ഇന്ത്യയുടെ യുദ്ധമുറകള്‍ ശത്രു കാണാനിരിക്കുന്നതേയുള്ളൂ, വരുന്നൂ ഈ യുദ്ധടാങ്കുകളുടെ നൂതന വകഭേദം!

By Web TeamFirst Published Sep 24, 2021, 8:37 PM IST
Highlights

ആത്മനിര്‍ഭര്‍ ഭാരത് (Atmanirbhar Bharat Abhiyan) പദ്ധതി പ്രകാരം ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന 118 അര്‍ജുന്‍ എംകെ 1 എ യുദ്ധടാങ്കുകള്‍ (Arjun Mk-1A tanks) നിര്‍മ്മിക്കാനാണ് പ്രതിരോധ മന്ത്രാലയത്തിന്‍റെ (Defence ministry) നീക്കം 

ദില്ലി: കരസേനയ്ക്കായി (Indian Army) 118 മുൻനിര യുദ്ധ ടാങ്കുകൾ (Tanks)വാങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍. ഇതിന്‍റ ഭാഗമായി കേന്ദ്ര പ്രതിരോധമന്ത്രാലയം (Defence ministry) കരാറില്‍ ഒപ്പിട്ടതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആത്മനിര്‍ഭര്‍ ഭാരത് (Atmanirbhar Bharat Abhiyan) പദ്ധതി പ്രകാരം ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന 118 അര്‍ജുന്‍ എംകെ 1 എ യുദ്ധടാങ്കുകള്‍ (Arjun Mk-1A tanks) നിര്‍മ്മിക്കാനാണ് പ്രതിരോധ മന്ത്രാലയത്തിന്‍റെ (Defence ministry) നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍. 7523 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. ഇന്ത്യന്‍ കരസേനയുടെ  (Indian Armey) യുദ്ധപ്രതിരോധത്തിന്‍റെയും ആക്രമണത്തിന്‍റെയും നിര്‍ണ്ണായക ശക്തിയാകുന്ന യുദ്ധടാങ്കുകളാണിവ എന്നാണ് റിപ്പോര്‍ട്ടുകള്‍.

ആത്മനിർഭർ ഭാരത് പദ്ധതിപ്രകാരം, ഓർഡനൻസ് ഫാക്ടറി ബോർഡിനു (Ordnance Factory Board) കീഴിൽ തമിഴ്‌നാട്ടിലെ ആവടിയിലുള്ള ഹെവി വെഹിക്കിൾസ് ഫാക്ടറിയാണ് അർജുൻ എം.കെ.-1.എ ടാങ്കുകൾ നിർമിക്കുക. വെടിയുതിർക്കാനുള്ള ശേഷിയും ചലനവേഗവും അതിജീവനശക്തിയും കൂടിയ അർജുൻ ടാങ്കുകളുടെ നൂതന വകഭേദമാണ് വാരാനിരിക്കുന്നത്. 

എം.കെ.-1 ടാങ്കുകളെക്കാൾ കൂടുതൽ സവിശേഷതകളോടെയാണ് ഇവ എത്തുന്നതെന്ന് പ്രതിരോധമന്ത്രാലയം വ്യക്തമാക്കുന്നു. രാത്രി- പകല്‍ ഭേദമില്ലാതെ കൃത്യമായ ലക്ഷ്യഭേദകം സാധ്യമാകുന്നതാണ് ടാങ്കിന്റെ പുതിയ പതിപ്പ്. ഒപ്പം ഏതുപ്രതലത്തിലും ഉപയോഗിക്കാനും സാധിക്കും.  ചലിക്കുന്ന പ്രതലത്തിലും അല്ലാതെയും പ്രവർത്തനക്ഷമതയ്ക്ക് ഭംഗമില്ലാതെ ഉപയോഗിക്കാനാവുന്നതാണ് അർജുൻ ടാങ്കിന്റെ പുതിയ മാതൃക.

പഴയ അര്‍ജുന്‍ എംകെ1 ടാങ്കിന്‍റെ പുതുക്കിയ മോഡലാണ് അര്‍ജുന്‍ എംകെ1 എ ടാങ്കുകള്‍. ഇതില്‍ പുതുതായി 72ഓളം പുതുമുകള്‍ കൂടി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഓര്‍ഡനന്‍സ് ഫാക്ടറി ബോര്‍ഡിനു കീഴില്‍ തമിഴ്‌നാട്ടിലെ ആവടിയിലുള്ള ഹെവി വെഹിക്കിള്‍സ് ഫാക്ടറിയില്‍  നിര്‍മ്മിക്കുന്ന ഈ ടാങ്കുകള്‍ക്ക് വെടിയുതിര്‍ക്കാനുള്ള അധികശേഷി, ഏത് ഭൗമോപരിതലത്തിലും അനായാസ ചലനശേഷി, അതിജീവനശക്തി എന്നിവയാണ്  സവിശേഷതകള്‍. എം.കെ.-1 ടാങ്കിൽ പുതിയസംവിധാനങ്ങൾ കൂട്ടിച്ചേർത്ത് പ്രതിരോധ ഗവേഷണസ്ഥാപനമായി ഡി.ആർ.ഡി.ഒ.യാണ് എം.കെ.-1 എ ടാങ്കുകൾ വികസിപ്പിച്ചെടുത്തത്.  ആത്മനിര്‍ഭര്‍ ഭാരത് പ്രകാരമുള്ള മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് ആക്കം കൂട്ടാന്‍ ഈ പദ്ധതി ഉപകരിക്കുമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.  ഫെബ്രുവരി 14-ന് ഇത് ചെന്നൈയിൽവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി കരസേനാമേധാവി എം എം നരവണെയ്ക്ക് കൈമാറിയിരുന്നു.  ഇപ്പോള്‍ കരസേനയില്‍ അര്‍ജുന്‍ എംകെ1 ടാങ്കുകളുടെ രണ്ട് റെജിമെന്റുകള്‍ ഉണ്ട്. ഇത് 2005ലും 2010ലുമാണ് സേനയില്‍ എത്തിയത്. 

ആവഡിയിലെ ഫാക്ടറിക്ക് നല്‍കിയിട്ടുള്ള ഈ ഉല്‍പാദനഉത്തരവ് ഏകദേശം 200ഓളം വരുന്ന ഇന്ത്യയിലെ ചെറുകിട-ഇടത്തരം ഉല്‍പാദനയൂണിറ്റുകള്‍ക്ക് സഹായകരമാകുമെന്നും 8,000ത്തോളം പേര്‍ക്ക് പുതുതായി ജോലി ലഭിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.  അര്‍ജുന്‍ ടാങ്കുകളുടെ അറ്റകുറ്റപ്പണിക്കും മറ്റ് സാങ്കേതിക പിന്തുണയ്ക്കുമായി രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ ഒരു അര്‍ജുന്‍ ഹബ്ബും സ്ഥാപിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!