വാഹന വില മാത്രമല്ല, ടയർ വിലകളും കുറയുന്നു; പുതിയ ജിഎസ്‍ടിക്ക് പിന്നാലെ വമ്പൻ പ്രഖ്യാപനവുമായി സിയറ്റ് ടയർ

Published : Sep 15, 2025, 12:26 PM IST
tyre

Synopsis

കേന്ദ്ര സർക്കാരിന്റെ ജിഎസ്‍ടി നിരക്ക് കുറച്ചതിനെ തുടർന്ന്, ടയർ നിർമ്മാതാക്കളായ സിയറ്റ് ലിമിറ്റഡ് തങ്ങളുടെ മുഴുവൻ ടയറുകളുടെയും വില കുറച്ചു. 

ടുത്തിടെയാണ് കേന്ദ്ര സർക്കാർ ജിഎസ്‍ടി നിരക്ക് കുറച്ചത്. ഇതുകാരണം രാജ്യത്തെ വാഹനവില കുത്തനെ കുറഞ്ഞിരുന്നു. ഇപ്പോഴിതാ ജിഎസ്ടി നിരക്ക് കുറവ് വാഹനങ്ങൾക്ക് മാത്രമല്ല ഘടക നിർമ്മാതാക്കൾക്കും ഗുണം ചെയ്യും എന്ന് തെളിഞ്ഞിരിക്കുന്നു. ടയർ കമ്പനികൾക്കും ഈ നീക്കത്തിന്റെ ഗുണം ലഭിക്കും. അതിന്റെ ഭാഗമായി ഈ ആനുകൂല്യങ്ങൾ ഉപഭോക്താക്കൾക്ക് കൈമാറുന്നതിനായി ടയർ നിർമ്മാതാക്കളായ സിയറ്റ് ലിമിറ്റഡ് തങ്ങളുടെ മുഴുവൻ ടയറുകളുടെയും വില കുറച്ചു. പുതിയ ജിഎസ്‍ടി 2.0 പരിഷ്‍കാരം അനുസരിച്ച് പുതിയ ന്യൂമാറ്റിക് ടയറുകളുടെ ജിഎസ്ടി 28 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറച്ചതിനാൽ ജിഎസ്ടി ആനുകൂല്യങ്ങളുടെ 100 ശതമാനം തങ്ങളുടെ ഉപഭോക്താക്കൾക്കും കൈമാറുമെന്ന് കമ്പനി അറിയിച്ചു. സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരുന്ന എല്ലാ ടയറുകൾക്കും 18 ശതമാനം നികുതി ചുമത്തുമ്പോൾ, ട്രാക്ടർ ടയറുകൾക്കും ട്യൂബുകൾക്കും അഞ്ച് ശതമാനം ജിഎസ്ടി നിരക്ക് കുറയും.

ജിഎസ്ടി സ്ലാബുകൾ കുറച്ചത് ടയർ വ്യവസായത്തിനും ഉപഭോക്താക്കൾക്കും ഒരുപോലെ ഗുണം ചെയ്യുമെന്ന് സിയറ്റിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ അർണാബ് ബാനർജി പറഞ്ഞു. വിവിധ വിഭാഗങ്ങളിലുള്ള ഉപഭോക്താക്കൾക്ക് വാഹനം സ്വന്തമാക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള ചെലവ് കുറയ്ക്കുക മാത്രമല്ല, ടയറുകൾ മാറ്റിസ്ഥാപിക്കാൻ കൂടുതൽ താങ്ങാനാവുന്നതാക്കി മാറ്റുന്നതിലൂടെ നമ്മുടെ റോഡുകൾ സുരക്ഷിതമാക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

അടുത്തിടെയാണ് ജിഎസ്ടി കൗൺസിൽ ജിഎസ്ടി 2.0 വിന് അംഗീകാരം നൽകുന്നത്. ഇതിന്റെ കീഴിൽ നിരവധി സാധനങ്ങളുടെയും സേവനങ്ങളുടെയും നികുതി നിരക്കുകൾ ജിഎസ്‍ടി 1.0 വ്യവസ്ഥയിൽ നിന്ന് കുറച്ചു. നിരക്ക് കുറച്ചതോടെ യാത്രാ വാഹനങ്ങൾ മുമ്പത്തേക്കാൾ വിലകുറഞ്ഞതായി. ഇരുചക്ര വാഹന വിഭാഗത്തിലും, 350 സിസി വരെ എഞ്ചിനുകളുള്ള മോഡലുകൾക്ക് ജിഎസ്‍ടി 28 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറച്ചു. അതേസമയം വലിയ എഞ്ചിൻ കരുത്തുള്ള ഇരുചക്ര വാഹനങ്ങൾക്ക് 40 ശതമാനം നികുതി ഈടാക്കും. പുതുക്കിയ നികുതി നിരക്കുകൾ സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരും. ഇന്ത്യയിലെ എല്ലാ വാഹന നിർമ്മാതാക്കളും അവരുടെ വാഹന ശ്രേണിയിലുടനീളം വിലക്കുറവ് പ്രഖ്യാപിച്ചു. ഈ പുതിയ വിലകൾ സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരും.

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം
സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ