ഗുരുതര തകരാറോ? ഇത്രയും കാറുകൾ അടിയന്തരമായി തിരിച്ചുവിളിച്ച് ബിവൈഡി

Published : Dec 01, 2025, 09:37 AM IST
BYD Recalls, BYD India, BYD China

Synopsis

ചൈനീസ് ഇലക്ട്രിക് വാഹന ഭീമനായ ബിവൈഡി, ബാറ്ററിയിലെ തകരാർ മൂലം ഏകദേശം 89,000 ക്വിൻ പ്ലസ് ഡിഎം-ഐ ഹൈബ്രിഡ് കാറുകൾ തിരിച്ചുവിളിക്കുന്നു. ഈ തകരാർ വാഹനത്തിന്റെ പവർ പെട്ടെന്ന് കുറയാനും ഇലക്ട്രിക് മോഡിൽ പ്രവർത്തിക്കുന്നത് തടസ്സപ്പെടുത്താനും സാധ്യതയുണ്ട്.

ചൈനയിലെ പ്രശസ്ത ഇലക്ട്രിക് വാഹന കമ്പനിയായ ബിവൈഡി നിരവധി കാറുകളെ സാങ്കേതികതകരാറിനെ തുടർന്ന നിരവധി കാറുകൾ തിരിച്ചുവിളിക്കുന്നു. കമ്പനി ഏകദേശം 89,000 പ്ലഗ്-ഇൻ ഹൈബ്രിഡ് കാറുകളുടെ ഒരു പ്രധാന തിരിച്ചുവിളിയാണ് നടത്തിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ബാറ്ററിയുമായി ബന്ധപ്പെട്ട അപകടസാധ്യത ഈ വാഹനങ്ങളിൽ തിരിച്ചറിഞ്ഞിട്ടുള്ളതിനാലാണ് ഈ തിരിച്ചുവിളി പുറപ്പെടുവിക്കുന്നത്.

2021 ജനുവരി മുതൽ 2023 സെപ്റ്റംബർ വരെ നിർമ്മിച്ച 88,981 ക്വിൻ പ്ലസ് ഡിഎം-ഐ പ്ലഗ്-ഇൻ ഹൈബ്രിഡ് കാറുകൾ ബിവൈഡി ഉടൻ തിരിച്ചുവിളിക്കണമെന്ന് ചൈനയുടെ മാർക്കറ്റ് റെഗുലേറ്റർ പ്രഖ്യാപിച്ചതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു . ബാറ്ററി പായ്ക്കിന്റെ നിർമ്മാണ പ്രക്രിയയിലെ സ്ഥിരതാ പ്രശ്നങ്ങൾ അന്വേഷണത്തിൽ വെളിപ്പെട്ടിരുന്നു. ഇത് കാറിന്റെ പവർ ഔട്ട്പുട്ട് പെട്ടെന്ന് കുറയാൻ ഇടയാക്കും, ചില പ്രത്യേക സാഹചര്യങ്ങളിൽ, കാറിന് പൂർണ്ണമായും ഇലക്ട്രിക് മോഡിൽ പ്രവർത്തിക്കാൻ കഴിയില്ല, ഇത് PHEV കാറുകളുടെ മുഖ്യസവിശേഷതയെ തന്നെ തടസ്സപ്പെടുത്താൻ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

അതേസമയം ഇത് ബിവൈഡിയുടെ ആദ്യത്തെ പ്രധാന തിരിച്ചുവിളിയല്ല. ഈ വർഷം ഇതുവരെ 210,000-ത്തിലധികം വാഹനങ്ങൾ ബിവൈഡി തിരിച്ചുവിളിച്ചു. കമ്പനിയുടെ ഗുണനിലവാരത്തെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന ആശങ്കകൾ ഈ കണക്കുകൾ ശക്തിപ്പെടുത്തുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഒക്ടോബർ മാസത്തിലെ വിൽപ്പനയിൽ 12% ഇടിവ് രേഖപ്പെടുത്തി. മൂന്നാം പാദത്തിലെ ലാഭത്തിൽ 33% ഇടിവ് സംഭവിച്ചു. 2025 ഒക്ടോബറിലാണ് ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ തിരിച്ചുവിളി നടന്നത്, 115,000-ത്തിലധികം ടാങ്, യുവാൻ പ്രോ എസ്‌യുവികൾ തിരിച്ചുവിളിച്ചു. ഇതിനുള്ള പ്രധാന കാരണം ഡിസൈൻ പിഴവും ബാറ്ററി സുരക്ഷാ അപകടസാധ്യതയുമായിരുന്നു.

അതേസമയം, 2024 സെപ്റ്റംബറിൽ 97,000 ഡോൾഫിൻ, യുവാൻ പ്ലസ് ഇവികൾ തിരിച്ചുവിളിച്ചു. ബിവൈഡി വാഹനങ്ങൾ തുടർച്ചയായി തിരിച്ചുവിളിക്കുന്നത് അവയുടെ ഇലക്ട്രിക്കൽ, ബാറ്ററി സിസ്റ്റങ്ങളിൽ ഉപഭോക്താക്കൾക്ക് സഹിക്കാൻ കഴിയാത്ത നിരവധി തകരാറുകൾ ഉണ്ടെന്ന് തെളിയിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന കമ്പനികളിൽ ഒന്നാണ് ബിവൈഡി. എന്നാൽ ആവർത്തിച്ചുള്ള പിഴവുകളും പ്രധാന തിരിച്ചുവിളികളും അതിന്റെ വളരുന്ന വിപണി വിഹിതത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നു.

 

PREV
Read more Articles on
click me!

Recommended Stories

സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ