നിര്‍ത്തിയിട്ടിരുന്ന കാര്‍ തീ വിഴുങ്ങി, സിസിടിവി നോക്കിയ ഉടമ നടുങ്ങി!

Published : Jun 16, 2019, 11:17 AM ISTUpdated : Jun 16, 2019, 12:13 PM IST
നിര്‍ത്തിയിട്ടിരുന്ന കാര്‍ തീ വിഴുങ്ങി, സിസിടിവി നോക്കിയ ഉടമ നടുങ്ങി!

Synopsis

തലമുഴുവന്‍ കറുത്ത തുണി കൊണ്ട് മൂടിയ ഒരു മനുഷ്യരൂപം കാറിനു നേരെ നടന്നടുക്കുന്നു. 

നിര്‍ത്തിയിട്ടിരുന്ന തന്‍റെ വാഹനം അഗ്നിക്ക് ഇരയായതിന്‍റെ ഞെട്ടലിലായിരുന്നു ആ കാര്‍ ഉടമ. തുടര്‍ന്നാണ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അയാള്‍ തീരുമാനിക്കുന്നത്. 

അങ്ങനെ ദൃശ്യങ്ങള്‍ പരിശോധിച്ച അയാള്‍ ഞെട്ടി. തലമുഴുവന്‍ കറുത്ത തുണി കൊണ്ട് മൂടിയ ഒരു മനുഷ്യരൂപം കാറിനു നേരെ നടന്നടുക്കുന്നു. കാറിനു ചുറ്റും നടക്കുന്ന ആ രൂപം ചില്ല് തകര്‍ക്കാന്‍ ശ്രമിക്കുന്നു. ഒടുവില്‍ തകര്‍ത്ത ചില്ലിനിടയിലൂടെ ആ മനുഷ്യന്‍ അകത്തേക്ക് എന്തോ ഇടുന്നതും തീ ആളുന്നു. അതോടെ അയാള്‍ ഓടി മാറുന്നു.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ ആണിത്. എവിടെ നടന്ന സംഭവമാണെന്ന് വ്യക്തമല്ലെങ്കിലും നിരവധി പേരാണ് ഈ വീഡിയോ പങ്കു വയ്ക്കുന്നത്. കാറിന് തീ പിടിച്ചത് എങ്ങനെയാണെന്നും ആ മനുഷ്യന്‍റെ ഉദ്ദേശം എന്തായിരുന്നുവെന്നുമാണ് ആളുകല്‍ ചോദിക്കുന്നത്. കാര്‍ മോഷ്‍ടിക്കാനുള്ള ശ്രമത്തിനിടെ മോഷ്‍ടാവ് അകത്തേക്കിട്ട വസ്‍തുവില്‍ നിന്നാണ് തീ പടര്‍ന്നതെന്നും അതല്ല കാറിനകത്ത് തന്നെ സൂക്ഷിച്ച വസ്‍തുവില്‍ നിന്നാകാമെന്നുമൊക്കെയാണ് പലരും വാദിക്കുന്നത്. 

PREV
click me!

Recommended Stories

ഇലക്ട്രിക് കാറുകളെ കൈവിട്ട് ലോകം; വാങ്ങിയ പലരും ഇപ്പോൾ പറയുന്നത് ഇങ്ങനെ! പുതിയ ‍ട്രെൻഡിൽ ഞെട്ടി കമ്പനികൾ
കുതിച്ചത് 222 കിലോമീറ്റർ വേഗതയിൽ; അമ്പരപ്പിച്ച് ടാറ്റ സിയറ