ബിഎംഡബ്ല്യു 5 സീരീസ് പുതിയ പതിപ്പ് ഇന്ത്യയില്‍

By Web TeamFirst Published Jun 25, 2021, 2:59 PM IST
Highlights

ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു പുതിയ 5 സീരീസ് ഫെയ്‌സ്‌ലിഫ്റ്റിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു പുതിയ 5 സീരീസ് ഫെയ്‌സ്‌ലിഫ്റ്റിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. മൂന്ന് പതിപ്പുകളിലാണ് 2021 ബിഎംഡബ്ള്യു 5 സീരീസ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നതെന്നും 62.90 ലക്ഷം മുതലാണ് വാഹനത്തിന്‍റെ എക്സ് ഷോറൂം വില തുടങ്ങുന്നതെന്നും കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. 530i എം സ്പോർട്ട് പെട്രോൾ (62.90 ലക്ഷം), 520d ലക്ഷുറിലൈൻ ഡീസൽ (63.90 ലക്ഷം), 530d എം സ്പോർട്ട് ഡീസൽ (71.90 ലക്ഷം) എന്നിങ്ങനെ മൂന്ന് പതിപ്പുകളാണ് ഉള്ളത്. 

കഴിഞ്ഞ മാസമാണ് ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബിഎംഡബ്ള്യു പരിഷ്കരിച്ച 5 സീരീസ് സെഡാനെ ആഗോള വിപണിയിലെത്തിച്ചത്.  5 സീരീസ് ഫെയ്‌സ്‌ലിഫ്റ്റിലെ മാറ്റങ്ങൾ ഫ്രണ്ട് ഗ്രില്ലിൽ കാണാം. പഴയ മോഡലിനേക്കാൾ വീതിയും താഴ്ന്നതുമാണ്.  ഹെഡ്‌ലൈറ്റുകൾക്ക് ക്വാഡ് എൽഇഡി ബീമുകൾ, എൽ ആകൃതിയിലുള്ള ഡേടൈം റണ്ണിംഗ് ലൈറ്റുകൾ എന്നിവയും ഉണ്ട്.

പുത്തൻ മോഡലിന് കൂടുതൽ ഷാർപ് ആയ മുഖം നൽകി. കിഡ്നി ഗ്രില്ലിന്റെ വീതി കൂട്ടിയിട്ടുണ്ട്. എന്നാൽ, പുത്തൻ 7 സിരീസിനെപോലെ ഗ്രില്ലിന്റെ ഉയരം കൂടിയിട്ടില്ല. ഹെഡ്‍ലൈറ്റുകളെ പുതിയ അഡാപ്റ്റീവ് എൽഇഡി ടെക്നോളജി കൂട്ടിച്ചേർത്താണ് ബിഎംഡബ്ള്യു പരിഷ്കരിച്ചിരിക്കുന്നത്. L ഷെയ്പ്പിലുള്ള ഡേടൈം റണ്ണിങ് ലാമ്പുകൾ ചേർന്നതാണ് പരിഷ്കരിച്ച ഹെഡ്‍ലൈറ്റ്. 

കൂടുതൽ സ്‌പോർട്ടി ഭാഷ്യം മുന്നിലെയും പിന്നിലെയും ബമ്പറകൾക്ക് ലഭിക്കുന്നു. എയർ ഇൻടെയ്ക്കുകളുടെ വലിപ്പവും കൂടുതലാണ്. എം സ്പോർട്ട് പതിപ്പിൽ ഇൻറ്റെയ്ക്കുകൾക്ക് മെഷ് ഫിനിഷ് നൽകി.ഇത് കൂടുതൽ സ്‌പോർട്ടി ലുക്ക് നൽകുന്നു. മാത്രമല്ല സ്റ്റാൻഡേർഡ് മോഡലിലെ 18-ഇഞ്ച് അലോയ് വീലിനു പകരം, എം സ്പോർട്ട് വേർഷനിൽ പുതിയ 20-ഇഞ്ച് അലോയ് വീലുകളാണ്. ബമ്പറിലെ മാറ്റങ്ങൾ പുത്തൻ 5 സീരീസിന്റെ നീളം 27 എംഎം കൂടാൻ കാരണമായി. ഇന്ത്യയിൽ പെട്രോൾ, ഡീസൽ എഞ്ചിനുകളിൽ മാത്രമേ പുതിയ പതിപ്പ് വാങ്ങാനാവൂ. എന്നാൽ, ആഗോള വിപണിയിൽ ഹൈബ്രിഡ് എൻജിനിലും ബിഎംഡബ്ള്യു 5 സീരീസ് ലഭ്യമാണ്.

ഫൈറ്റോണിക് ബ്ലൂ, ബെർണിന ഗ്രേ അംബർ എന്നിങ്ങനെ പുതിയ രണ്ട് നിറങ്ങളിലും 2021 ബിഎംഡബ്ള്യു 5 സീരീസ് ലഭ്യമാണ്.  ഔഡി A6, മെർസിഡീസ് ബെൻസ് E-ക്ലാസ്, ജാഗ്വർ XF, വോൾവോ S90 മോഡലുകളാണ് ഇന്ത്യയിൽ പുതിയ 5 സീരീസിന്‍റെ മുഖ്യ എതിരാളികൾ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!