ഇന്നോവയോ അതോ പെങ്ങളൂട്ടിയുടെ കൊമ്പന്‍ സ്രാവോ കേമന്‍?!

By Web TeamFirst Published Jul 20, 2019, 4:55 PM IST
Highlights

2018 ജൂണിലേക്കാള്‍ വില്‍പ്പന കുറവാണ് ഇന്നോവക്ക് 2019 ജൂണില്‍ രേഖപ്പെടുത്തിയത്. ഇതില്‍ ഭൂരിഭാഗവും മരാസോ കവര്‍ന്നതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതൊക്കത്തന്നെയാണ് മരാസോയെ നേരിടാന്‍ മാരുതിയുമായി ചേര്‍ന്ന് പുതിയൊരു കുഞ്ഞന്‍ ഇന്നോവയെ തന്നെ പുറത്തിറക്കാനുള്ള ടൊയോട്ടയുടെ നീക്കങ്ങള്‍ക്കു പിന്നിലെന്നും വാഹനലോകം കരുതുന്നത്. എന്താണ് മരാസോയുടെ ഈ ജനപ്രിയതക്ക് പിന്നില്‍? ഇന്നോവയും മരാസോയും തമ്മിലുള്ള ഒരു താരതമ്യമാണ് ഇവിടെ.

ആലത്തൂരിലെ എംപി രമ്യ ഹരിദാസിന് വാഹനം വാങ്ങി നല്‍കാനുള്ള യൂത്ത് കോണ്‍ഗ്രസിന്‍റെ തീരുമാനം ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. എംപി എന്ന നിലയില്‍ പ്രതിമാസം ശമ്പളവും അലവന്‍സുമടക്കം 1.90 ലക്ഷം രൂപ ലഭിക്കുമ്പോള്‍ കാര്‍ വാങ്ങാന്‍ പണപ്പിരിവ് എന്തിനാണെന്ന ചോദ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. എന്തായാലും മഹീന്ദ്രയുടെ മരാസോ എന്ന കാര്‍ ഇതിനകം രമ്യ ഹരിദാസിന് വേണ്ടി ബുക്ക് ചെയ്‍ത് കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍. ടോപ് മോഡലിന് ഏകദേശം 14 ലക്ഷം രൂപയാണ് ഈ കാറിന് കേരളത്തിലെ വില. എംപിവി ശ്രേണിയില്‍ ടൊയോട്ടയുടെ ഇന്നോവയാണ് മരാസോയുടെ മുഖ്യശത്രു. ഇന്നോവക്ക് കടുത്ത വെല്ലുവിളിയുമായിട്ടാണ് മരാസോയുടെ വില്‍പ്പന എന്നാണ് റിപ്പോര്‍ട്ടുകള്‍. 2018 ജൂണിലേക്കാള്‍ വില്‍പ്പന കുറവാണ് ഇന്നോവക്ക് 2019 ജൂണില്‍ രേഖപ്പെടുത്തിയത്. ഇതില്‍ ഭൂരിഭാഗവും മരാസോ കവര്‍ന്നതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതൊക്കത്തന്നെയാണ് മരാസോയെ നേരിടാന്‍ മാരുതിയുമായി ചേര്‍ന്ന് പുതിയൊരു കുഞ്ഞന്‍ ഇന്നോവയെ തന്നെ പുറത്തിറക്കാനുള്ള ടൊയോട്ടയുടെ നീക്കങ്ങള്‍ക്കു പിന്നിലെന്നും വാഹനലോകം കരുതുന്നത്. എന്താണ് മരാസോയുടെ ഈ ജനപ്രിയതക്ക് പിന്നില്‍? ഇന്നോവയും മരാസോയും തമ്മിലുള്ള ഒരു താരതമ്യമാണ് ഇവിടെ.

വില
കൊക്കിലൊതുങ്ങുന്ന വില തന്നെയാണ് മരാസോയുടെ വലിയ ഹൈലൈറ്റ്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ മരാസോക്ക് ഏകദേശം 10 ലക്ഷം മുതൽ 14 ലക്ഷം വരെയാണ് വില.  എന്നാല്‍ ക്രിസ്റ്റക്കാകട്ടെ ഏകദേശം 14.83 ലക്ഷം മുതൽ -23.24 ലക്ഷം വരെയും.  ഇന്നോവയുടെ വില തുടങ്ങുന്നത് തന്നെ 14 ലക്ഷത്തില്‍ നിന്നാണ്. പെട്രോൾ‌ ഡീസൽ വകഭേദങ്ങളിലായി അഞ്ച് മോ‍ഡലുകളുണ്ട് ഇന്നോവ ക്രിസ്റ്റയ്ക്ക്. 

കൂടിയ വീതി
വീതി 3.6 സെന്റിമീറ്ററും വീൽബേസിൽ ഒരു സെന്റിമീറ്ററും ഇന്നോവയെക്കാൾ കൂടുതലാണു മരാസോയ്ക്ക്. മരാസോയുടെ വീതി 1866 എംഎം ഉയരം 1774 എംഎം വീൽബെയ്സ് 2760 എംഎം ഉം ആണ്. എന്നാല്‍ ഇന്നോവയെക്കാൾ നീളവും ഉയരവും അൽപ്പം കുറയും.  4585 എംഎം നീളമുണ്ട് മരാസോയ്ക്ക്. 

എൻജിൻ
മരാസോയ്ക്ക് നിലവിൽ ഡീസൽ എൻജിൻ മാത്രമേയുള്ളൂ. ഈ 1.5 ലീറ്റർ ഡീസൽ എൻജിന്‍ 121 ബിഎച്ച്പി കരുത്തും 300 എൻഎം ടോർക്കും സൃഷ്‍ടിക്കും. ആറ് സ്പീഡ് മാനുവലാണ് ഗിയർബോക്സ്. 

എന്നാൽ ഒരു പെട്രോൾ എൻജിനും രണ്ട് ഡീസൽ എൻജിൻ പതിപ്പുകളും ഇന്നോവ ക്രിസ്റ്റയ്ക്കുണ്ട്. ഇന്നോവ ക്രിസ്റ്റയ്ക്ക് 2.4 ലീറ്റർ ഡീസൽ എൻജിൻ 148 ബിഎച്ച്പി കരുത്തും 343 എൻഎം ടോർക്കും സൃഷ്‍ടിക്കും. 2.8 ലീറ്റർ ഡീസൽ എൻജിന് 172 ബിഎച്ച്പി കരുത്തും 360 എൻഎം ടോർക്കുമുണ്ട്. 2.7 ലീറ്റർ പെട്രോൾ എൻജിന് 164 ബിഎച്ച്പി കരുത്തും 245 എൻഎം ടോർക്കുമുണ്ട്. അഞ്ച് സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടമാറ്റിക്ക് വകഭേദങ്ങളിൽ ലഭിക്കും. 

എന്നാല്‍ അൽപ്പം ചെറിയ എൻജിനായതുകൊണ്ടു തന്നെ ഇന്ധന ക്ഷമതയുടെ കാര്യത്തിൽ മരാസോ തന്നെയാണ് മുന്നിൽ. ഇക്കാരണങ്ങളൊക്കെ കൊണ്ടു തന്നെ ഇന്നോവ കൈയ്യടിക്കിയിരിക്കുന്ന ടാക്സി വിപണിക്കും സാധാരണക്കാരന്‍റെ എംപിവി സ്വപ്‍നങ്ങള്‍ക്കും മഹീന്ദ്രയുടെ ഈ സ്രാവ് കൂടുതല്‍ ഇണങ്ങും

മറ്റു ചില മരാസോ വിശേഷങ്ങള്‍

നിരത്തിലെത്തിയത് കഴിഞ്ഞ വര്‍ഷം

U 321 എന്ന കോഡുനമാത്തില്‍ അറിയപ്പെട്ടിരുന്ന വാഹനം മരാസോ എന്ന പേരില്‍ നിരത്തിലെത്തിയത് 2018 സെപ്‍തബര്‍ 3ന്

സ്രാവിന്‍റെ രൂപം
സ്രാവ്‌ എന്ന് അര്‍ഥം വരുന്ന സ്പാനിഷ് വാക്കായ 'Marazzo' യില്‍ നിന്നാണ് വാഹനത്തിന്‍റെ പേരുണ്ടാക്കിയത്. മാത്രമല്ല ഒരു സ്രാവിന്റെ മാതൃകയിലാണ് മരാസോയുടെ ഡിസൈനും. 

ആദ്യമെത്തിയത് ജയ്‍സലിന്‍റെ ജീവിതത്തില്‍
മരാസോ എന്ന പേര് മലയാളികളുടെ നാവിന്‍ തുമ്പിലും ഏറെ പ്രസിദ്ധമാണ്. കാരണം പ്രളയത്തില്‍ മുതുകു ചവിട്ടുപടിയാക്കി ജനഹൃദയങ്ങള്‍ കീഴടക്കിയ മലപ്പുറം താനൂരിലെ മത്സ്യത്തൊഴിലാളി ജയ്‍സലിന്‍റെ ജീവിതത്തിലേക്കാണ് മരാസോ ആദ്യം കടന്നുവന്നത്. ജയ്‍സലിനുള്ള മഹീന്ദ്രയുടെ സമ്മാനമായിരുന്നു കേരളത്തിലെ ആദ്യ മരാസോ.

എഞ്ചിന്‍
പുതിയ 1.5 ലീറ്റർ ഡീസൽ എൻജിനാണ് മരാസോയിൽ. 121 ബിഎച്ച്പി കരുത്തും 300 എൻഎം ടോർക്കുമുണ്ട്. ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ് ഉപയോഗിക്കുന്നത്. 2020-ഓടെ പെട്രോള്‍, ഓട്ടോമാറ്റിക് പതിപ്പുകള്‍ പുറത്തിറങ്ങും

ആപ്പിള്‍ കാര്‍ പ്ലേ കണക്റ്റിവിറ്റി
ആപ്പിള്‍ ഫോണുകള്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവുമായി കണക്റ്റ് ചെയ്ത് ഫോണ്‍ കോളുകള്‍, മ്യൂസിക് തുടങ്ങിയവ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തില്‍ നിയന്ത്രിക്കാം. ഇതിന് പുറമേ നാവിഗേഷന്‍, വോയിസ് കമാന്റ്‌സ്‌, മഹീന്ദ്ര ബ്ലൂസെന്‍സ് ആപ്പ്, എമര്‍ജന്‍സി കോള്‍ എന്നീ സൗകര്യങ്ങളും ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയന്‍മെന്റ് സിസ്റ്റത്തിലുണ്ട്.  

ബിസിനസ് ക്ലാസ്
ജെറ്റ് വിമാനത്തിന്‍റെ ബിസിനസ് ക്ലാസിനെ അനുസ്‍മരിപ്പിക്കും മരാസോയുടെ ഉൾവശം. രണ്ടു നിര ക്യാപ്റ്റൻ സീറ്റുകൾ. ഏറ്റവും പിന്നിൽ മറിക്കാവുന്ന ബെഞ്ച് സീറ്റ്. പിന്നിൽ എ സി വെൻറ് മുകളിൽ മധ്യത്തിലായി ഘടിപ്പിച്ചിരിക്കുന്നു. രണ്ടു വശത്തേക്കും പിന്നിലെ രണ്ടു നിരകളിലേക്കും ഒരേ പോലെ തണുപ്പ്. മൂന്നു നിരയിലും നല്ല ലെഗ് റൂം മരാസോയിലുണ്ട്. 

മഹീന്ദ്രയുടെ ചെലവ്
മഹീന്ദ്ര മരാസോ എംപിവിയുടെ രൂപകല്‍പ്പനയ്ക്കും നിർമ്മാണത്തിനുമായി 200 മില്ല്യണ്‍ ഡോളറാണ് മഹീന്ദ്രയ്ക്ക് ഇതുവരെയുണ്ടായ ചിലവ്. 


 

click me!