ഇന്ത്യയ്ക്ക് പുതിയ എസ്‌യുവി, എം‌പി‌വി, ഇവി പദ്ധതികളുമായി ഈ യൂറോപ്യന്‍ വണ്ടിക്കമ്പനി

By Web TeamFirst Published May 25, 2022, 3:38 PM IST
Highlights

ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, ആസിയാൻ വിപണികളിലേക്ക് കാറുകൾ കയറ്റുമതി ചെയ്യുന്നതിനുള്ള അടിസ്ഥാനമായി ഇന്ത്യയെ മാറ്റാനാണ് കമ്പനി ലക്ഷ്യമിടുന്നത് എന്നും 2023-ൽ കമ്പനി ഇന്ത്യൻ വിപണിയിൽ ഒരു പുതിയ ഇലക്ട്രിക് കാർ അവതരിപ്പിക്കും എന്നും ഇക്കണോമിക്ക് ടൈംസ് ഓട്ടോയെ ഉദ്ദരിച്ച് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

യൂറോപ്യൻ വാഹന നിർമ്മാതാക്കളായ സിട്രോൺ, പുതിയ C3 സബ്‌കോംപാക്ട് ഹാച്ച്ബാക്കുമായി ഇന്ത്യയുടെ മാസ് മാർക്കറ്റ് സെഗ്‌മെന്റിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണ് എന്ന് റിപ്പോര്‍ട്ട്. ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, ആസിയാൻ വിപണികളിലേക്ക് കാറുകൾ കയറ്റുമതി ചെയ്യുന്നതിനുള്ള അടിസ്ഥാനമായി ഇന്ത്യയെ മാറ്റാനാണ് കമ്പനി ലക്ഷ്യമിടുന്നത് എന്നും 2023-ൽ കമ്പനി ഇന്ത്യൻ വിപണിയിൽ ഒരു പുതിയ ഇലക്ട്രിക് കാർ അവതരിപ്പിക്കും എന്നും ഇക്കണോമിക്ക് ടൈംസ് ഓട്ടോയെ ഉദ്ദരിച്ച് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

സൂപ്പര്‍നടിയുടെ ഗാരേജിലേക്ക് ഭര്‍ത്താവിന്‍റെ വക പുതിയ സമ്മാനം, വില 23 ലക്ഷം!

ഇന്ത്യയിലെ മൊത്തം ഉൽപാദനത്തിന്‍റെ നാലിലൊന്ന് മുതൽ മൂന്നിലൊന്ന് വരെ അന്താരാഷ്ട്ര വിപണികളിലേക്ക് പോകുമെന്ന് സിട്രോണിന്‍റെ ഉടമസ്ഥരായ സ്റ്റെല്ലാന്‍റിസ് പ്രതീക്ഷിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഇത് ഉൽപ്പാദന സൗകര്യങ്ങളുടെ ഉയർന്ന ഉപയോഗം ഉറപ്പാക്കും.

ഇന്ത്യയില്‍ 130 ശതമാനം വളര്‍ച്ചയുമായി ജീപ്പ്, അമ്പരന്ന് വാഹനലോകം!

അതേസമയം 2022 ജൂലൈയോടെ രാജ്യത്ത് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന C3 ഹാച്ച്ബാക്ക് സിട്രോൺ അവതരിപ്പിക്കും. ഉയർത്തിയ ബോണറ്റ്, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, എലവേറ്റഡ് സീറ്റിംഗ് പൊസിഷൻ എന്നിവ ഉൾക്കൊള്ളുന്ന ക്രോസ്ഓവർ പോലുള്ള സ്റ്റൈലിംഗുമായാണ് പുതിയ മോഡൽ വരുന്നത്. സിട്രോൺ ഡീലർമാർ അനൗദ്യോഗികമായി ചെറിയ കാറിനുള്ള മുൻകൂർ ഓർഡറുകൾ സ്വീകരിച്ചു തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

ബുക്ക് ചെയ്‍ത വണ്ടി എന്ന് കിട്ടുമെന്ന് താരം, തന്‍റെ ഭാര്യ പോലും ക്യൂവിലാണെന്ന് മഹീന്ദ്ര മുതലാളി!

2023-ൽ രാജ്യത്ത് സിട്രോൺ പുതിയ ഇലക്ട്രിക് കാർ അവതരിപ്പിക്കുമെന്നും റിപ്പോർട്ട് അവകാശപ്പെടുന്നു. ഇത് സിട്രോൺ സി3യുടെ ഇലക്ട്രിക് പതിപ്പായിരിക്കാം. വ്യത്യസ്‍ത ബോഡി ശൈലികളും പവർട്രെയിനുകളും ഉൾക്കൊള്ളാൻ അനുയോജ്യമായ, കനത്ത പ്രാദേശികവൽക്കരിച്ച CMP പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ മോഡലുകൾ.

ലോഞ്ചിംഗിന് തൊട്ടുമുമ്പ് പരീക്ഷണയോട്ടവുമായി സിട്രോൺ സി3

ഇലക്ട്രിക് കാർ അവതരിപ്പിച്ചതിന് ശേഷം, സിട്രോൺ ഒരു പുതിയ എസ്‌യുവിയും ഒരു പുതിയ എംപിവിയും രാജ്യത്ത് അവതരിപ്പിക്കും. ഈ മോഡലുകൾ 2025-ഓടെ പുറത്തിറക്കും. 2025-ഓടെ മൊത്തം ഒരുലക്ഷം കാറുകൾ മാത്രമാണ് കമ്പനി പ്രതീക്ഷിക്കുന്നത്. പുതിയ എസ്‌യുവിയും എംപിവിയും സിഎംപി പ്ലാറ്റ്‌ഫോം ഉപയോഗിക്കുമെന്നും പ്രതീക്ഷിക്കുന്നു. എങ്കിലും ദൈർഘ്യമേറിയ വീൽബേസ് മോഡലിനെ ഉൾക്കൊള്ളാൻ ഇത് പരിഷ്‍കരിക്കും.

ഇന്ത്യയില്‍ 130 ശതമാനം വളര്‍ച്ചയുമായി ജീപ്പ്, അമ്പരന്ന് വാഹനലോകം!

CC24 എന്ന കോഡ് നാമത്തിൽ സിട്രോൺ പുതിയ ഇടത്തരം എസ്‌യുവി അവതരിപ്പിക്കുമെന്ന് മുൻ മാധ്യമ റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ് എന്നിവയ്‌ക്കെതിരെയാണ് ഇത് സ്ഥാപിക്കുക. എസ്‌യുവി 2023-ൽ അവതരിപ്പിക്കാൻ പദ്ധതിയിട്ടിരുന്നു. എങ്കിലും, കൊവിഡ് 19 മാഹാമാരി കാരണം വാഹനത്തിന്‍റെ ലോഞ്ച് വൈകിയേക്കാം.

ചൈനയും റഷ്യയും 'ചതിച്ചപ്പോഴും' രക്ഷിച്ചത് ഇന്ത്യയെന്ന് ഈ വണ്ടിക്കമ്പനി മുതലാളി!

സിട്രോൺ ബെർലിംഗോ എംപിവിയും രാജ്യത്ത് പരീക്ഷിക്കുന്നുണ്ട്. സ്റ്റാൻഡേർഡ് (4400 എംഎം), എക്സ്എൽ (4750 എംഎം) എന്നിങ്ങനെ രണ്ട് വലുപ്പത്തിലാണ് nw മോഡൽ വാഗ്ദാനം ചെയ്യുന്നത്. ബെർലിംഗോയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കമ്പനിക്ക് ഒരു പുതിയ എംപിവിയും പുറത്തിറക്കിയേക്കും. കൂടാതെ, ഇന്ത്യൻ വിപണിയിൽ ഒരു ഇലക്ട്രിക് എംപിവി അല്ലെങ്കിൽ ക്രോസ്ഓവർ സിട്രോൺ പരിഗണിക്കുന്നതായി ചില മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 

Jeep Compass Night Eagle : പുതിയ ജീപ്പ് കോംപസ് നൈറ്റ് ഈഗിൾ ഇന്ത്യയില്‍, വില 21.95 ലക്ഷം

click me!