നൂറിനുമേൽ ടെസ്‌ല കാറുകൾ ഒത്തുകൂടിപ്പോൾ പിറന്നത് രാമനാമം! അമേരിക്കയെ അമ്പരപ്പിച്ച് ലൈറ്റ് ഷോ!

Published : Jan 16, 2024, 05:49 PM IST
നൂറിനുമേൽ ടെസ്‌ല കാറുകൾ ഒത്തുകൂടിപ്പോൾ പിറന്നത് രാമനാമം! അമേരിക്കയെ അമ്പരപ്പിച്ച് ലൈറ്റ് ഷോ!

Synopsis

 ടെസ്‌ല കാറുകൾ ഉപയോഗിച്ച് രാമന്‍റെ പേര് സൃഷ്ടിച്ചായിരുന്നു ഈ ആഘോഷം. അതുമാത്രമല്ല, അമേരിക്കയിലെങ്ങും ജയ് ശ്രീറാം മുദ്രാവാക്യം മുഴങ്ങുകയും ചെ്‍തു. 

യോധ്യയിൽ നടക്കുന്ന രാമക്ഷേത്ര പ്രാണപ്രതിഷ്ഠയുടെ കാത്തിരിപ്പിലാണ് ലോകമെങ്ങുമുള്ള ഭക്തജനസമൂഹം. ഈ സഹചര്യത്തിൽ അമേരിക്കയിലെ ഹിന്ദുക്കൾ തങ്ങളുടെ സന്തോഷം വേറിട്ടൊരു രീതിയിൽ പങ്കിട്ടു. ടെസ്‌ല കാറുകൾ ഉപയോഗിച്ച് രാമന്‍റെ പേര് സൃഷ്ടിച്ചായിരുന്നു ഈ ആഘോഷം. അതുമാത്രമല്ല, അമേരിക്കയിലെങ്ങും ജയ് ശ്രീറാം മുദ്രാവാക്യം മുഴങ്ങുകയും ചെ്‍തു. 

ശനിയാഴ്ച രാത്രി വാഷിംഗ്ടൺ ഡിസിയിലെ മേരിലാൻഡ് പ്രാന്തപ്രദേശമായ ഫ്രെഡറിക് നഗറിലെ ശ്രീ ഭക്ത ആഞ്ജനേയ ക്ഷേത്രത്തിലാണ് നൂറിൽ അധികം രാമ ഭക്തർ അവരുടെ ടെസ്‌ല കാറുകളുമായി ഒത്തുകൂടിയത്. റാം എന്ന പേര് സൃഷ്ടിച്ച പാറ്റേണിലാണ് കാറുകൾ പാർക്ക് ചെയ്തിരുന്നത്. ഈ ടെസ‍ല കാറുകളിൽശ്രീരാമന് സമർപ്പിച്ച ഒരു ഗാനം ആലപിക്കുന്നുണ്ടായിരുന്നു. അതേസമയം ഹെഡ്‌ലൈറ്റുകൾ ലൈറ്റ് ഗെയിം കളിച്ചു. 

വിശ്വഹിന്ദു പരിഷത്ത് ഓഫ് അമേരിക്കയുടെ സംഘാടകർ പറയുന്നതനുസരിച്ച്, ടെസ്‌ല മ്യൂസിക് ഷോയ്ക്കായി 200-ലധികം ടെസ്‌ല കാർ ഉടമകൾ ഇവന്റിനായി രജിസ്റ്റർ ചെയ്‍തിട്ടുണ്ട്. ഇവന്റ് ഓർഗനൈസർമാർ എടുത്ത ഡ്രോൺ ചിത്രങ്ങൾ ഈ ടെസ്‌ല കാറുകൾ 'റാം' എന്ന് തോന്നിക്കുന്ന തരത്തിൽ അണിനിരത്തിയിരിക്കുന്നതായി കാണിക്കുന്നു. 

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയിൽ കച്ചേരി നടത്തുമെന്നും കഴിഞ്ഞ 500 വർഷമായി അയോധ്യയിൽ രാമക്ഷേത്രത്തിനായി പോരാടുന്നവരുടെ തലമുറയോട് തങ്ങൾ നന്ദിയുള്ളവരാണെന്നും വേൾഡ് ഹിന്ദു കൗൺസിൽ ഓഫ് അമേരിക്കയുടെ പ്രസിഡന്റ് മഹേന്ദ്ര സാപ പറഞ്ഞു. അതേസമയം ടെസ്‌ല ലൈറ്റ് ഷോ രാമക്ഷേത്ര ഉദ്ഘാടന ആഘോഷങ്ങൾക്ക് തുടക്കമായി. ജനുവരി 20 ന് സമാനമായ ലൈറ്റ് ഷോകൾ സംഘടിപ്പിക്കാനാണ് വിഎച്ച്പിഎ പദ്ധതിയിടുന്നതെന്ന് സംഘാടകരിലൊരാളായ അനിമേഷ് ശുക്ല പറഞ്ഞു.

യുഎസിൽ രാമക്ഷേത്ര ആഘോഷങ്ങൾക്ക് നേതൃത്വം നൽകുന്ന വിഎച്ച്പി അമേരിക്ക ശനിയാഴ്ച 21 നഗരങ്ങളിൽ കാർ റാലി നടത്തി. അതിനിടെ, പത്തിലധികം സംസ്ഥാനങ്ങളിലായി 40 ലധികം വലിയ പരസ്യബോർഡുകൾ സ്ഥാപിക്കുമെന്ന് അമേരിക്കയിലെ വിശ്വഹിന്ദു പരിഷത്ത് പ്രഖ്യാപിച്ചു.

youtubevideo

PREV
click me!

Recommended Stories

റെനോയുടെ വർഷാവസാന മാജിക്: വമ്പൻ വിലക്കിഴിവുകൾ!
ഡൽഹി ഇവി നയം 2.0: തലസ്ഥാനത്ത് വൻ മാറ്റങ്ങൾ വരുമോ?