ടൂറിംഗ്-ഓറിയന്റഡ് R 18 ക്ലാസിക് ക്രൂയിസർ പുറത്തിറക്കി ബിഎംഡബ്ല്യു

Web Desk   | Asianet News
Published : Oct 25, 2020, 04:20 PM IST
ടൂറിംഗ്-ഓറിയന്റഡ് R 18 ക്ലാസിക് ക്രൂയിസർ പുറത്തിറക്കി ബിഎംഡബ്ല്യു

Synopsis

ജര്‍മ്മന്‍ ആഡംബര ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡ് പുതിയ R 18 പവർ ക്രൂയിസറിന്റെ ടൂറിംഗ് ഫ്രണ്ട്ലി പതിപ്പിനെ പുറത്തിറക്കി 

ജര്‍മ്മന്‍ ആഡംബര ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡ് പുതിയ R 18 പവർ ക്രൂയിസറിന്റെ ടൂറിംഗ് ഫ്രണ്ട്ലി പതിപ്പിനെ പുറത്തിറക്കി എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. അന്താരാഷ്ട്ര വിപണിയിലാണ് വാഹനത്തിന്‍റെ അവതരണം.  R 18 ക്ലാസിക് എന്ന് വിളിക്കുന്ന മോഡൽ സ്റ്റാൻഡേർഡ് പതിപ്പിനേക്കാൾ കൂടുതൽ‌ ടൂറിംഗ്-ഓറിയന്റഡ് മോട്ടോർ‌സൈക്കിൾ തന്നെയാണ്.

ബി‌എം‌ഡബ്ല്യു R 18 ക്ലാസിക് അതേ 1,802 സിസി ബോക്‌സർ-ട്വിൻ, എയർ-കൂൾഡ്, ഓയിൽ-കൂൾഡ് എഞ്ചിൻ തന്നെയാണ് ഉപയോഗിക്കുന്നത്.
ബി‌എം‌ഡബ്ല്യു R‌ 18 ന് സ്റ്റാൻ‌ഡേർഡ്, ഫസ്റ്റ് എഡിഷൻ എന്നീ രണ്ട് വകഭേദങ്ങളുണ്ടെങ്കിലും R‌ 18 ക്ലാസിക് ഫസ്റ്റ് എഡിഷനിൽ മാത്രമാകും ലഭ്യമാവുക. 4,750 rpm -ൽ‌ 89.75 bhp കരുത്തും 3,000 rpm -ൽ‌ 158 Nm torque ഉം ഉത്പാദിപ്പിക്കാൻ ഈ എഞ്ചിന് കഴിയും. എഞ്ചിൻ ആറ്-സ്പീഡ് ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്. കൂടാതെ റിവേർസ് ഗിയർ ഓപ്‌ഷണലായി ലഭ്യമാണ്. 

സ്റ്റാൻഡേർഡ് ക്രൂയിസറിലെ 16 ഇഞ്ച് ഫ്രണ്ട് വീലിന് പകരം 19 ഇഞ്ച് യൂണിറ്റാണ് പ്രീമിയം മോട്ടോർസൈക്കിളിൽ ഒരുക്കിയിരിക്കുന്നത്. ബി‌എം‌ഡബ്ല്യു മോട്ടോറാഡ് ഒരു പില്യൺ സീറ്റും ബൈക്കിൽ ചേർത്തിട്ടുണ്ട്. ബി‌എം‌ഡബ്ല്യു ഒരു വലിയ വിൻ‌ഡ്‌സ്ക്രീൻ ഉപയോഗിച്ച് എയർ ബഫെറ്റിംഗ് നിലനിർത്താനും അതുവഴി ദീർഘ ദൂര യാത്രകൾ സുഖപ്രദവുമാക്കാനും സഹായിക്കുന്നു. ബി‌എം‌ഡബ്ല്യു R 18 ക്ലാസിക്കിന്റെ മുൻവശത്ത് ഒരു ജോഡി ഓക്സിലറി എൽഇഡി ലൈറ്റുകളും ഉപഭോക്താക്കൾക്ക് ലഭിക്കും.

R 18 ക്ലാസിക്കിന്റെ മൊത്തത്തിലുള്ള ഗുണനിലവാരം, രൂപം, പ്രീമിയം രൂപം എന്നിവയുമായി പൊരുത്തപ്പെടുന്ന ഒരു ജോടി സാഡിൽബാഗുകളും കമ്പനി വാഗ്‌ദാനം ചെയ്യുന്നു. ഇത് മികച്ച അളവിലുള്ള ലഗേജ് കൈവശംവെക്കാൻ റൈഡറിനെ സഹായിക്കും. നിലവിൽ സ്റ്റാൻഡേർഡ് ബിഎംഡബ്ല്യു R 18-ന് 18.90 ലക്ഷം മുതൽ 21.90 ലക്ഷം രൂപയാണ് എക്സ്ഷോറൂം  വില. കംപ്ലീറ്റ്ലി ബിൽറ്റ്-അപ്പ് യൂണിറ്റായാണ് (CBU) ഇത് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. 

PREV
click me!

Recommended Stories

ഇന്ത്യൻ വാഹന വിപണിയിൽ കണ്ണുവച്ച് ചൈനയുടെ പുതിയ നീക്കം
കാർ മൈലേജ്: ഇനി കബളിപ്പിക്കപ്പെടില്ല! നിർണായക തീരുമാനവുമായി കേന്ദ്ര സർക്കാർ