ലോറിയുടെ അടിയിലേക്ക് ഇടിച്ചു കയറുന്ന കാര്‍, ഞെട്ടിക്കും വീഡിയോ

Web Desk   | Asianet News
Published : Apr 02, 2020, 03:56 PM IST
ലോറിയുടെ അടിയിലേക്ക് ഇടിച്ചു കയറുന്ന കാര്‍, ഞെട്ടിക്കും വീഡിയോ

Synopsis

നിര്‍ത്തിയിട്ടിരിക്കുന്ന ലോറിയുടെ പിന്നിലേക്ക് ഇടിച്ചു കയറുന്ന വാഹനമാണ് വീഡിയോയില്‍.

റോഡപകടങ്ങളുടെ മുഖ്യകാരണം അമിതവേഗത തന്നെയാണ്. ഏതാനും സെക്കന്‍ഡുകള്‍ ലാഭിക്കാനായുള്ള മരണപ്പാച്ചിലുകളാണ് പലപ്പോഴും വന്‍ദുരന്തങ്ങളില്‍ കലാശിക്കുന്നത്. ഈ സാഹചര്യത്തില്‍ ശ്രദ്ധേയമാകുകയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ. നിര്‍ത്തിയിട്ടിരിക്കുന്ന ലോറിയുടെ പിന്നിലേക്ക് ഇടിച്ചു കയറുന്ന വാഹനമാണ് വീഡിയോയില്‍.

മുമ്പില്‍ പോയിരുന്ന മറ്റൊരു ലോറിയെ അമിത വേഗത്തിൽ ഇടതുവശത്തുകൂടി മറികടക്കാൻ ശ്രമിച്ചപ്പോൾ എസ്‍യുവിയുടെ നിയന്ത്രണം വിട്ടതാണ് അപകട കാരണം. റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറിയുടെ പിന്നിൽ ഇടിച്ചു തകരുകയായിരുന്നു എസ്‍യുവി. സ്പീഡ് ലൈനിലൂടെ പോയ്ക്കൊണ്ടിരുന്ന ലോറിയുടെ ഇടതുവശത്തുകൂടി മറികടക്കാൻ ശ്രമിച്ചപ്പോൾ റോഡിൽ നിന്ന് എസ്‍യുവി ഇറങ്ങിപോയതാണ് നിയന്ത്രണം വിടാൻ കാരണം. ഇടിയുടെ ആഘാതത്തിൽ എസ്‍യുവിയുടെ ഒരുവശം തകരുന്നത് വീഡിയോയിൽ വ്യക്തമാണ്.

എന്നാല്‍ അപകടം നടന്നത് എവിടെയാണെന്നോ യാത്രികരുടെ പരിക്ക് ഗുരുതരമാണോ എന്നും വ്യക്തമല്ല. 

PREV
click me!

Recommended Stories

സുരക്ഷയിൽ ഒന്നാമൻ: ഹ്യുണ്ടായി നെക്സോയുടെ രഹസ്യം എന്ത്?
ക്രെറ്റയെ വിറപ്പിക്കാൻ മഹീന്ദ്രയുടെ പുതിയ അവതാരം