'കാശുള്ളവന്‍ ലക്ഷ്വറി വാങ്ങുമ്പോള്‍...' മികച്ച ലാഭവുമായി ബിഎംഡബ്ല്യു!

By Web TeamFirst Published Mar 14, 2020, 3:31 PM IST
Highlights

ലക്ഷ്വറി കാര്‍ വില്‍പ്പനയില്‍  ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യൂവിന് മികച്ച ലാഭം

ലക്ഷ്വറി കാര്‍ വില്‍പ്പനയില്‍  ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യൂവിന് മികച്ച ലാഭമെന്ന് റിപ്പോര്‍ട്ട്. സാമ്പത്തിക വാര്‍ഷത്തിന്‍റെ നാലാം പാദത്തില്‍ മികച്ച ലാഭം നേടാനായതായി കമ്പനി അറിയിച്ചു.

ഈ കാലത്ത് കമ്പനിയുടെ വരുമാനം 26 ശതമാനം ഉയര്‍ന്ന് 2.03 ബില്യണ്‍ ഡോളറായി (1.83 ബില്യണ്‍ യൂറോ) മാറി. സമാന പാദത്തിലെ വില്‍പ്പന റെക്കോര്‍ഡ് നിലവാരത്തിലെത്തിയതായി കമ്പനി അറിയിച്ചു. ടോപ് ലക്ഷ്വറി സെഗ്മെന്റിലെ വാഹനങ്ങളില്‍ ഭൂരിഭാഗവും വിറ്റഴിക്കാനായത് വഴി ഒരൊറ്റ പാദത്തില്‍ തന്നെ മികച്ച നേട്ടം കൈവരിക്കാന്‍ സഹായിച്ചതായും കമ്പനി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ഇലക്ട്രിക്, സെല്‍ഫ് ഡ്രൈവിംഗ് കാറുകളിലേക്കുള്ള നിക്ഷേപം വര്‍ധിപ്പിക്കുന്നതിനായി 2022 അവസാനത്തോടെ 12 12 ബില്യണ്‍ യൂറോയോളം ചെലവ് വെട്ടിച്ചുരുക്കാന്‍ കമ്പനി പദ്ധതിയിടുന്നു. നിര്‍മാണ ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി ചില മോഡലുകളിലെ വേരിയന്റുകളുടെ എണ്ണവും വെട്ടിക്കുറയ്ക്കുകയുണ്ടായി.

അതേസമയം ഈ വര്‍ഷം ആദ്യ മൂന്നു മാസങ്ങളില്‍ കൊറോണ ബാധയെ തുടര്‍ന്ന് പുതിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. വിപണിയിലെ തകര്‍ച്ചയും ഫാക്ടറികള്‍ അടച്ചിടേണ്ടി വന്നതും പ്രമുഖ ബിസിനസ് പരിപാടി ദദ്ദാക്കേണ്ടി വന്നതുമെല്ലാം തിരിച്ചടിയായിട്ടുണ്ട്. ബിഎംഡബ്ല്യൂവിന്റെ ഏറ്റവും വലിയ വിപണികളിലൊന്നായ ചൈനയിലെ കാര്‍ വില്‍പ്പന കഴിഞ്ഞ മാസം ആദ്യ രണ്ടാഴ്ചകളില്‍ പൂര്‍ണമായും അവസാനിപ്പിച്ചിരുന്നു.

ചൈനയില്‍ കമ്പനിയുടെ തുടര്‍ന്നുള്ള പ്രകടനം അനുസരിച്ചാകും ചൈനീസ് കാര്‍ വിപണിയിലെ തിരിച്ചു കയറ്റം. ചൈനീസ് മേഖലയില്‍ കമ്പനി 5 മുതല്‍ 10 ശതമാനം വളര്‍ച്ച നേടുമെന്ന് ബിഎംഡബ്ല്യൂവിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായ നിക്കോളാസ് പീറ്റര്‍ കഴിഞ്ഞ മാസം സൂചിപ്പിച്ചിരുന്നു. ബിഎംഡബ്ല്യൂവിന്റെ ഉന്നത ശ്രേണിയിലുള്ള ഫുള്‍സൈസ് എക്‌സ്7 എസ്‌യുവി, 8-സീരീസ് ലിമോസിന്‍ എന്നീ ലക്ഷ്വറി മോഡലുകളിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

click me!