മറക്കാനാകുമോ ആ ദിവസം? ചുവപ്പില്‍ കുളിച്ച് മിനിയുടെ സ്വന്തം കൂപ്പര്‍!

By Web TeamFirst Published Jan 11, 2021, 3:39 PM IST
Highlights

1964-ലെ മോണ്ടെ കാർലോ റാലിയിൽ ക്ലാസിക് മിനി കൂപ്പർ എസ് ഡ്രൈവ് ചെയ്‍തത് വിജയിയായ ഐറിഷ് ഡ്രൈവർ പാട്രിക് പാഡി ഹോപ്‍കിർക്കിന് ആദരവുമായാണ് പുത്തൻ സ്പെഷ്യൽ എഡിഷൻ പുറത്തിറക്കിയത്. 

ഐക്കണിക്ക് ബ്രിട്ടീഷ് കൾട്ട് വാഹന നിർമ്മാതാക്കളായ മിനിയുടെ പാഡി ഹോപ്‍കിർക് സ്പെഷ്യൽ എഡിഷൻ ഇന്ത്യന്‍ വിപണിയിൽ അവതരിപ്പിച്ചു. 1964-ലെ മോണ്ടെ കാർലോ റാലിയിൽ ക്ലാസിക് മിനി കൂപ്പർ എസ് ഡ്രൈവ് ചെയ്‍തത് വിജയിയായ ഐറിഷ് ഡ്രൈവർ പാട്രിക് പാഡി ഹോപ്‍കിർക്കിന് ആദരവുമായാണ് പുത്തൻ സ്പെഷ്യൽ എഡിഷൻ പുറത്തിറക്കിയതെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

മിനി പാഡി ഹോപ്‍കിർക് എഡിഷന് 41.70 ലക്ഷം ആണ് എക്‌സ്-ഷോറൂം വില.  സ്റ്റാൻഡേർഡ് മോഡലിനേക്കാൾ 6.6 ലക്ഷം രൂപ കൂടുതല്‍ ആണിത്. 3-ഡോർ മിനി കൂപ്പർ എസ് അടിസ്ഥാനമാക്കിയാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.

ചില്ലി റെഡ് നിറമാണ് മിനി പാഡി ഹോപ്കിർക് എഡിഷന്റെ ഒരു പ്രധാന പ്രത്യേകത. കറുപ്പിൽ പൊതിഞ്ഞ മിറർ ക്യാപുകൾ, കറുപ്പ് നിറത്തിലുള്ള വിക്ടറി സ്പോക്കുള്ള 16-ഇഞ്ച് ലൈറ്റ്-അലോയ് വീലുകൾ, ആസ്പെൻ വൈറ്റ് നിറത്തിലുള്ള റൂഫ് എന്നിവ പാട്രിക് ഹോപ്കിർക്കിന് ഡ്രൈവ് ചെയ്ത യഥാർത്ഥ മിനി മോഡലിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് തയ്യാറാക്കിയത്. ഫ്യുവൽ ഫില്ലർ ക്യാപ്, വെയിസ്റ്റ്ലൈൻ ഫിനിഷർ, ബോണറ്റ് സ്കൂപ്, ഡോർ ഹാൻഡിലുകൾ, മുൻപിലും പുറകിലുമുള്ള മിനി എംബ്ലം, ഗ്രിൽ സ്ട്രറ്റ് എന്നിവിടങ്ങൾ എല്ലാം കറുപ്പാണ് ലഭിക്കുന്നത്. ഇരുവശത്തും വെള്ള നിറത്തിലുള്ള ഐതിഹാസിക നമ്പർ 37 സ്റ്റിക്കറും സൈഡ് സ്കട്ടിൽസിലെ 37 -ാം ബാഡ്ജും കീകാപ്പും ഉൾപ്പെടുന്നു.

മിനി പാഡി ഹോപ്കിർക് എഡിഷന് 6.7 സെക്കന്റ് മതി മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിലെത്താൻ. മണിക്കൂറിൽ 235 കിലോമീറ്റർ ആണ് പരമാവധി വേഗത.മിനി കൂപ്പർ എസ്സിലെ രണ്ട് ലിറ്റർ ടർബോ പെട്രോൾ എൻജിൻ തന്നെയാണ് മിനി പാഡി ഹോപ്കിർക് എഡിഷനിലും. 192 ബിഎച്ച്പി പവറും 280 എൻഎം ടോർക്കും ഇത് ഉത്പാദിപ്പിക്കുന്നു. 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് സ്റ്റെപ്ട്രോണിക്ക് സ്പോർട്ട് ഗിയർബോക്‌സാണ് ലഭിക്കുന്നത്.

കംപ്ലീറ്റ്ലി ബിൽറ്റ്-അപ്പ് യൂണിറ്റായി (CBU) ഓഫർ ചെയ്യുന്ന മോഡലിന്റെ 15 യൂണിറ്റുകൾ മാത്രമേ വിൽപ്പനയ്ക്കെത്തൂ എന്നാണ് റിപ്പോർട്ട്. മാത്രമല്ല മിനിയുടെ വെബ്‍സൈറ്റില്‍ നിന്നും പ്രത്യേകമായി ഇത് ബുക്ക് ചെയ്യാനും കഴിയും. നിലവില്‍ ബിഎംഡബ്ള്യു ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുകയാണ് മിനി.  

click me!