മൂന്നാളുമായെത്തിയ ബൈക്കിന് മുന്നിൽ ചാടി പൊലീസ്, പിന്നെ സംഭവിച്ചത്!

Web Desk   | Asianet News
Published : Jan 16, 2020, 03:30 PM IST
മൂന്നാളുമായെത്തിയ ബൈക്കിന് മുന്നിൽ ചാടി പൊലീസ്, പിന്നെ സംഭവിച്ചത്!

Synopsis

മൂന്നു പേരെ കയറ്റി അമിത വേഗത്തിലെത്തിയ ബൈക്ക് തടയാൻ ശ്രമിച്ച പൊലീസുകാരനെ ഇടിച്ചു തെറിപ്പിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

മൂന്നു പേരെ കയറ്റി അമിത വേഗത്തിലെത്തിയ ബൈക്ക് തടയാൻ ശ്രമിച്ച പൊലീസുകാരനെ ഇടിച്ചു തെറിപ്പിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മുംബൈയില്‍ കഴിഞ്ഞ ദിവസമാണ് അപകടം.

മൂന്നുപേരുമായി ബൈക്ക് വരുന്നത് കണ്ട് പൊലീസുകാരന്‍ മുന്നിലേക്ക് ചാടിയിറങ്ങുകയായിരുന്നു. പൊലീസുകാരനെ ഇടിച്ചിട്ട വാഹനത്തിലെ മൂന്നുപേരും റോഡിലേക്ക് വീഴുന്നതും വീഡിയോയിൽ കാണാം. യുവാക്കൾ ഹെൽമെറ്റ് ധരിച്ചിരുന്നില്ല. റോഡിലെ സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. ബൈക്കിന്‍റെ അമിതവേഗവും പൊലീസുകാരൻ പെട്ടെന്ന് മുന്നോട്ടു വന്നതുമാണ് അപകട കാരണം.

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
29.9 കിലോമീറ്റർ മൈലേജ്! ടാറ്റ സിയറയുടെ റെക്കോർഡ് നേട്ടത്തിൽ ഞെട്ടി എതിരാളികൾ