മഹാനായ മസ്‍കിനെ ഇടതുഭ്രാന്തന്മാർ തകർക്കാൻ ശ്രമിക്കുന്നെന്ന് ട്രംപ്; പുതിയ ടെസ്‍ല കാർ വാങ്ങി നെഞ്ചോടു ചേർക്കും!

Published : Mar 11, 2025, 02:42 PM ISTUpdated : Mar 11, 2025, 02:51 PM IST
മഹാനായ മസ്‍കിനെ ഇടതുഭ്രാന്തന്മാർ തകർക്കാൻ ശ്രമിക്കുന്നെന്ന് ട്രംപ്; പുതിയ ടെസ്‍ല കാർ വാങ്ങി നെഞ്ചോടു ചേർക്കും!

Synopsis

ഇലോൺ മസ്‌കിന് പിന്തുണയുമായി ട്രംപ് രംഗത്ത്. മസ്‌കിനോടുള്ള ഐക്യദാർഢ്യമായി പുതിയ ടെസ്‌ല വാങ്ങുമെന്നും ട്രംപ് പ്രഖ്യാപിച്ചു. മസ്‌കിന്റെ സാമ്പത്തിക സ്ഥിതിയിലുണ്ടായ ഇടിവിനിടെയാണ് ട്രംപിന്റെ പിന്തുണ.

ടെസ്‍ല ഉടമയും കോടീശ്വരനുമായി ഇലോൺ മസ്കിനുള്ള പിന്തുണ ആവർത്തിച്ച്   യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.  തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിൽ ട്രംപ് ഇങ്ങനെ പറഞ്ഞു, "രാജ്യത്തെ സഹായിക്കാൻ മസ്‌ക് സ്വയം മുന്നോട്ട് വരികയാണ്, പക്ഷേ ചില ഇടതു ഭ്രാന്തന്മാർ അദ്ദേഹത്തെ എതിർക്കുന്നു" ഈ പോസ്റ്റിലൂടെ ട്രംപ് എലോൺ മസ്കിനെ പ്രശംസിക്കുകയും തീവ്ര ഇടതുപക്ഷ പാർട്ടികളെ വിമർശിക്കുകയും ചെയ്തു. മാത്രമല്ല എലോൺ മസ്‍കിനോടുള്ള ഐക്യദാർഡ്യത്തിന്‍റെ ഭാഗമായി താൻ അടുത്തദിനസം തന്നെ പുതിയ ടെസ്‌ല ഇലക്ട്രിക് കാർ വാങ്ങുമെന്നും ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. 

എലോൺ മസ്‌ക് നേതൃത്വം നൽകുന്ന ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ഗവൺമെന്‍റ് എഫിഷ്യൻസി (DOGE) കീഴിൽ മസ്‌ക് സ്വീകരിച്ച നടപടികളിൽ ജനരോഷം വർദ്ധിച്ചുവരുന്ന സമയത്താണ് ട്രംപിന്റെ പ്രസ്‍താവന വരുന്നത്. ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ഗവൺമെന്‍റ് എഫിഷ്യൻസി (DOGE) നിരവധി ഫെഡറൽ ഏജൻസികളിൽ പിരിച്ചുവിടലുകൾ നടത്തുകയും ഫണ്ടിംഗ് വെട്ടിക്കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. അതിനുശേഷം ചില ഗ്രൂപ്പുകൾ ഇതിനെ ശക്തമായി എതിർക്കുകയും ടെസ്‌ലയെ ബഹിഷ്‌കരിക്കാനുള്ള പ്രചാരണം നടത്തുകയും ചെയ്യുന്നു. മസ്‌കിന്റെ രാഷ്ട്രീയ അഭിപ്രായങ്ങളിലും സർക്കാരുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലുമുള്ള പങ്കാളിത്തത്തിലും ചില വിമർശകർ ആശങ്കകൾ ഉന്നയിക്കുന്നതിനാൽ, ടെസ്‌ല അമേരിക്കയിൽ സൂക്ഷ്മപരിശോധനയും പ്രതിഷേധവും നേരിടുന്നു. കഴിഞ്ഞ ആഴ്ചകളിൽ ഇലക്ട്രിക് കാർ കമ്പനിയുടെ ഓഹരികളിൽ ചാഞ്ചാട്ടം അനുഭവപ്പെട്ടു. മാർച്ച് 9 ന്, ടെസ്‌ലയുടെ ഓഹരി വില 15 ശതമാനം ഇടിഞ്ഞു. 2020 സെപ്റ്റംബറിന് ശേഷമുള്ള  ഒറ്റ ദിവസത്തെ ഇടിവ്.

ഇതിനുപിന്നാലെയാണ് എലോൺ മസ്‍കിനെ പിന്തുണച്ച്  ട്രംപ്  രംഗത്തെത്തിയത്. ഈ സാഹചര്യത്തെ താൻ നേരിട്ട നിയമപരവും രാഷ്ട്രീയവുമായ വെല്ലുവിളികളുമായി ഡൊണാൾഡ് ട്രംപ് താരതമ്യം ചെയ്തു. 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലും അവർ എന്നോടും ഇതുതന്നെ ചെയ്യാൻ ശ്രമിച്ചു എന്ന് ട്രംപ് പറഞ്ഞു. "എലോൺ മസ്കിനോടുള്ള എന്റെ വിശ്വാസവും പിന്തുണയും പ്രകടിപ്പിക്കാൻ ഞാൻ നാളെ രാവിലെ ഒരു പുതിയ ടെസ്‌ല വാങ്ങാൻ പോകുന്നു. അദ്ദേഹം ഒരു മികച്ച അമേരിക്കക്കാരനാണ്" ട്രംപ് എഴുതി.  

എല്ലാ അമേരിക്കക്കാർക്കും വേണ്ടി രാജ്യത്തെ സഹായിക്കാൻ എലോൺ മസ്‌ക് സ്വയം മുന്നോട്ട് വരുന്നു. അദ്ദേഹം അതിശയകരമായ ഒരു ജോലി ചെയ്യുന്നുവെന്നും ട്രംപ് പറയുന്നു. എന്നാൽ പലപ്പോഴും ചെയ്യുന്നതുപോലെ, ലോകത്തിലെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളിൽ ഒന്നായ ടെസ്‌ലയെ ബഹിഷ്‌കരിക്കാൻ തീവ്ര ഇടതുപക്ഷം ഒത്തുകൂടുന്നുവെന്നും എലോണിനെയും അദ്ദേഹം നിലകൊള്ളുന്ന എല്ലാത്തിനെയും ആക്രമിക്കാനും ഉപദ്രവിക്കാനുമാണ് ശ്രമമെമന്നും ഡൊണാൾഡ് ട്രംപ് ആരോപിക്കുന്നു. 

2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള ബാലറ്റ് പെട്ടിയിൽ വെച്ച് അവർ എന്നെ ഇത് ചെയ്യാൻ ശ്രമിച്ചു, പക്ഷേ അത് എങ്ങനെ സംഭവിച്ചു? എന്തായാലും, ഒരു യഥാർത്ഥ അമേരിക്കക്കാരനായ ഇലോൺ മസ്‌കിൽ വിശ്വാസവും പിന്തുണയും പ്രകടിപ്പിക്കാൻ ഞാൻ നാളെ രാവിലെ ഒരു പുതിയ ടെസ്‌ല വാങ്ങാൻ പോകുന്നു. അമേരിക്കയെ വീണ്ടും മഹത്തരമാക്കാൻ സഹായിച്ചതിന് അദ്ദേഹത്തെ എന്തിന് ശിക്ഷിക്കണം? ട്രംപ് ചോദിക്കുന്നു.

അതേസമയം എക്‌സിലെ ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ  ഇലോൺ മസ്‍ക് ഡൊണാൾഡ് ട്രംപിന് മറുപടി നൽകി, "നന്ദി, പ്രസിഡന്റ് ട്രംപ്" എന്ന് മസ്‌ക് പറഞ്ഞു. ഏതാനും ആഴ്ചകൾക്കുള്ളിൽ മസ്‌കിന്റെ ആസ്തി 120 ബില്യൺ ഡോളറിന്റെ അമ്പരപ്പിക്കുന്ന ഇടിവ് കണ്ടതിന് ശേഷമാണ് യുഎസ് പ്രസിഡന്റിന്റെ പുതിയ പരാമർശം. ടെസ്‌ലയുടെ ചീഫ് എക്‌സിക്യൂട്ടീവും സ്‌പേസ് എക്‌സും എക്‌സും (മുമ്പ് ട്വിറ്റർ) തലവനുമായ ഇലോൺ മസ്‍ക് ഇപ്പോൾ യുഎസ് ഗവൺമെന്റിനുള്ളിൽ ഒരു മുതിർന്ന ഉപദേശക സ്ഥാനത്ത് സേവനമനുഷ്ഠിക്കുന്നു. എന്നാൽ 2025 ന്റെ തുടക്കം മുതൽ അദ്ദേഹത്തിന്റെ സമ്പത്ത് ഏകദേശം 25 ശതമാനം കുറഞ്ഞു. ടെസ്‌ലയുടെ ഓഹരി വില കുറയുന്നതും അദ്ദേഹത്തിന്റെ രാഷ്ട്രീയ കൂട്ടുകെട്ടുകളിലെ പ്രശ്‍നങ്ങളും ഉപഭോക്തൃ താൽപ്പര്യം കുറയുന്നതും അദ്ദേഹത്തിന്റെ പ്രബല വിപണി സ്ഥാനത്തിന്റെ സുസ്ഥിരതയെ ചോദ്യം ചെയ്യാൻ ഇടയാക്കി എന്നാണ് റിപ്പോർട്ടുകൾ.  എലോൺ മസ്‌കിന്റെ സമ്പത്ത് കുറയ്ക്കുന്നതിന്റെ ഭൂരിഭാഗവും ടെസ്‌ലയുടെ പ്രകടനത്തിൽ നിന്നാണ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ കമ്പനിയുടെ ഓഹരി മൂല്യം ഏകദേശം 35 ശതമാനം കുറഞ്ഞു, ഇത് വിപണി മൂലധനത്തിൽ 400 ബില്യൺ ഡോളറിന്റെ കുറവുണ്ടായി എന്നാണ് റിപ്പോർട്ടുകൾ.

ചൈനയിൽ ടെസ്‌ല തകർന്നടിയുന്നു, ഇലോൺ മസ്‍കിനെ തൂക്കിയടിച്ച് ഈ കമ്പനി!
 

PREV
Read more Articles on
click me!

Recommended Stories

ഇലക്ട്രിക് കാറുകളെ കൈവിട്ട് ലോകം; വാങ്ങിയ പലരും ഇപ്പോൾ പറയുന്നത് ഇങ്ങനെ! പുതിയ ‍ട്രെൻഡിൽ ഞെട്ടി കമ്പനികൾ
കുതിച്ചത് 222 കിലോമീറ്റർ വേഗതയിൽ; അമ്പരപ്പിച്ച് ടാറ്റ സിയറ