ഡ്രൈവിംഗ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍ കാലാവധി നീട്ടി

Published : Mar 31, 2020, 01:06 PM ISTUpdated : Mar 31, 2020, 01:11 PM IST
ഡ്രൈവിംഗ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍ കാലാവധി നീട്ടി

Synopsis

ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തില്‍ ഡ്രൈവിങ്ങ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍ എന്നിവ പുതുക്കാനുള്ള കാലാവധി നീട്ടി

ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തില്‍ ഡ്രൈവിങ്ങ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍ എന്നിവ പുതുക്കാനുള്ള കാലാവധി നീട്ടി. ഫെബ്രുവരി ഒന്ന് ശേഷം കാലാവധി അവസാനിച്ച എല്ലാ ഡ്രൈവിങ്ങ് ലൈസന്‍സുകളുടെയും വാഹനങ്ങളുടെയും കാലാവധി ജൂണ്‍ 30 വരെ നീട്ടാന്‍ കേന്ദ്ര ഗതാഗത മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കി. 

ഫെബ്രുവരി ഒന്നിന് ശേഷമോ, ജൂണ്‍ 30-നുള്ളിലോ കാലാവധി കഴിയുന്ന ഡ്രൈവിങ്ങ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍, ഫിറ്റ്‌നെസ്, പെര്‍മിറ്റ് എന്നിവയ്ക്കും വാഹനത്തിന്റെ മറ്റ് രേഖകള്‍ക്കും ജൂണ്‍ 30 വരെ കാലാവധി ഉള്ളതായി കണക്കാക്കണമെന്നാണ് കേന്ദ്ര ഗതാഗത വകുപ്പ് അറിയിച്ചിരിക്കുന്നത്.  

വാഹനങ്ങളുടെ ഫിറ്റ്നസ് രേഖ പുതുക്കാനും ഇത് ബാധകമാകും. ലോക്ക് ഡൌൺ മൂലം രേഖകൾ പുതുക്കാൻ ആളുകൾക്ക് കഴിയാത്തത് പ്രതിസന്ധി സൃഷ്ടിച്ചിരിയ്ക്കുന്നതിനെ തുടർന്നാണ് നടപടി. ലോക്ക് ഡൗണിലും ജനങ്ങള്‍ക്ക് അവശ്യ സേവനങ്ങള്‍ ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമദ്ധിക്കണം. ഭക്ഷണം ഉള്‍പ്പെടെയുള്ള സാധനങ്ങളുമായി സര്‍വീസ് നടത്തുന്ന ലോറികളുടെയും മറ്റ് ചരക്ക് വാഹനങ്ങളുടെയും സുരക്ഷ സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും കേന്ദ്ര ഗതാഗത മന്ത്രാലയും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഇത് എല്ലാം സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ബാധകമാണ്.

അതേസമയം വാഹന ഇൻഷുറൻസ് പുതുക്കുന്നതിന് ഇളവുകൾ ഇല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇൻഷുറൻസ് കാലാവധി തീർന്നവർ ഓൺലൈനിലൂടെ ഇത് പുതുക്കണം. ഏജൻറുമാർ, ഡീലർമാർ എന്നിവരെ വിളിച്ചും ഇതു ചെയ്യാം. 
 

PREV
click me!

Recommended Stories

പഴയ ഓട്ടോ ഇനി വേണ്ട; തെലങ്കാനയുടെ ഇലക്ട്രിക് വിപ്ലവം
ട്രക്ക് വിൽപ്പനയിൽ വൻ കുതിപ്പ്; ടാറ്റ മോട്ടോഴ്‌സിന് വമ്പൻ നേട്ടം; അറ്റാദായം 83% ഉയർന്ന് 2,560 കോടി!