Latest Videos

തെരെഞ്ഞെടുത്ത മോഡലുകൾക്ക് വമ്പന്‍ ഡിസ്‌കൗണ്ടുമായി ഹ്യുണ്ടായി

By Web TeamFirst Published Mar 11, 2021, 7:50 PM IST
Highlights

ക്യാഷ് ഡിസ്‌കൗണ്ട്, കോർപ്പറേറ്റ് ബെനിഫിറ്റ്, എക്സ്ചേഞ്ച് ബോണസ് എന്നിങ്ങനെയാണ് ഓഫറുകൾ. സർക്കാർ ജീവനക്കാർക്ക് 8,000 രൂപയുടെ എക്സ്ക്ലൂസീവ് ഓഫറും ഹ്യുണ്ടായ് നൽകുന്നുണ്ടെന്നാണ്...

തെരെഞ്ഞെടുത്ത ചില മോഡലുകള്‍ക്ക് മാർച്ച് മാസ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായി. പുത്തൻ ഓഫറിന്റെ ഭാഗമായി 1.5 ലക്ഷം രൂപയുടെ വരെ ഡിസ്‌കൗണ്ട് ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ലിമിറ്റഡ് പ്രഖ്യാപിച്ചിരിക്കുന്നതായി ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഗ്രാൻഡ് ഐ 10 നിയോസ്, സാൻട്രോ, ഓറ, എലാൻട്ര, കോണ ഇവി എന്നീ ഹ്യുണ്ടായ് വാഹനങ്ങൾക്കാണ് ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.

ക്യാഷ് ഡിസ്‌കൗണ്ട്, കോർപ്പറേറ്റ് ബെനിഫിറ്റ്, എക്സ്ചേഞ്ച് ബോണസ് എന്നിങ്ങനെയാണ് ഓഫറുകൾ. സർക്കാർ ജീവനക്കാർക്ക് 8,000 രൂപയുടെ എക്സ്ക്ലൂസീവ് ഓഫറും ഹ്യുണ്ടായ് നൽകുന്നുണ്ടെന്നാണ് റിപ്പോർട്ട്. തിരഞ്ഞെടുത്ത കോർപ്പറേറ്റ് കമ്പനി തൊഴിലാളികൾ, എസ്എംഇകൾ, മെഡിക്കൽ പ്രൊഫഷണലുകൾ, അധ്യാപകർ, ചാർട്ടേഡ് അക്കൗണ്ടന്റുമാർ എന്നിവർക്കും പ്രത്യേക ആനുകൂല്യങ്ങളുണ്ട് എന്ന് ഹ്യൂണ്ടായ് വ്യക്തമാക്കുന്നു. വെന്യു, വെർണ, i20, ക്രെറ്റ, റ്റ്യൂസോൺ തുടങ്ങിയ ഹ്യുണ്ടായ് കാറുകൾക്ക് ഓഫറുകൾ പ്രഖ്യാപിച്ചിട്ടില്ല.

50,000 രൂപ വരെയുള്ള ഡിസ്‌കൗണ്ട് ആണ് ഹ്യുണ്ടായ്യുടെ എൻട്രി ലെവൽ ഹാച്ച്ബാക്കായ സാൻട്രോയ്ക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. എൻട്രി ലെവൽ എറ വേരിയന്റ് 20,000 രൂപ ഡിസ്‌കൗണ്ടോടുകൂടെയും വാഗ്ദാനം ചെയ്യുന്നു. പെട്രോൾ, ഡീസൽ വേരിയന്റുകൾ ഉൾപ്പെടെ ഗ്രാൻഡ് i10 നിയോസിന് 60,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. കോംപാക്ട് സെഡാൻ ആയ ഓറയുടെ പെട്രോൾ, ഡീസൽ മോഡലുകൾക്ക് 70,000 രൂപ വരെ ഡിസ്‌കൗണ്ട് ആണ് ഹ്യുണ്ടായ് പ്രഖ്യാപിച്ചിരിക്കുന്നത്. സെഡാൻ മോഡൽ ആയ എലാൻട്രയുടെ പെട്രോൾ, ഡീസൽ മോഡലുകൾക്ക് 1 ലക്ഷം രൂപ വരെയുള്ള ഡിസ്‌കൗണ്ടാണ് ലഭിക്കുന്നത്. 2021 ഏപ്രിൽ ഒന്നാം തിയതി വരെ ഈ ഓഫർ പ്രാബല്യത്തിലുണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍
 

click me!