒരു ഓഫര്‍ പ്രഖ്യാപിച്ചിരുന്നു. 'കൊറോണ വാരിയേഴ്‌സ് ക്യാമ്പ്' എന്ന് പദ്ധതിയാണ് അന്ന് കമ്പനി പ്രഖ്യാപിച്ചത്. 

click me!