Latest Videos

ഷോറൂമില്‍ നിന്നിറങ്ങി വെറും 12 കിമി, ആറ്റുനോറ്റ് സ്കോർപ്പിയോ വാങ്ങിയ ഉടമ പെരുവഴിയില്‍!

By Web TeamFirst Published Jan 6, 2023, 3:08 PM IST
Highlights

ഡെലിവറി കഴിഞ്ഞ് വെറും 12 കിലോമീറ്റർ മാത്രം ഓടിക്കഴിഞ്ഞപ്പോള്‍ തന്‍റെ പുതിയ സ്‍കോര്‍പിയോ എൻ തകരാറിലായും താൻ പെരുഴിയിലായതായും ഒരു മഹീന്ദ്ര സ്കോർപിയോ-എൻ ഉടമ

ടുത്തിടെ ഇന്ത്യൻ വിപണിയിൽ വളരെയധികം ശ്രദ്ധ നേടിയ വാഹന മോഡലുകളില്‍ ഒന്നാണ് പുതിയ മഹീന്ദ്ര സ്കോർപിയോ-എൻ. വാഹനത്തിനായുള്ള കാത്തിരിപ്പ് കാലയളവ് വളരെ വലുതാണ്.  എന്നാല്‍ വാഹനത്തെപ്പറ്റി ഇപ്പോള്‍ പുറത്തുവരുന്ന ചില റിപ്പോര്‍ട്ടുകള്‍ കേള്‍ക്കാൻ അത്ര സുഖമുള്ളതല്ല. അടുത്തിടെ പുതുതായി വിതരണം ചെയ്‍ത സ്‍കോര്‍പിയോ എൻ യൂണിറ്റുകൾ തകരാറിലാകുന്ന നിരവധി സംഭവങ്ങള്‍ നടക്കുന്നതായി വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡെലിവറി കഴിഞ്ഞയുടൻ പുത്തൻ സ്‍കോര്‍പിയോ എൻ തകരാറിലായ സംഭവമാണ് ഇതില്‍ ഒടുവിലത്തേത്. ഡെലവറി കഴിഞ്ഞ് വെറും 12 കിലോമീറ്റർ മാത്രം ഓടിക്കഴിഞ്ഞപ്പോള്‍ തന്‍റെ പുതിയ സ്‍കോര്‍പിയോ എൻ തകരാറിലായും താൻ പെരുവഴിയിലായതായും ഒരു പുതിയ മഹീന്ദ്ര സ്കോർപിയോ-എൻ ഉടമ പറയുന്നതായി കാര്‍ടോഖ്, കാര്‍ ബ്ലോഗ് ഇന്ത്യ തുടങ്ങിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

"തീയിലുരുക്കി തൃത്തകിടാക്കി.." ഇരട്ടച്ചങ്കന്മാര്‍ ജനിക്കുന്നതല്ല, ഉണ്ടാക്കുന്നതാണെന്ന് മഹീന്ദ്ര!

മാലിക് സഞ്ജയ് എന്ന ഉടമയാണ് ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ വാഹനം തകരാറിലായ വിശദാംശങ്ങൾ പങ്കിട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മഹീന്ദ്ര സ്‌കോർപിയോ-എൻ-ന് ഡെലിവറി കഴിഞ്ഞ് തനിക്ക് വാഹനവുമായി വീട്ടിലെത്താൻ പോലും കഴിഞ്ഞില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഡെലിവറി എടുത്ത് 12 കിലോമീറ്ററിനുള്ളിൽ എസ്‌യുവി തകർന്നു. പുതിയ സ്കോർപിയോ-എൻ ഡെലിവറി കഴിഞ്ഞ് കുടുംബം റോഡിൽ കുടുങ്ങി. തുടര്‍ന്ന് സർവീസ് സെന്ററിലെ സാങ്കേതിക വിദഗ്ധർ സ്ഥലത്തെത്തി.

തകരാർ പരിഹരിക്കാൻ സാങ്കേതിക വിദഗ്ധർ ഏകദേശം മൂന്ന് മണിക്കൂർ എടുത്തതായി ഉടമ പറയുന്നു. വാഹനം ആദ്യം സ്റ്റാർട്ട് ചെയ്യാൻ കഴിഞ്ഞില്ല. ടെക്‌നീഷ്യൻമാരുടെ ദീര്‍ഘനേരത്തെ ശ്രമങ്ങള്‍ക്കൊടുവിൽ ആണ് വാഹനം സ്റ്റാര്‍ട്ടായത്. എന്നാല്‍ പ്രശ്നം വീണ്ടും വന്നതായി ഉടമ പറയുന്നു. വീടിന്റെ ബേസ്‌മെന്റ് പാർക്കിങ്ങിൽ വാഹനം കിടക്കുന്നതിനാൽ സ്റ്റാർട്ട് ചെയ്യാനാകുന്നില്ല. പിന്നീട് വാഹനം സർവീസ് സെന്ററിൽ എത്തിച്ചു.

അതേസമയം മഹീന്ദ്ര ഉടമയുടെ പ്രശ്‍നം പരിഹരിച്ചിട്ടുണ്ടോ എന്ന കാര്യം ഇതുവരെ വ്യക്തമല്ല. സ്കോർപിയോ എൻ ഡെലിവറി ലഭിക്കാൻ ആറ് മാസത്തിലധികം കാത്തിരിക്കേണ്ടി വന്നതായി ഉടമ പറയുന്നു. എന്നാൽ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടിയത് ഇങ്ങനെയുമായി. ഈ വിഷയം മാനസിക പീഡനവും മാനസിക പീഡനവും നാണക്കേടും ഉണ്ടാക്കിയതായി അദ്ദേഹം പറയുന്നു. ഈ സംഭവം മഹീന്ദ്രയുടെ ശ്രദ്ധയിൽ എത്തുമെന്നും ഉന്നത ഉദ്യോഗസ്ഥർ ഈ പ്രശ്‍നം എത്രയും വേഗം പരിഹരിക്കുമെന്നും നമുക്ക് പ്രതീക്ഷിക്കാം.

അതേസമയം മഹീന്ദ്രയെ സംബന്ധിച്ച് ഇത്തരമൊരു റിപ്പോർട്ട് ഇതാദ്യമല്ല എന്നും കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റൊരു മഹീന്ദ്ര സ്‌കോർപിയോ-എൻ ഉടമയായ ശിഖ ശ്രീവാസ്‍തവയും ട്വിറ്ററിലൂടെ സമാന പ്രശ്‍നം ഉന്നയിച്ചിരുന്നു.  കാർ ഓടിക്കുമ്പോഴാണ് പ്രശ്‌നം ഉണ്ടായതെന്നും പോസ്റ്റിൽ പറയുന്നു. ക്ലച്ചും ഗിയറും കുടുങ്ങി വാഹനത്തിന്‍റെ പ്രവർത്തനം നിലച്ചു. ക്ലച്ച് പെഡൽ തറയിലേക്ക് താഴ്ന്നുപോകുകയായിരുന്നു എന്നാണ് ഈ ഉടമ പറയുന്നത്. 

പുതിയ സ്കോർപിയോ-എൻ തകരാറിലാകുന്നുവെന്ന് സൂചിപ്പിക്കുന്ന മറ്റ് നിരവധി റിപ്പോർട്ടുകൾ ഉണ്ട്. കഴിഞ്ഞ വർഷം, XUV700, Thar, XUV300 എന്നിവയെ ചില സാങ്കേതിക തകരാറുമൂലം മഹീന്ദ്ര വൻതോതിൽ തിരിച്ചുവിളിച്ചിരുന്നു. 

ഒരു പുതിയ ടർബോചാർജർ ആക്യുവേറ്റർ ലിങ്കേജ് തകരാര്‍ പരിഹരിക്കാനാണ്  XUV700, ഥാർ ഡീസൽ വേരിയന്റുകൾ തിരിച്ചുവിളിച്ചത്. ഗ്യാസ് വെന്റ് പൈപ്പുകളിലും കാനിസ്റ്ററിലുമുള്ള ടി-ബ്ലോക്ക് കണക്റ്റർ ഇൻസ്റ്റാളേഷനുകൾക്കായി പെട്രോൾ XUV700 തിരിച്ചുവിളിച്ച് പരിശോധിച്ചു. ബാധിച്ച യൂണിറ്റുകളുടെ എണ്ണത്തെക്കുറിച്ചുള്ള വിവരങ്ങൾ ബ്രാൻഡ് നൽകിയിട്ടില്ല.

 ഈ എസ്‌യുവികൾ ഈ നഗരത്തില്‍ നിർമ്മിക്കാൻ മഹീന്ദ്ര, ഒരുങ്ങുന്നത് വമ്പൻ നിക്ഷേപത്തിന്

മഹീന്ദ്ര XUV700-ന്റെ നാലാമത്തെ തിരിച്ചുവിളിയായിരുന്നു ഇത്. നേരത്തെ, ആൾട്ടർനേറ്റർ ബെൽറ്റും ഓട്ടോ ടെൻഷനർ പുള്ളിയും ശരിയാക്കാൻ XUV700-ന് മഹീന്ദ്ര നിർണായകമായ തിരിച്ചുവിളിക്കൽ മുന്നറിയിപ്പ് നൽകിയിരുന്നു. അവസാനമായി തിരിച്ചുവിളിച്ചത് ഇലക്ട്രോണിക് സ്റ്റിയറിംഗ് കോളം ലോക്ക് ESCL തകരാറുകള്‍ പരിഹരിക്കാനാണ്. 

2022 ജൂണിൽ ആണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര പുതിയ തലമുറ സ്കോർപിയോ N രാജ്യത്ത് അവതരിപ്പിച്ചത്.   Z2, Z4, Z6, Z8, Z8L. Z2, Z4  എന്നിങ്ങനെ അഞ്ച് ട്രിം ലെവലുകളിൽ എത്തിയ ഈ എസ്‍യുവി ലൈനപ്പിൽ കഴിഞ്ഞ ദിവസം അഞ്ച് പുതിയ എൻട്രി ലെവൽ വേരിയന്റുകൾ കൂടി കമ്പനി കൂട്ടിച്ചേര്‍ത്തിരുന്നു. ഇതോടെ സ്കോർപിയോ എൻ പെട്രോൾ ശ്രേണി ഇപ്പോൾ Z2, Z4, Z8, Z8L ട്രിം ലെവലുകളിലും 11 വേരിയന്റുകളിലും ലഭ്യമാണ്. അടിസ്ഥാന പെട്രോൾ വേരിയന്‍റിന് 11.99 ലക്ഷം രൂപയും ടോപ്പ്-സ്പെക്ക് വേരിയന്‍റിന് 21.15 ലക്ഷം രൂപയുമാണ് എക്സ്-ഷോറൂം വില. പുതിയ സ്കോർപിയോ N ഡീസൽ ശ്രേണി 19 വേരിയന്റുകളിൽ ലഭ്യമാണ്. വില 12.49 ലക്ഷം മുതൽ 23.90 ലക്ഷം രൂപ വരെയാണ് വില. 
 

click me!