ഈ കാര്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ഒരുലക്ഷം രൂപയുടെ സമ്മാനം ഫ്രീ!

By Web TeamFirst Published Jan 12, 2021, 9:31 AM IST
Highlights

ബുക്ക് ചെയ്യുന്നവര്‍ക്ക് ഒരുലക്ഷം രൂപ വില വരുന്ന പാക്കേജാണ് സമ്മാനമായി ലഭിക്കുക

ജർമൻ ആഡംബര കാർ നിർമ്മാതാക്കളായ ബിഎംഡബ്ള്യു 3 സീരീസ് സെഡാന്റെ നീളമേറിയ വീൽബേസുള്ള ഗ്രാൻ ലിമോസിൻ ഇന്ത്യയിലേക്ക്. ഈ മാസം 21-ന് വാഹനം വിപണിയിലെത്തുമെന്നും ലോഞ്ചിന് മുൻപായി വാഹനത്തിന്‍റെ ബുക്കിംഗ് ബിഎംഡബ്ള്യു തുടങ്ങിയെന്നും ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

50,000 രൂപയാണ് ബുക്കിംഗ് തുക. 3 സീരീസ് ഗ്രാൻ ട്യൂറിസ്‌മോയ്ക്ക് പകരക്കാരൻ ആയെത്തുന്ന ഗ്രാൻ ലിമോസിൻ ആദ്യം ബുക്ക് ചെയ്യുന്ന 50 പേർക്ക് 1 ലക്ഷം രൂപ വരുന്ന ബിഎംഡബ്ള്യു കംഫർട്ട് പാക്കേജ് ആണ് സമ്മാനമായി ലഭിക്കുക. കോട്ട് ഹാങ്ങർ, കാറിൽ സജ്ജീകരിക്കുന്ന 10.9-ഇഞ്ച് ഐപാഡ് എയർ എന്നിവ ബിഎംഡബ്ള്യു കംഫർട്ട് പാക്കേജിന്റെ ഭാഗമാണ്. 42.30-49.30 ലക്ഷം ആണ് സ്റ്റാൻ‌ഡേർഡ് വീൽ‌ബേസുള്ള 3 സീരീസിന്റെ എക്‌സ്-ഷോറൂം വില. ഗ്രാൻഡ് ലിമോസിൻ പതിപ്പിന് സ്വാഭാവികമായും വില കൂടുതൽ ആയിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ലക്ഷ്വറി ലൈൻ, എം സ്പോർട്ട് എന്നിങ്ങനെ രണ്ട് പതിപ്പുകളിലാണ് ബിഎംഡബ്ള്യു 3 സീരീസ് ഗ്രാൻ ലിമോസിൻ എത്തുക. ഇതിൽ ലക്ഷ്വറി ലൈൻ ആഡംബരത്തിന് പ്രാധാന്യം നൽകുമ്പോൾ അല്പം സ്‌പോർട്ടി ലുക്കിലാകും എം സ്പോർട്ട്.  കൂടുതൽ കളർ ഓപ്ഷനുകളുണ്ട് എന്നതൊഴിച്ചാൽ ഇന്റീരിയറിനും മാറ്റങ്ങളില്ല. കാർബൺ ബ്ലാക്ക് മെറ്റാലിക്, കാഷ്‌മേർ സിൽവർ മെറ്റാലിക്, മെൽബൺ റെഡ് മെറ്റാലിക്, മിനറൽ വൈറ്റ് മെറ്റാലിക് എന്നിങ്ങനെ 4 നിറങ്ങളിൽ ഇരു മോഡലുകളും വില്പനക്കെത്തും. 17-ഇഞ്ച് V-സ്പോക്ക് അലോയ് വീലുകൾ ലക്ഷ്വറി ലൈൻ മോഡലിൽ ഇടം പിടിക്കുമ്പോൾ 18-ഇഞ്ച് ഡ്യുവൽ-സ്പോക്ക് അലോയ് വീലുകളാണ് എം സ്പോർട്ട് പതിപ്പിൽ.

സ്റ്റാൻഡേർഡ് 3 സീരീസുമായി താരതമ്യപ്പെടുത്തുമ്പോൾ ഗ്രാൻ ലിമോസിൻ പതിപ്പിൽ പിൻ നിരയിൽ സഞ്ചരിക്കുന്നവർക്ക് 43 എംഎം കൂടുതൽ ലെഗ് റൂം ലഭിക്കും. എൽഇഡി ഹെഡ്, ടെയിൽ ലൈറ്റുകൾ പനോരമിക് സൺറൂഫ്, ഇന്റീരിയർ മൂഡ് ലൈറ്റിംഗ്, മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോൾ, ബിഎംഡബ്ല്യുവിന്റെ ഐഡ്രൈവ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റമുള്ള 8.8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ എന്നിവ ഗ്രാൻ ലിമോസിൻ പതിപ്പിലും ഇടം പിടിക്കും.

ഒറ്റ നോട്ടത്തിൽ ഇപ്പോൾ വില്പനയിലുള്ള 3 സീരീസും ഗ്രാൻ ലിമോസിൻ വകഭേദവും തമ്മിൽ വ്യത്യാസങ്ങളല്ല. ഡിസൈൻ സമാനമാണ്. അതെ സമയം രണ്ടാം നിര യാത്രക്കാർക്കുള്ള ഡോറിന് നീളക്കൂടുതലുണ്ട്. 3 സീരിസിനെക്കാൾ 110 എംഎം വീൽബേസ് വർദ്ധിച്ച് 2,851 എംഎം ആണ് ഗ്രാൻ ലിമോസിൻ പതിപ്പിന്റെ വീൽബേസ്. സ്റ്റാൻഡേർഡ് മോഡലിനേക്കാൾ 120 എംഎം നീളവും കൂടുതലാണ് ഗ്രാൻ ലിമോസിന്.

258 എച്ച്പി പവർ ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ (330 Li), 190 എച്ച്പി പവർ നിർമ്മിക്കുന്ന 2.0 ലിറ്റർ ടർബോ-ഡീസൽ എൻജിൻ (320 Ld) എന്നിങ്ങനെ രണ്ട് എഞ്ചിനുകളായിരിക്കും 3 സീരീസ് ഗ്രാൻഡ് ലിമോസിന്‍റെ ഹൃദയങ്ങള്‍. എട്ട് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്ക് ആയിരിക്കും ഗിയർബോക്‌സ് ഓപ്ഷൻ എന്നാണ് റിപ്പോര്‍ട്ടുകള്‍.

click me!