ആക്സസിന്‍റെ വില കൂട്ടി സുസുക്കി

By Web TeamFirst Published Jun 5, 2020, 3:16 PM IST
Highlights

ബിഎസ്-6 ആക്‌സസിന്റെ വില കമ്പനി വർധിപ്പിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. 

ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ സുസുക്കിയുടെ ഇന്ത്യയിലെ ജനപ്രിയ സ്‍കൂട്ടറായ ആക്സസ് 125-ന്റെ ബിഎസ്6 പതിപ്പ് അടുത്തിടെയാണ് അവതരിപ്പിച്ചത്. ഈ ബിഎസ്-6 ആക്‌സസിന്റെ വില കമ്പനി വർധിപ്പിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. സ്‌കൂട്ടിറിന് ലഭിക്കുന്ന രണ്ടാമത്തെ വില വർധനയാണിത്. ഈ വർഷം ജനുവരിയിലാണ് ആക്‌സസ് 125-ന്റെ ബിഎസ്6 പതിപ്പിനെ സുസുക്കി വിപണിയിൽ എത്തിക്കുന്നത്.

സ്‌കൂട്ടർ 64,800 രൂപയുടെ പ്രാരംഭ വിലയിലാണ് എത്തിയത്. 2020 മാർച്ചിൽ 2,300 രൂപയായി ആദ്യ വില വർധനവ് ഉണ്ടായി. ഇപ്പോൾ ബിഎസ്6 സ്‍കൂട്ടറിന്റെ വില വീണ്ടും 1,700 രൂപയാണ് സുസുക്കി ഉയർത്തിയിരിക്കുന്നത്. മൂന്ന് സ്റ്റാൻഡേർഡ് വേരിയന്റുകളും രണ്ട് സ്പെഷ്യൽ വേരിയന്റുകളും ഉൾപ്പെടെ മൊത്തം അഞ്ച് മോഡലുകളിൽ ബിഎസ്-VI സുസുക്കി ആക്‌സസ് 125 തെരഞ്ഞെടുക്കാൻ സാധിക്കും.

ഡ്യുവൽ ലഗേജ് ഹുക്കുകൾ, 21.8 ലിറ്റർ അണ്ടർ സീറ്റ് സ്റ്റോറേജ്, സ്റ്റൈലിഷ് ടെയിൽലാമ്പുകൾ, ക്രോം മഫ്ലർ കവർ, എൽഇഡ് ഹെഡ്‌ലാമ്പ്, സുസുക്കി ഈസി സ്റ്റാർട്ട് സിസ്റ്റം, പുറത്തുള്ള ഫ്യുവൽ ഫില്ലർ ക്യാപ് എന്നിവയെല്ലാം ആക്‌സസിന്റെ മറ്റു ഫീച്ചറുകളാണ്.

ബിഎസ്6 സുസുക്കി ആക്സസ് 125-ൽ ഉപയോഗിക്കുന്നത് പുതുക്കിയ 124 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ്. ഇത് 6,750 rpm-ൽ പരമാവധി 8.7 bhp കരുത്തും 5,500 rpm-ൽ 10 Nm ടോർക്കും ആണ് ഉത്പാദിപ്പിക്കുന്നത്. ഫ്യുവൽ ഇഞ്ചക്ഷൻ സംവിധാനമാണ് എയർ-കൂൾഡ് മില്ലിൽ വരുന്നത്. ഗ്ലാസ് സ്പാർക്കിൾ ബ്ലാക്ക്, പേൾ സുസുക്കി ഡീപ് ബ്ലൂ, പേൾ മിറേജ് വൈറ്റ്, മെറ്റാലിക് മാറ്റ് പ്ലാറ്റിനം സിൽവർ, മെറ്റാലിക് മാറ്റ് ഫൈബ്രോയ്ൻ ഗ്രേ എന്നിവയുൾപ്പെടെ അഞ്ച് കളർ ഓപ്ഷനുകളിൽ സ്റ്റാൻഡേർഡ് മോഡലുകൾ ലഭ്യമാണ്.

പുതിയ മോഡലിന് അൽപ്പം നീളമുള്ള സീറ്റും വലിയ ഫ്ലോർ‌ബോർ‌ഡും കൂടുതൽ സ്പേസ് ഉള്ള അണ്ടർ‌സീറ്റ് സ്റ്റോറേജ് കമ്പാർട്മെന്റും ചേർത്തിട്ടുണ്ട്.  കൂടാതെ എക്‌സ്ടെർണൽ ഫ്യുവൽ ഫില്ലർ ക്യാപ്പ്, യുഎസ്ബി ഡിസി ചാർജിംഗ് സോക്കറ്റ്, ബാറ്ററി അവസ്ഥ സൂചിപ്പിക്കുന്നതിനുള്ള വോൾട്ടേജ് മീറ്റർ എന്നിവയും BS6 ആക്സസ് 125-ലുണ്ട്. 

ബിഎസ്6 ഹോണ്ട ആക്ടിവ 125, വെസ്പ, അപ്രീലിയ SR 125, യമഹ റേ ZR 125 തുടങ്ങിയ മോഡലുകളാണ് ഇന്ത്യൻ വിപണിയിൽ സുസുക്കി ആക്‌സസിന്റെ പ്രധാന എതിരാളികള്‍.

click me!