മദ്യപന്‍ ഓടിച്ച കാറിനു പിന്നാലെ പൊലീസ് പാഞ്ഞു, പിന്നെ സംഭവിച്ചത്!

Published : May 18, 2019, 05:07 PM IST
മദ്യപന്‍ ഓടിച്ച കാറിനു പിന്നാലെ പൊലീസ് പാഞ്ഞു, പിന്നെ സംഭവിച്ചത്!

Synopsis

മദ്യലഹരിയില്‍ വാഹനമോടിച്ചു എന്നു സംശയിക്കുന്ന ആളെ വാഹനത്തില്‍ ചെയിസ് ചെയ്യുന്ന കേരളാ പൊലീസിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലാകുന്നു

മദ്യലഹരിയില്‍ വാഹനമോടിച്ചു എന്നു സംശയിക്കുന്ന ആളെ വാഹനത്തില്‍ ചെയിസ് ചെയ്യുന്ന കേരളാ പൊലീസിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലാകുന്നു. പൊലീസ് പിന്തുടര്‍ന്ന കാര്‍ മറ്റൊരു കാറില്‍ ഇടിക്കുന്നത് ഉള്‍പ്പെടെയുള്ള വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. 

ഫോര്‍ഡ് ആസ്‍പെയര്‍ കാറിനെ മഹീന്ദ്ര ടിയുവി 300ല്‍ ആണ് പൊലീസ് പിന്തുടര്‍ന്നത്. അമിതവേഗത്തില്‍ വളവ് വളയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയില്‍ ആസ്‍പെയര്‍ കാര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്ത മറ്റൊരു കാറില്‍ ഇടിക്കുന്നതും വീഡിയോയിലുണ്ട്. ഇടിയെ തുടര്‍ന്ന് നിയന്ത്രണം നഷ്‍ടപ്പെട്ട ആസ്‍പെയര്‍ പിന്നീട് പൊലീസിന്‍റെ പിടിയിലായെന്നാണ് വീഡിയോ നല്‍കുന്ന സൂചന. 

അപകടത്തിനു ശേഷം റോഡരികില്‍ പാർക്ക് ചെയ്തിരിക്കുന്ന കാറിന്റെ ഡ്രൈവിങ് സീറ്റിൽ നിന്നും ഒരു സ്ത്രീ പുറത്തിറങ്ങുന്നതും വീഡിയോയില്‍ കാണാം. സമീപത്തെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളിലെ സ്ഥലം വ്യക്തമല്ല.

 

 

PREV
click me!

Recommended Stories

ഈ കാറിൽ വമ്പൻ വർഷാവസാന ഓഫർ! വില കുറയുന്നത് 2.60 ലക്ഷം വരെ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ