ലിയോൺസിനോ 500ന്റെ വില കൂട്ടി ബെനെലി

By Web TeamFirst Published Jun 26, 2021, 8:15 AM IST
Highlights

ലിയോൺസിനോ 500ന്റെ വില കൂട്ടിയിരിക്കുകയാണ് കമ്പനി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍

ഇറ്റാലിയന്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബെനലിയുടെ ലിയോണ്‍സിനോ 500ന്റെ ബിഎസ്6 പതിപ്പിനെ 2021 ഫെബ്രുവരിയിലാണ് ഇന്ത്യൻ വിപണിയില്‍ അവതരിപ്പിക്കുന്നത്. സാധാരണ ബിഎസ്6 പതിപ്പ് വിപണിയില്‍ എത്തുമ്പോൾ സാധാരണയായി നിർമ്മാതാക്കൾ വില വർധിപ്പിക്കുകയാണ് പതിവ്. എന്നാൽ, പഴയ ബിഎസ് 4 പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍ വില 20,000 രൂപ കുറവിലായിരുന്നു ലിയോണ്‍സിനോ 500 വിപണിയിലെത്തിയത്. 

പക്ഷേ ഇപ്പോഴിതാ എത്തി നാല് മാസങ്ങൾക്ക് ശേഷം ലിയോൺസിനോ 500ന്റെ വില കൂട്ടിയിരിക്കുകയാണ് കമ്പനി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ബൈക്കിന്‍റെ വില 10,000 രൂപയോളം കൂട്ടിയെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോർട്ട് ചെയ്യുന്നത്. വില കൂടിയതോടെ സ്റ്റീൽ ഗ്രേ നിറത്തിന് 4,69,900 രൂപയും, ലിയോൺസിനോ റെഡ് നിറത്തിന് 4,79,900 രൂപയുമാണ് പുതിയ എക്‌സ്-ഷോറൂം വില. 

സ്റ്റീല്‍ ട്രെല്ലിസ് ഫ്രെയിമിലാണ് ബൈക്കിന്റെ നിര്‍മ്മാണം. ബിഎസ്4 മോഡലിന് സമാനമായ ഡിസൈനാണ് ബിഎസ്6 ബെനലി ലിയോണ്‍സിനോ 500 നും എന്നാണ് റിപ്പോർട്ടുകൾ. നിയോ-റെട്രോ രൂപകല്‍പ്പന തുടരുന്ന, അതിന് സവിശേഷമായ ഒരു ഐഡന്റിറ്റി ലഭിക്കുന്നു, ഫ്രണ്ട് മഡ്ഗാര്‍ഡിലെ ചെറിയ ലയണ്‍ ഓഫ് പെസാരോ അലങ്കാരവും നൽകുന്നു. ലിയോണ്‍സിനോ 500-ന്ന്റെ എക്സ്ഹോസ്റ്റിൽ ചില പുതുമകളുണ്ട്. കര്‍ശനമായ ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ ഒരു പരിധിവരെ ശബ്ദം നിശബ്ദമാക്കിയിട്ടുണ്ട്. 

ബെനലി ലിയോൺസിനോ 500-ന് ഒരു സ്‌ക്രാംബ്ലർ ഡിസൈൻ ഭാഷ്യമാണ്. 1950-കളിലെയും 1960-കളിലെയും ബെനലിയുടെ സ്‌ക്രാംബ്ലർ മോഡലുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഡിസൈൻ ആണ് നൽകിയത്. പഴയ മോഡലുകൾക്ക് സമാനമായി സിംഹകുട്ടിയുടെ ഒരു ചെറിയ പ്രതിമ ലിയോൺസിനോ 500ന്റെ മുൻ മഡ്ഗാർഡിന് മുകളിൽ സ്ഥാപിച്ചിട്ടുണ്ട്. ഇറ്റാലിയൻ ഭാഷയിൽ ലിയോൺസിനോയെന്നാൽ സിംഹകുട്ടിയെന്നാണ് അർഥം. 

ബിഎസ്6 നവീകരണം ലഭിച്ച DOHC ട്വിന്‍ സിലിണ്ടര്‍ ഫോര്‍-സ്‌ട്രോക്ക്, ലിക്വിഡ്-കൂള്‍ഡ്, 500 സിസി എഞ്ചിനാണ് ബൈക്കിന്റെ ഹൃദയം. ഈ എഞ്ചിന്‍ 8,500 rpm-ല്‍ 47.5 bhp കരുത്തും 6,000 rpm-ല്‍ 46 Nm torque ഉം ഉത്പാദിപ്പിക്കും. 8-വാല്‍വ് മോട്ടോര്‍ ഒരു സ്ലിക്ക്-ഷിഫ്റ്റിംഗ് 6-സ്പീഡ് ഗിയര്‍ബോക്‌സുമായിട്ടാണ് ട്രാന്‍സ്‍മിഷന്‍. 

കമ്പനിയില്‍ നിന്നുള്ള മൂന്നാമത്തെ ബിഎസ് VI മോഡലാണിത്. ഇംപെരിയാലെ 400 ആയിരുന്നു ബ്രാന്‍ഡില്‍ നിന്നുള്ള ആദ്യ ബിഎസ് VI മോഡല്‍. പിന്നീട് നീണ്ട നാളുകള്‍ക്ക് ശേഷമാണ് TRK 502 എന്ന മോഡലിനെ ബിഎസ്6 പരിവേഷത്തോടെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!