എത്തീ, ബജാജ് പള്‍സര്‍ ഡാഗര്‍ എഡ്‍ജ് എഡിഷന്‍

By Web TeamFirst Published Apr 30, 2021, 12:31 PM IST
Highlights

പള്‍സര്‍ 150, പള്‍സര്‍ 180, പള്‍സര്‍ 220എഫ് മോഡലുകളുടെ ഡാഗര്‍ എഡ്‍ജ് എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

രാജ്യത്തെ പ്രമുഖ ആഭ്യന്തര ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജിന്‍റെ ജനപ്രിയ മോഡലാണ് പള്‍സര്‍ ശ്രേണി. ഇപ്പോഴിതാ പള്‍സര്‍ 150, പള്‍സര്‍ 180, പള്‍സര്‍ 220എഫ് മോഡലുകളുടെ ഡാഗര്‍ എഡ്‍ജ് എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി എന്ന് കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. പൾസർ 150ന് 1,01,818 രൂപ,  പൾസർ 150 ട്വിൻ ഡിസ്‍ക് പതിപ്പിന് 1,04,819 രൂപ, പൾസർ 180ന് 1,09,651 രൂപ, പൾസർ 220Fന് 1,28,250 രൂപ എന്നിങ്ങനെയാണ് ഡാഗർ എഡ്‍ജ് എഡിഷൻ മോഡലുകളുടെ ഇന്ത്യയിലെ എക്സ്ഷോറൂം വിലകൾ എന്നാണ് റിപ്പോര്‍ട്ടുകള്‍. 

സഫയര്‍ ബ്ലൂ, പേള്‍ വൈറ്റ് എന്നീ രണ്ട് മാറ്റ് കളര്‍ ഓപ്ഷനുകളില്‍ ബജാജ് പള്‍സര്‍ 150 ഡാഗര്‍ എഡ്ജ് എഡിഷന്‍ ലഭിക്കും. പേള്‍ വൈറ്റ് കളര്‍ മോഡലിൽ മഡ്ഗാര്‍ഡിലും റിമ്മുകളിലും ചുവന്ന ഹൈലൈറ്റുകള്‍ നല്‍കിയിട്ടുണ്ട്. ബോഡിയിലും ബെല്ലി പാനിലും ചുവപ്പ്, കറുപ്പ് ഗ്രാഫിക്‌സ് ലഭിച്ചു. സഫയര്‍ ബ്ലൂ കളര്‍ മോഡലിന്റെ മുന്നിലെ മഡ്ഗാര്‍ഡിലും റിമ്മുകളിലും വൈറ്റ് ഹൈലൈറ്റുകള്‍ നല്‍കി. ബോഡിയിലും ബെല്ലി പാനിലും വൈറ്റ്, ബ്ലാക്ക് ഗ്രാഫിക്‌സ് ലഭിച്ചു.

എന്നാൽ, മോട്ടോര്‍സൈക്കിളില്‍ മെക്കാനിക്കല്‍ മാറ്റങ്ങളില്ല. നിലവിലെ അതേ 149.5 സിസി, 4 സ്‌ട്രോക്ക് എന്‍ജിനാണ് കരുത്തേകുന്നത്. 13.8 ബിഎച്ച്പി കരുത്തും 13.5 എന്‍എം ടോര്‍ക്കും ഈ എൻജിൻ ഉല്‍പ്പാദിപ്പിക്കും. അതേസമയം, പള്‍സര്‍ 180 മോട്ടോര്‍സൈക്കിളിന്റെ സഫയര്‍ ബ്ലൂ കളര്‍ ഓപ്ഷന്‍ ഒഴിവാക്കി. പകരം വോള്‍ക്കാനിക് റെഡ്, സ്പാര്‍ക്കിള്‍ ബ്ലാക്ക് മാറ്റ് കളര്‍ ഓപ്ഷനുകള്‍ നൽകിയിരിക്കുന്നു. പേള്‍ വൈറ്റ് ഓപ്ഷനിലും ലഭ്യമാണ്. സ്പാര്‍ക്കിള്‍ ബ്ലാക്ക് കളര്‍ വേരിയന്റിന് ചുവന്ന ഗ്രാഫിക്‌സ്, ഹൈലൈറ്റുകള്‍ എന്നിവ മാത്രമാണ് ലഭിച്ചത്. വൈറ്റ്, ബ്ലാക്ക് ഗ്രാഫിക്‌സും ഹൈലൈറ്റുകളും ലഭിച്ചതാണ് വോള്‍ക്കാനിക് റെഡ് കളര്‍ ഓപ്ഷന്‍. നിലവിലെ അതേ 178.6 സിസി എന്‍ജിനാണ് കരുത്തേകുന്നത്. ഈ എൻജിൻ 16.8 ബിഎച്ച്പി കരുത്തും 14.52 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.

പള്‍സര്‍ 220എഫ് മോട്ടോര്‍സൈക്കിളിന് വോള്‍ക്കാനിക് റെഡ്, സ്പാര്‍ക്കിള്‍ ബ്ലാക്ക് മാറ്റ് കളര്‍ ഓപ്ഷനുകളും പേള്‍ വൈറ്റ്, സഫയര്‍ ബ്ലൂ ഓപ്ഷനുകളുമാണ് ലഭിച്ചത്. നിലവിലെ അതേ 220 സിസി എന്‍ജിന്‍ ഉപയോഗിക്കുന്നു. 20.1 ബിഎച്ച്പി കരുത്തും 18.55 എന്‍എം ടോര്‍ക്കും ഈ എൻജിൻ ഉല്‍പ്പാദിപ്പിക്കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!