ഈ കാറുകള്‍ക്ക് ഈ നഗരത്തില്‍ ഇനി ഇത്ര ദിവസം മാത്രമേ ആയുസുള്ളൂ!

By Web TeamFirst Published Aug 10, 2022, 12:08 PM IST
Highlights

ഒക്‌ടോബർ ഒന്നു മുതൽ നടപ്പാക്കുന്ന നയം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അന്തരീക്ഷ മലിനീകരണത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി ഡീസൽ ബിഎസ് 4 കാറുകൾ നഗരത്തിൽ നിരോധിക്കും.
 

ദില്ലി എൻസിആർ മേഖലയിൽ ബിഎസ് 4 എഞ്ചിനുള്ള ഡീസൽ കാറുകള്‍ക്ക് ഒക്ടോബര്‍ ഒന്നുമുതല്‍ നിരോധനം വരുന്നു. ദേശീയ തലസ്ഥാനത്തെ വായു മലിനീകരണം 450 എക്യുഐ ലംഘിക്കുന്ന വാഹനങ്ങളെ ഒക്ടോബർ 1 മുതൽ നിരോധിക്കാനാണ് നീക്കം എന്ന് എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉത്സവ സീസണിന് മുന്നോടിയായി, കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെന്റ് (സി‌എക്യുഎം) രൂപീകരിച്ചതാണ് പുതിയ നയം. ഒക്‌ടോബർ ഒന്നു മുതൽ നടപ്പാക്കുന്ന നയം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അന്തരീക്ഷ മലിനീകരണത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി ഡീസൽ ബിഎസ് 4 കാറുകൾ നഗരത്തിൽ നിരോധിക്കും.

ഇനി കാർ കച്ചവടം പൊടിപൊടിക്കുമെന്ന പ്രതീക്ഷയില്‍ ഡീലര്‍മാര്‍, കാരണം ഇതാണ്!

വായു നിലവാരം മെച്ചപ്പെടുത്താൻ കേന്ദ്രസർക്കാർ രൂപീകരിച്ച  എയർ ക്വാളിറ്റി മാനേജ്മെന്റ് കമ്മിഷന്റെ നേതൃത്വത്തിൽ നവീകരിച്ച ഘട്ടം ഘട്ടമായുള്ള പ്രതിരോധ പ്രവർത്തനങ്ങളിലാണ്  ഇതുൾപ്പെടെയുള്ള നിർദേശം. പുതിയ നിർദേശങ്ങൾ ഒക്ടോബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. വായു മലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തിൽ സ്വീകരിക്കേണ്ട നടപടികളാണു ‘ഗ്രേഡഡ്  റെസ്പോൺസ് ആക്‌ഷൻ പ്ലാനി’ലുള്ളത് (ജിആർഎപി). മുൻപും ഇതുണ്ടായിരുന്നെങ്കിലും ഇതു പരിഷ്‍കരിച്ച് പുതിയ നിയന്ത്രണങ്ങൾ ഉൾപ്പെടുത്തുകയായിരുന്നു.  

പുതിയ പ്ലാൻ അനുസരിച്ച് ബിഎസ് 4 നാലുചക്ര ഡീസൽ വാഹനങ്ങൾ നിരോധിക്കും. എന്നാൽ അവശ്യ സേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവയെ ഒഴിവാക്കും. ഡൽഹി-എൻ‌സി‌ആറിലെ സംസ്ഥാന സർക്കാരുകൾ ബി‌എസ് 3 പെട്രോൾ, ബി‌എസ് 4 ഡീസൽ ലൈറ്റ് മോട്ടോർ വെഹിക്കിളുകൾക്ക് (ഫോർ വീലറുകൾ) സ്റ്റേജ് 3 പ്രകാരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കാം എന്ന് നയം പറയുന്നു. പരിസ്ഥിതി, വനം മന്ത്രാലയം അംഗീകരിച്ച ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ പ്രകാരം വായു മലിനീകരണത്തിന്റെ ഘട്ടം മൂന്നായി തരംതിരിച്ചിട്ടുണ്ട്. എക്യുഐ 401 നും 450 നും ഇടയിൽ നിലനിൽക്കുമ്പോൾ അത് ഗുരുതരമാണ്.

ഓണത്തിനൊരു കാര്‍ സ്വന്തമാക്കാന്‍ കൊതിയുണ്ടോ? ഇതാ കിടിലന്‍ ഓഫറുകളുമായി ടാറ്റ!

നാലാംഘട്ട സാഹചര്യം ഉണ്ടായാൽ, അവശ്യവസ്തുക്കൾ കൊണ്ടുപോകുന്നവ ഒഴികെയുള്ള ട്രക്കുകൾ, ഡൽഹിയിൽ രജിസ്റ്റർ ചെയ്ത ഡീസൽ റൺ മീഡിയം ഗുഡ്സ് വാഹനങ്ങൾ, ഹെവി ഗുഡ്‌സ് വാഹനങ്ങൾ (എച്ച്‌ജിവി) എന്നിവ നഗരത്തിൽ പ്രവേശിക്കുന്നത് നിരോധിക്കണമെന്ന് പദ്ധതി നിർദ്ദേശിക്കുന്നു.

2023 ജനുവരി 1 മുതൽ സാധുവായ പൊല്യൂഷൻ-അണ്ടർ-ചെക്ക് സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകാൻ ഡൽഹി-എൻസിആറിൽ സ്ഥിതി ചെയ്യുന്ന ഇന്ധന പമ്പുകളെ അനുവദിക്കില്ലെന്നും നയം പറയുന്നു. ദീർഘദൂര ട്രക്കുകളും മറ്റ് വാണിജ്യ വാഹനങ്ങളും ക്രമേണ ഗ്യാസിലേക്ക് മാറ്റുന്നതിന് ദേശീയപാതകൾക്കൊപ്പം എൻസിആർ-ൽ സിഎൻജി, എൽഎൻജി ഇന്ധന ശൃംഖല സൃഷ്ടിക്കാൻ പദ്ധതിയിടുന്നു. ഇനി ഉപയോഗിക്കാനാകാത്ത ജീവിതാവസാനമുള്ള വാഹനങ്ങൾക്ക് സ്ക്രാപ്പേജ് നയം നടപ്പാക്കാൻ സംസ്ഥാന സർക്കാരുകളോടും നിർദേശിച്ചിട്ടുണ്ട്.

ഈ കാറുകള്‍ക്കായി ജനം തള്ളിക്കയറുന്നു, തലയില്‍ കൈവച്ച് മാരുതി!

വിവിധ ഘട്ടങ്ങളായുള്ള നിയന്ത്രണ വിവരങ്ങള്‍ വിശദമായി

സ്റ്റേജ് 1
കരി, വിറക് എന്നിവയുടെ ഉപയോഗത്തിനു വിലക്ക്. ഹോട്ടലുകളിലെ  തന്തൂരി കിച്ചൺ, ഡീസൽ  ജനറേറ്ററുകൾ എന്നിവ നിരോധിക്കും. അടിയന്തര സാഹചര്യങ്ങളിൽ മാത്രം ഇവയുടെ ഉപയോഗത്തിന് ഇളവു നൽകാം

സ്റ്റേജ് 3
ബിഎസ് 3 നിലവാരമുള്ള പെട്രോൾ, ബിഎസ് 4 നിലവാരത്തിലുള്ള ഡീസൽ  വാഹനങ്ങൾക്ക് നിരോധനം.  നിർമാണം, പൊളിക്കൽ എന്നിവ ദേശീയതലസ്ഥാന നഗരത്തിൽ നിരോധിക്കും.  റെയിൽവേ,  മെട്രോ, വിമാനത്താവളം, ഐഎസ്ബിടി, ദേശീയ സുരക്ഷാ ഏജൻസികളുമായി ബന്ധപ്പെട്ട നിർമാണം എന്നിവയ്ക്കു മാത്രമാകും ഇളവ്. ഇഷ്ടികച്ചൂള, ഹോട്ട് മിക്സ് പ്ലാന്റ്, കരിങ്കല്ല് ക്വാറി എന്നിവയുടെ പ്രവർത്തനവും നിരോധിക്കും. 

ഇത്തരം കരാറുകാറെ ഇനി കാത്തിരിക്കുന്നത് പടുകുഴി, ഉഗ്രന്‍ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍!

സ്റ്റേജ് 4
ട്രക്കുകൾക്കു നഗരത്തിൽ നിരോധനം. ഡീസൽ ഉപയോഗിക്കുന്ന മീഡിയം ഗുഡ്സ് വാഹനങ്ങൾക്കും നഗരത്തിലേക്കു പ്രവേശനമില്ല.  അവശ്യവസ്തുക്കളുമായി എത്തുന്ന വാഹനങ്ങൾക്ക് മാത്രം പ്രവേശനം അനുവദിക്കും.

click me!