"ഇങ്ങനെയൊന്നും യൂ ടേണ്‍ എടുക്കരുത് സാറേ..."; ഞെട്ടിക്കും ഈ വീഡിയോ!

Published : Jan 10, 2020, 11:39 AM IST
"ഇങ്ങനെയൊന്നും യൂ ടേണ്‍ എടുക്കരുത് സാറേ..."; ഞെട്ടിക്കും ഈ വീഡിയോ!

Synopsis

അശ്രദ്ധമായി റോഡിന് കുറുകെ യൂടേൺ എടുക്കാൻ ശ്രമിച്ച കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച പിക്കപ്പ് ട്രക്ക് മറിയുന്നതിന്‍റെ ദൃശ്യങ്ങളാണ് വീഡിയോയില്‍. 

റോഡിലെ നമ്മുടെ അശ്രദ്ധമായ ഡ്രൈവിംഗിന് ഇരയാകേണ്ടി വരിക നിരപരാധികളായിരിക്കും എന്ന ബോധമില്ലാതെയാവും പലരും വണ്ടിയോടിക്കുന്നത്. ഇത്തരത്തിലുള്ള ഒരപകടത്തിന്‍റെ വീഡിയോ ആണിപ്പോള്‍ സ്ഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

അശ്രദ്ധമായി റോഡിന് കുറുകെ യൂടേൺ എടുക്കാൻ ശ്രമിച്ച കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച പിക്കപ്പ് ട്രക്ക് മറിയുന്നതിന്‍റെ ദൃശ്യങ്ങളാണ് വീഡിയോയില്‍. തലകീഴായി മറിഞ്ഞ പിക്കപ്പ് ട്രക്ക് നിരങ്ങി നീങ്ങുന്നതും വിഡിയോയിൽ കാണാം. തായ്‌ലൻഡിൽ നടന്ന അപകടത്തിന്‍റെ വീഡിയോ ആണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

  • റോഡുകളിൽ യൂടേൺ എടുക്കുന്നതിന് മുമ്പ് ഇരുവശത്തു നിന്നും മറ്റു വാഹനങ്ങള്‍ വരുന്നില്ലെന്ന് ഉറപ്പുവരുത്തുക
  • യു ടേണ്‍ എടുക്കുന്നതിന് 30 മീറ്റര്‍ മുമ്പെങ്കിലും ഇന്‍ഡിക്കേറ്റര്‍ ഇടുക
  • ഇന്‍ഡിക്കേറ്റര്‍ ഇട്ടതുകൊണ്ടുമാത്രം എവിടെ വച്ചും തിരിയാന്‍ അവകാശമുണ്ടെന്ന് കരുതരുത്. എതിര്‍ ദിശയില്‍ നിന്ന് വാഹനം വരുന്നില്ലെന്ന് ഉറപ്പാക്കിയശേഷം മാത്രമേ തിരിയാവൂ. 
  • റിയര്‍ വ്യൂ മിററുകളിലൂടെ പിന്നിലെ ട്രാഫിക്കും ശ്രദ്ധിക്കുക
  • പ്രധാന റോഡിലൂടെ പോകുന്ന വാഹനങ്ങൾക്ക് മുൻഗണന നൽകുക
  • റൗണ്ട് എബൗട്ടുകളിൽ ആദ്യം പ്രവേശിക്കുന്ന വാഹനത്തിനായിരിക്കണം മുൻഗണന

PREV
click me!

Recommended Stories

കാർ വിപണിയിൽ പുതിയ യുഗം: 2025-ലെ അട്ടിമറി കഥ
ഒരു വർഷത്തിനുള്ളിൽ രാജ്യത്തുടനീളം 27,000-ത്തിലധികം ചാർജിംഗ് പോയിന്‍റുകൾ