ഈ ആഡംബര വണ്ടിക്കമ്പനി 2019ല്‍ ഇന്ത്യയില്‍ വിറ്റത് ഇത്രയും കാറുകള്‍

Published : Jan 10, 2020, 10:05 AM IST
ഈ ആഡംബര വണ്ടിക്കമ്പനി 2019ല്‍ ഇന്ത്യയില്‍ വിറ്റത് ഇത്രയും കാറുകള്‍

Synopsis

ജർമൻ ആഡംബര കാർ നിർമാതാക്കളായ ബിഎംഡബ്ല്യു ഗ്രൂപ്പ് 2019ല്‍ ഇന്ത്യയിൽ വിറ്റത് ഇത്രയും കാറുകൾ

ജർമൻ ആഡംബര കാർ നിർമാതാക്കളായ ബിഎംഡബ്ല്യു ഗ്രൂപ്പ് 2019ല്‍ ഇന്ത്യയിൽ വിറ്റത് 9641 കാറുകൾ. ഗ്രൂപ്പിന് കീഴിലുള്ള മിനി ഇന്ത്യയിൽ 641 കാറുകൾ നിരത്തിലെത്തിച്ചപ്പോൾ ബിഎംഡബ്ല്യു 9000 കാറുകൾ പുറത്തിറക്കി. കൂടാതെ ബിഎംഡബ്ല്യുവിന്റെ ഇരുചക്ര വിഭാഗമായ ബിഎംഡബ്ല്യു മോട്ടറാഡ് കഴിഞ്ഞ വർഷം 2403 യൂണിറ്റ് വിൽപന നടത്തി എന്നും കമ്പനി അറിയിച്ചു.

ബിഎംഡബ്ല്യു വിറ്റ കാറുകളിൽ 50 ശതമാനവും ഇന്ത്യയിൽ അസംബിൾ ചെയ്ത എക്സ്5, എക്സ്3, എക്സ്1 എന്നീ കാറുകളാണ്. മിനിയുടെ വിൽപനയിൽ 70 ശതമാനവും പ്രദേശികമായി നിർമിച്ച കൺട്രിമാനുമാണ്. ഇരുചക്രവാഹനങ്ങളിൽ 85 ശതമാനവും ചെറു ബൈക്കുകളായ ജി 310 ആറും ജി 310 ജിഎസുമാണെന്നും ബിഎംഡബ്ല്യു ഇന്ത്യ പറയുന്നു.

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
കാർ വിപണിയിൽ പുതിയ യുഗം: 2025-ലെ അട്ടിമറി കഥ