
പ്രശസ്‍ത ബോളിവുഡ് നടിയായ ദിയ മിർസ അടുത്തിടെ തന്റെ ഗാരേജിലേക്ക് ഒരു പുതിയ ഇലക്ട്രിക് കാർ വാങ്ങി. ബിഎംഡബ്ല്യു ഐഎക്സ് ഇലക്ട്രിക്ക് കാറാണ് താരം വാങ്ങിയത്. 1.39 കോടിയ രൂപയാണ് ഈ കാറിന്‍റെ വില എന്നാണ് റിപ്പോട്ടുകൾ.
ദിയ മിർസയുടെ പുതിയ ബിഎംഡബ്ല്യു iX-നെക്കുറിച്ചുള്ള അപ്‌ഡേറ്റ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. ഡെലിവറി എടുക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും ഇതിൽ ഉൾപ്പെടുന്നു.
ഈ ബിഎംഡബ്ല്യു ഇവിക്ക് ഷഡ്ഭുജ സ്റ്റിയറിംഗ് വീൽ, 12.3 ഇഞ്ച് ഇൻസ്ട്രുമെന്റ് പാനൽ, 14.9 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ എന്നിവ ഉൾപ്പെടുന്ന ഡിസ്‌പ്ലേ തുടങ്ങിയ സവിശേഷതകളും ലഭിക്കുന്നു. ഇലക്ട്രോക്രോമിക് പനോരമിക് ഗ്ലാസ് റൂഫ്, മെമ്മറി, മസാജ് കഴിവുകൾ വാഗ്ദാനം ചെയ്യുന്ന മൾട്ടി-ഫങ്ഷണൽ സീറ്റുകൾ തുടങ്ങിയ നിരവധി ഫീച്ചറുകളും iX-ൽ സജ്ജീകരിച്ചിരിക്കുന്നു. ബ്ലാക്ക് സഫയർ മെറ്റാലിക് നിറത്തിലുള്ള കാറാണ് ദിയ മിർസ സ്വന്തമാക്കിയത്. കാസ്റ്റേനിയ ചെസ്റ്റ്നട്ട്, കറുപ്പ് എന്നീ ക്ലാസിക് ഡ്യുവൽ-ടോൺ ഷേഡുകളിലാണ് ഈ കാറിന്‍റെ ഇന്‍റീരിയർ പൂർത്തിയാക്കിയിരിക്കുന്നത്.
ബിഎംഡബ്ല്യു iX xDrive40-ൽ രണ്ട് പെർമനന്റ് മാഗ്നറ്റ് സിൻക്രണസ് മോട്ടോറുകൾ സജ്ജീകരിച്ചിരിക്കുന്നു. ഓരോ ഫ്രണ്ട്, റിയർ ആക്‌സിലിലും ഓരോ മോട്ടോർ സ്ഥാപിച്ചിരിക്കുന്നു. മൊത്തത്തിൽ, ഈ മോട്ടോറുകൾക്ക് 322 ബിഎച്ച്പി പവറും 630 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ കഴിയും. 76.6 കിലോവാട്ട്സ് ബാറ്ററി യൂണിറ്റാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇത് ഒറ്റ ചാർജിൽ 425 കിലോമീറ്റർ സഞ്ചരിക്കുമെന്ന് അവകാശപ്പെടുന്നു. അതേസമയം xDrive50 വേരിയന്റിലും ഇതേ ഡ്യുവൽ-മോട്ടോർ സജ്ജീകരണം സജ്ജീകരിച്ചിരിക്കുന്നു. ഇത് 516 bhp കരുത്തും 765 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. ഈ വേരിയന്റിന് 111.5 kWh ബാറ്ററി പായ്ക്കും ലഭിക്കുന്നു. ഒറ്റ ചാർജിൽ 635 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ ഇതിന് സാധിക്കും എന്നാണ് കമ്പനി പറയുന്നത്. 195 kW DC ചാർജർ ഉപയോഗിച്ച് ഏകദേശം 35 മിനിറ്റിനുള്ളിൽ ബാറ്ററി 10 ശതമാനം മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും, 50 kW DC ചാർജർ ഉപയോഗിച്ച് 97 മിനിറ്റും, 22 kW AC ചാർജർ ഉപയോഗിച്ച് ഏകദേശം 5.5 മണിക്കൂറും, 11 kW AC ചാർജർ ഉപയോഗിക്കുമ്പോൾ ഏകദേശം 11 മണിക്കൂറും കൊണ്ട് ബാറ്ററി ചാർജ് ചെയ്യാൻ കഴിയും.
ദിയ മിർസയെ കൂടാതെ, ഇന്ത്യയിൽ ബിഎംഡബ്ല്യു iX ആഡംബര ഇലക്ട്രിക് എസ്‌യുവി സ്വന്തമാക്കിയിട്ടുള്ള മറ്റ് നിരവധി പ്രശസ്‍ത സെലിബ്രിറ്റികളുണ്ട്. റിതേഷ് ദേശ്‍മുഖ്, നുഷ്രത്ത് ബറൂച്ച, ഇബ്രാഹിം അലി ഖാൻ തുടങ്ങിയ സെലിബ്രിറ്റികളും ഈ കാർ നേരത്തെ സ്വന്തമാക്കിയിരുന്നു. കൂടാതെ, കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരിയും ഈ വാഹനത്തിൽ സഞ്ചരിക്കാറുണ്ട് എന്നാണ് റിപ്പോട്ടുകൾ.