ബെന്‍റ്‍ലി മുൽസാൻ ഉൽപാദനം നിര്‍ത്തി

By Web TeamFirst Published Jul 6, 2020, 5:39 PM IST
Highlights

ഐക്കണിക്ക് ബ്രിട്ടീഷ് ആഡംബര കാർ നിർമാതാക്കളായ ബെന്റ്ലി മോട്ടോഴ്സിന്റെ ഫ്ളാഗ്ഷിപ് ലിമൊസിനായ മുൽസാൻ ഉൽപാദനം നിര്‍ത്തിയതായി റിപ്പോർട്ട്. 

ഐക്കണിക്ക് ബ്രിട്ടീഷ് ആഡംബര കാർ നിർമാതാക്കളായ ബെന്റ്ലി മോട്ടോഴ്സിന്റെ ഫ്ളാഗ്ഷിപ് ലിമൊസിനായ മുൽസാൻ ഉൽപാദനം നിര്‍ത്തിയതായി റിപ്പോർട്ട്. 

2009ൽ ആണ് മുൽസാൻ അരങ്ങേറ്റം കുറിച്ചത്. കഴിഞ്ഞ 11 വർഷത്തനിടെ ഇംഗ്ലണ്ടിലെ ക്രൂവിലുള്ള ശാലയിൽ നിന്നു 7,300 മുൽസാൻ ആണു പുറത്തിറങ്ങിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മുൽസാന്റെ ഒട്ടേറെ വകഭേദങ്ങളും ഇതിനിടെ പുറത്തിറങ്ങി. ഇതിലാദ്യത്തേത് 2012ലെ സ്പോർട്ടി മ്യുള്ളിനെർ ഡ്രൈവിങ് സ്പെസിഫിക്കേഷൻ വകഭേദമായിരുന്നു . 2015ൽ കരുത്തും വേഗവുമായ മുൽസാൻ സ്പീഡ് എത്തി. അടുത്ത വർഷത്തെ പരിഷ്കാരം ആഡംബര വിഭാഗത്തിലായിരുന്നു; 250 എം എം അധിക നീളത്തോടെയായിരുന്നു ആ എക്സ്റ്റൻഡഡ് വീൽബേസ് പതിപ്പ് എത്തിയത്. 

മുൽസാൻ ഉൽപാദനം അവസാനിപ്പിക്കുമ്പോൾ എൽ സീരീസിലെ 6.75 ലീറ്റർ, വി എയ്റ്റ് എൻജിനും ചരിത്രമാവുകയാണ്. 61 വർഷം തുടർച്ചയായി ഉൽപ്പാദിപ്പിക്കപ്പെട്ട ശേഷമാണ് ഈ എൻജിൻ വിട പറയുന്നത്. 

എൻജിനോടും മുൽസാനോടുമുള്ള ആദര സൂചകമായി അവസാനം ഉൽപ്പാദിപ്പിച്ച 30 കാറുകൾ 6.75 എഡീഷൻ ബൈ മ്യുള്ളിനെർ പതിപ്പായാണു ബെന്റ്ലി അവതരിപ്പിച്ചത്. എന്നാൽ, മുൽസാനു പകരമായി പുത്തൻ സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മാവും ബെന്റ്ലി അവതരിപ്പിക്കുക എന്ന റിപ്പോർട്ടുകൾ ഉണ്ട്. ഈ മോഡലിനു കരുത്തേകുക ഫോക്സ്വാഗൻ ഗ്രൂപ്പിൽ നിന്നുള്ള ആധുനിക പവർ പ്ലാന്റുകളാവും.

click me!