650 സിസി ബൈക്കുകളുടെ ബിഎസ് 6 പതിപ്പുകളുമായി സിഎഫ് മോട്ടോ

By Web TeamFirst Published Jul 5, 2021, 8:16 PM IST
Highlights

650 എന്‍കെ, 650 എംടി മോഡലുകള്‍ക്ക് 30,000 രൂപയും 650 ജിടി മോട്ടോര്‍സൈക്കിളിന് 10,000 രൂപയും വില വര്‍ധിച്ചു...

ചൈനീസ് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ സിഎഫ് മോട്ടോയുടെ  ബിഎസ് 6 പാലിക്കുന്ന 650 സിസി മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 650 എന്‍കെ, 650 എംടി, 650 ജിടി എന്നീ മോഡലുകളാണ് പുറത്തിറക്കിയതെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.  650 എന്‍കെ എന്ന സ്ട്രീറ്റ്‌ഫൈറ്ററിന് 4.29 ലക്ഷം രൂപയും 650 എംടി അഡ്വഞ്ചര്‍ ടൂറര്‍ മോട്ടോര്‍സൈക്കിളിന് 5.29 ലക്ഷം രൂപയും 650 ജിടി സ്‌പോര്‍ട്‌സ് ടൂറര്‍ മോട്ടോര്‍സൈക്കിളിന് 5.59 ലക്ഷം രൂപയുമാണ് എക്‌സ് ഷോറൂം വില എന്നാണ് റിപ്പോര്‍ട്ടുകള്‍.

650 എന്‍കെ, 650 എംടി മോഡലുകള്‍ക്ക് 30,000 രൂപയും 650 ജിടി മോട്ടോര്‍സൈക്കിളിന് 10,000 രൂപയും വില വര്‍ധിച്ചു. എന്നാൽ, മുൻ മോഡലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കാഴ്ച്ചയില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. ട്രെന്‍ഡി ഗ്രാഫിക്‌സ്, സ്‌പോര്‍ട്ടി സ്‌റ്റൈലിംഗ്, സ്റ്റാര്‍ ആകൃതിയുള്ള അലോയ് വീലുകള്‍ എന്നിവ ലഭിച്ചതാണ് 650 എന്‍കെ. മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത് 649.3 സിസി, ഇരട്ട സിലിണ്ടര്‍ എന്‍ജിനാണ്. ഈ എൻജിൻ 8,250 ആര്‍പിഎമ്മില്‍ 55.65 ബിഎച്ച്പി കരുത്തും 7,000 ആര്‍പിഎമ്മില്‍ 54.4 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍.

650 എംടിയിൽ ഇതേ ഷാസി, ഹാര്‍ഡ്‌വെയര്‍ എന്നിവയുടെ കൂടെ വലിയ ഫെയറിംഗ് നൽകി. ഉയരമേറിയ വിന്‍ഡ്‌സ്‌ക്രീന്‍, സ്റ്റെപ്പ്അപ്പ് സ്റ്റൈല്‍ സിംഗിള്‍ പീസ് സീറ്റ്, കൂടുതലായി ട്രാവല്‍ ചെയ്യുന്ന സസ്‌പെന്‍ഷന്‍, പാനിയറുകള്‍ ഘടിപ്പിക്കാനുള്ള സംവിധാനം എന്നിവ നല്‍കി. ഗാര്‍ഡ് ലഭിച്ചതാണ് ഫ്രണ്ട് ബോഡി. മോട്ടോര്‍സൈക്കിൾ ഇതേ 649 സിസി എന്‍ജിന്‍ ഉപയോഗിക്കുന്നു. 650 ജിടിയിൽ എല്‍ഇഡി ലൈറ്റുകള്‍, ഷാര്‍പ്പ് ഫെയറിംഗ്, രണ്ട് റൈഡിംഗ് മോഡുകള്‍ (ടൂറിംഗ്, സ്‌പോര്‍ട്‌സ്), 5 ഇഞ്ച് ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ഡിസ്‌പ്ലേ എന്നിവ ലഭിക്കും. 649 സിസി എന്‍ജിന്‍ ഇതിലും കരുത്തേകും.

NK, GT എന്നിവയ്ക്ക് പരമ്പരാഗത ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകൾ ആണ് സസ്‍പെന്‍ഷന്‍. സ്പോർട്‌സ് ടൂറർ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ ക്രമീകരിക്കാവുന്ന അപ്-സൈഡ് ഡൗൺ ഫോർക്കുകൾ 650GT-ൽ സജ്ജീകരിച്ചിരിക്കുന്നു.

250 സിസി മുതല്‍ 650 സിസി സെഗ്മെന്റുകളിലെ മോഡലുകളുമായി രണ്ട് വര്‍ഷം മുമ്പാണ് ചൈനീസ് വാഹന നിര്‍മാതാക്കളായ സിഎഫ്മോട്ടോ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചത്. സിഎഫ് മോട്ടോ ഇന്ത്യയുടെ ആദ്യത്തെ ബിഎസ്-VI നിലവാരത്തിലുള്ള മോഡലാണ് 300NK. കെടിഎം 250 ഡ്യൂക്ക്, ബിഎംഡബ്ല്യു ജി 310 ആര്‍, ടിവിഎസ് അപ്പാഷെ ആര്‍ആര്‍ 310 എന്നീ മോഡലുകളാണ് സിഎഫ് മോട്ടോയുടെ 300 NKയുടെ ഇന്ത്യയിലെ എതിരാളികള്‍.

click me!