ലോക്ക് ഡൗണ്‍ കാലം; പോര്‍ച്ചിലെ വാഹനങ്ങളെ ശ്രദ്ധിച്ചില്ലെങ്കില്‍ സംഭവിക്കുന്നത്...

By Web TeamFirst Published Mar 26, 2020, 3:18 PM IST
Highlights

ഉപയോഗിക്കുന്നില്ലെന്ന് കരുതി മുറ്റത്തു കയറ്റിയിട്ടിരിക്കുന്ന വാഹനങ്ങളെ നിങ്ങള്‍ തീരെ അവഗണിച്ചേക്കരുത്. കാരണം ബാറ്ററി ഉള്‍പ്പെടെ വാഹനത്തിന്‍റെ വിവിധ ഭാഗങ്ങള്‍ക്ക് പരിചരണം വേണ്ട കാലമാണിത്. 

കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിന്‍റെ ഭാഗമായി രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇനിയുള്ള 21 ദിവസങ്ങളോളം നിങ്ങളുടെ വാഹനത്തിന് വിശ്രമകാലമായിരിക്കും. ഉപയോഗിക്കുന്നില്ലെന്ന് കരുതി മുറ്റത്തു കയറ്റിയിട്ടിരിക്കുന്ന വാഹനങ്ങളെ നിങ്ങള്‍ തീരെ അവഗണിച്ചേക്കരുത്. കാരണം ബാറ്ററി ഉള്‍പ്പെടെ വാഹനത്തിന്‍റെ വിവിധ ഭാഗങ്ങള്‍ക്ക് പരിചരണം വേണ്ട കാലമാണിത്. ലോക്ക് ഡൗണ്‍ കാലത്ത് വാഹനങ്ങളെ പരിചരിക്കാന്‍ ഇതാ ചില പൊടിക്കൈകള്‍.

പാർക്കിംഗ് ബ്രേക്ക്‌ ഇടുന്നത് ഒഴിവാക്കുക 
പാർ‌ക്ക് ചെയ്‌തിരിക്കുന്ന കാറില്‍ ഹാന്‍ഡ് ബ്രേക്ക് ഇടാതിരിക്കുക. വാഹനം‌ പരമാവധി ഗിയറിൽ‌ തന്നെ സൂക്ഷിക്കുക.

വൃത്തിയായി സൂക്ഷിക്കുക
വെറുതെ ഇട്ടിരിക്കുകയാണെന്നു കരുതി വാഹനത്തെ വൃത്തിയാക്കാതിരിക്കരുത്. വാഹനത്തെ ശുചിയാക്കിത്തന്നെ സൂക്ഷിക്കുക

ഇടക്കിടെ സ്റ്റാര്‍ട്ട് ചെയ്യുക
നാലഞ്ച് ദിവസത്തിലൊരിക്കല്‍ വാഹനം വെറുതെ സ്റ്റാര്‍ട്ട് ചെയ്യുന്നത് നന്നായിരിക്കും

ബാറ്ററി
ഇക്കാലത്ത് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ട വാഹന ഭാഗമാണ് ബാറ്ററികള്‍. ഇഗ്‌നീഷ്യന്‍ സംവിധാനം,  ലൈറ്റ്, ഹോണ്‍, സ്റ്റാര്‍ട്ടര്‍ മോട്ടോര്‍ തുടങ്ങി എല്ലാത്തിലേയ്ക്കും വൈദ്യുതി എത്തിക്കുന്നത് ഈ ബാറ്ററികളാണ്. ഇവ പണി മുടക്കിയാല്‍ എട്ടിന്‍റെ പണിയാവും പിന്നീട് കിട്ടുക. അതുകൊണ്ട് ബാറ്ററിക്ക് കൃത്യമായ പരിചരണം അനിവാര്യമാണ്.  ലോക്ക് ഡൗണ്‍ കാലത്ത് കാര്‍ ബാറ്ററിയുടെ ആരോഗ്യത്തിന് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക.

അഴിച്ചുവയ്ക്കുക
കൂടുതല്‍ ദിവസം നിര്‍ത്തിയിടുന്നതിനാല്‍ ബാറ്ററി അഴിച്ചുവയ്ക്കുന്നതാണ് ഉചിതം.

ആസിഡിന്റെ അളവ് 
ഇലക്ട്രോലെറ്റിലെ ആസിഡിന്റെ അളവ് ഇടയ്ക്ക് പരിശോധിക്കുക. ബാറ്ററികളിലെ വോള്‍ട്ടേജ് നിലനിര്‍ത്തുന്ന പ്രധാന ഘടമാണ് ആസിഡ്. മാസത്തില്‍ ഒരിക്കലെങ്കിലും ബാറ്ററിയിലെ ഇലക്ട്രോലൈറ്റ് ലെവല്‍ പരിശോധിച്ച് അളവ് ഉറപ്പുവരുത്തണം. പുതിയ ബാറ്ററിയല്ലെങ്കില്‍ രണ്ടാഴ്ച കൂടുമ്പോഴുള്ള പരിശോധനയും നല്ലതാണ്.

അടപ്പുകള്‍ മുറുക്കുക
ബാറ്ററിയുടെ അടപ്പുകള്‍ നന്നായി മുറിക്ക വയ്ക്കുക. ഇത്വ ഇടക്കിടെ പരിശോധിക്കുക.

വൃത്തിക്ക് പെട്രോളിയം ജെല്ലി
ബാറ്ററി ടെര്‍മിനലുകള്‍ എപ്പോഴും വൃത്തിയാക്കി പെട്രോളിയം ജെല്ലി പുരട്ടുന്നത് തുരുമ്പിനെ തടയും. ബാറ്ററി മേല്‍ഭാഗം വൃത്തിയാക്കി സൂക്ഷിക്കണം. വെള്ളമുപയോഗിച്ച് വൃത്തിയാക്കാം. കേബിള്‍ കണക്ഷനുകളും വൃത്തിയുള്ളതായിരിക്കണം. വൃത്തിയില്ലാത്ത കോബിളുകള്‍ വൈദ്യുതി പ്രവാഹം തടസപ്പെടുത്തും. ഇത് സ്റ്റാര്‍ട്ടിങ് ട്രബിളിനു കാരണാമാകും.

അറ്റകുറ്റപ്പണികള്‍
ഷെഡ്യൂൾ ചെയ്ത അറ്റകുറ്റപ്പണികള്‍ ഈ 21 ദിവസത്തിനിടെയാണ് വരുന്നതെങ്കില്‍ തൽക്കാലം ഒഴിവാക്കുക. നിലവിലെ സാഹചര്യം കണക്കിലെടുത്തി മിക്ക നിർമ്മാതാക്കൾക്കും വാറന്റികളും സേവന കാലയളവുകളും നീട്ടിയിട്ടുണ്ടെന്നതും ആശ്വാസകരമാണ്. 

click me!