ഈ ബജാജ് മോഡലുകൾ തിരിച്ചുവരവിനൊരുങ്ങുന്നു

Web Desk   | Asianet News
Published : May 21, 2020, 05:13 PM IST
ഈ ബജാജ് മോഡലുകൾ തിരിച്ചുവരവിനൊരുങ്ങുന്നു

Synopsis

ഈ രണ്ടു മോഡലുകളും ബി എസ് 6 അപ്ഡേറ്റ് ചെയ്ത് വീണ്ടും വിപണിയിലെത്തുമെന്നാണ് പുതിയ വാര്‍ത്തകള്‍. 

രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജിന്‍റെ രണ്ട് മോഡലുകളായ ഡിസ്കവർ, വി എന്നിവ കമ്പനിയുടെ വെബ്‌സൈറ്റിൽ നിന്നും  നീക്കം ചെയ്‍തിരുന്നു. 

വിൽപ്പനയിൽ വളരെ പിന്നാക്കം നിന്ന രണ്ട് മോഡലുകളാണ് ഡിസ്കവർ,  വി എന്നിവ. ഇതു കാരണമാണ് ഈ വാഹനങ്ങളുടെ നിർമ്മാണം നിർത്തിയത്  .  എന്നാൽ  ഈ രണ്ടു മോഡലുകളും ബി എസ് 6 അപ്ഡേറ്റ് ചെയ്ത് വീണ്ടും വിപണിയിലെത്തുമെന്നാണ് പുതിയ വാര്‍ത്തകള്‍. 

2019 ഫെബ്രുവരിയിലാണ് ഡിസ്കവർ ശ്രേണിയിലെ വാഹനങ്ങൾക്ക് അപ്ഡേറ്റഡ് പതിപ്പ് കമ്പനി നൽകിയത്. വി ശ്രേണിയിലെ വാഹനങ്ങൾക്ക് 2018 ഡിസംബറിലും നേരിയ രീതിയിലുള്ള അപ്ഡേറ്റ് ലഭിച്ചിരുന്നു.

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം