ഡിവൈഡറിലിടിച്ച കാര്‍ ഏഴ് മീറ്റര്‍ ഉയരത്തില്‍ പറന്നു; ഞെട്ടിക്കും വീഡിയോ

Web Desk   | Asianet News
Published : Apr 21, 2020, 08:52 AM ISTUpdated : Apr 21, 2020, 09:03 AM IST
ഡിവൈഡറിലിടിച്ച കാര്‍ ഏഴ് മീറ്റര്‍ ഉയരത്തില്‍ പറന്നു; ഞെട്ടിക്കും വീഡിയോ

Synopsis

ഞെട്ടിക്കുന്ന ഒരു അപകടത്തിന്‍റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പോളണ്ടിലാണ് ഈ അപകടം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

അടുത്തകാലത്തായി നടക്കുന്ന പല അപകടങ്ങളും സിസിടിവി ക്യാമറകളില്‍ പതിയാറുണ്ട്. ട്രാഫിക് നിയമങ്ങള്‍ കൃത്യമായി പാലിക്കേണ്ടതിന്‍റെ ആവശ്യകതയെപ്പറ്റി ചിലരെയെങ്കിലും ബോധവാന്മാരാക്കുന്നതില്‍ ഇത്തരം വീഡിയോകള്‍ ഒരുപരിധി വരെ സഹായിച്ചേക്കും. 

ഞെട്ടിക്കുന്ന ഒരു അപകടത്തിന്‍റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പോളണ്ടിലാണ് ഈ അപകടം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഒരു നാല്‍ക്കവലയിലേക്ക് അതിവേഗത്തില്‍ എത്തുന്ന വാഹനം തൊട്ടുമുന്നിലെ സര്‍ക്കിളിന്‍റെ വരമ്പില്‍ ഇടിച്ച് ഉയര്‍ന്നു പൊങ്ങുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍. ഉയര്‍ന്ന് പൊങ്ങിയ കാര്‍ ഒരു മരത്തിലിടിച്ച ശേഷം നിലത്തേക്ക് വീഴുകയായിരുന്നു.  ഏകദേശം ഏഴ് മീറ്റര്‍ ഉയരത്തില്‍ പൊങ്ങി പറന്നാണ് മരത്തില്‍ ഇടിച്ചത്.  ഒരു കെട്ടിടത്തിന് സമീപത്തേക്കാണ് കാര്‍ വീണത്.  ഉടന്‍തന്നെ അഗ്നി സുരക്ഷാവിഭാഗം സ്ഥലത്തെത്തിയാണ് ഡ്രൈവറെ വാഹനത്തിനുള്ളില്‍ നിന്ന് പുറത്തിറക്കിയതെന്നാണ് റിപ്പോര്‍ട്ട്. 

ഒരു സ്വിഫ്റ്റ് കാറാണ് അപകടത്തില്‍പെട്ടതെന്നാണ് ചിത്രങ്ങളിലും വീഡിയോയിലും കാണുന്നത്.  സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന അപകട വീഡിയോ 4000 പേര്‍ ഷെയര്‍ ചെയ്യുകയും ലക്ഷക്കണക്കിന് ആളുകള്‍ കാണുകയും ചെയ്തിട്ടുണ്ട്.  

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
ബിവൈഡി: 15 ദശലക്ഷം ഇവികൾ; ലോകം കീഴടക്കുന്നുവോ?