60,000 രൂപ വിലക്കിഴിവില്‍ രണ്ട് കിടിലന്‍ ബൈക്കുകള്‍!

By Web TeamFirst Published May 14, 2019, 3:44 PM IST
Highlights

പ്രാദേശിക പ്രൊഡക്ഷനില്‍ കമ്പനിയുടെ നിര്‍മാണ ചെലവ് കുറഞ്ഞതാണ് വില കുറയ്ക്കാന്‍ കാരണമെന്ന് കമ്പനി വ്യക്തമാക്കി. 

ഇറ്റാലിയന്‍ സൂപ്പര്‍ ബൈക്ക് നിര്‍മ്മാതാക്കളായ ബെനെലിയുടെ  300 സിസി നിരയിലെ TNT 300, 302 R എന്നീ മോഡലുകളുടെ വില വെട്ടിക്കുറച്ചു. സ്ട്രീറ്റ് ഫൈറ്റര്‍ ബെനെലി 300-ന് 51,000 രൂപയും ഫുള്‍ ഫെയേര്‍ഡ് 302 Rന് 60000 രൂപ വരെയുമാണ് വില കുറച്ചത്. ബെനെലി TNT 300 ന് 2.99 ലക്ഷവും 302 ആറിന് 3.10 ലക്ഷം രൂപയുമാവും ഇനി എക്സ്ഷോറൂം വില.

പ്രാദേശിക പ്രൊഡക്ഷനില്‍ കമ്പനിയുടെ നിര്‍മാണ ചെലവ് കുറഞ്ഞതാണ് വില കുറയ്ക്കാന്‍ കാരണമെന്ന് കമ്പനി വ്യക്തമാക്കി. ഈ രണ്ട് മോഡലിനും 300 സിസി ഇന്‍ലൈന്‍ ട്വിന്‍ സിലിണ്ടര്‍ എന്‍ജിനാണ് കരുത്തേകുന്നത്. 11500 ആര്‍പിഎമ്മില്‍ 38.8 ബിഎച്ച്പി പവറും 10000 ആര്‍പിഎമ്മില്‍ 26.5 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. 6 സ്പീഡാണ് ഗിയര്‍ബോക്സ്.

ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ബെനലി 1911ലാണ് സ്ഥാപിതമാകുന്നത്. ഇറ്റലിയിലെ പെസാരോ ആയിരുന്നു ആസ്ഥാനം. ഇടക്കാലത്ത് സാമ്പത്തികപരമായി തകര്‍ന്ന ബെനലിയെ ചൈനീസ് കമ്പനിയായ ക്വിൻജിയാങ്ങാണ് കൈപിടിച്ചുയര്‍കത്തുന്നത്. മഹാവീര്‍ ഗ്രൂപ്പിനൊപ്പം ചേര്‍ന്ന് അടുത്തിടെയാണ് ബെനെലി ഇന്ത്യയില്‍ തിരിച്ചെത്തിയത്.  ഇക്കഴിഞ്ഞ ദില്ലി ഓട്ടോഎക്സോപയിൽ ടിആർകെ 502, ലിയോൺസിനോ സ്ക്രാംബ്ലർ മോഡലുകളുടെ പ്രദർശനം ബെനലി നടത്തിയിരുന്നു.  

click me!