ലോണെടുത്ത് ജനപ്രിയ ബ്രെസ വാങ്ങാൻ ഡൗൺ പേമെന്‍റ് ഇത്രമതി, ഇതാ ഇഎംഐ കണക്കുകളും

Published : Jan 31, 2025, 12:36 PM IST
ലോണെടുത്ത് ജനപ്രിയ ബ്രെസ വാങ്ങാൻ ഡൗൺ പേമെന്‍റ് ഇത്രമതി, ഇതാ ഇഎംഐ കണക്കുകളും

Synopsis

മാരുതി സുസുക്കി ബ്രെസ ഇന്ത്യൻ വിപണിയിലെ ജനപ്രിയ മോഡലാണ്. ഏകദേശം 10 ലക്ഷം രൂപ മുതൽ വില ആരംഭിക്കുന്ന ഈ കാർ തവണകളായി വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഡൗൺ പേയ്‌മെൻ്റിലും ഇഎംഐയിലും വാങ്ങാം.

ന്ത്യൻ വിപണിയിലെ ജനപ്രിയ മോഡലാണ് മാരുതി സുസുക്കി ബ്രെസ. വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറുകളിലൊന്നാണ് ഈ കാർ. 10 ലക്ഷം രൂപയിലാണ് മാരുതി സുസുക്കി ബ്രെസ കാറിൻ്റെ ഏകദേശ പ്രാരംഭ ഓൺറോഡ് വില. ഈ വാഹനത്തിൻ്റെ മിഡ് വേരിയൻ്റും 15 ലക്ഷം രൂപയ്ക്ക് വാങ്ങാം.

സാധാരണക്കാരൻ്റെ ബജറ്റിന് ഈ കാർ സുഖകരമായി ഇണങ്ങും. മുഴുവൻ പേയ്‌മെൻ്റും ഒറ്റയടിക്ക് അടയ്‌ക്കുന്നതിന് പകരം തവണകളായി ഈ കാർ വാങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഈ കാറിനെ നിങ്ങൾക്ക് വീട്ടിൽ എത്തിക്കാം. ഡൗൺ പേയ്‌മെൻ്റിലും ഇഎംഐയിലും നിങ്ങൾക്ക് ഈ കാർ എങ്ങനെ വാങ്ങാമെന്ന് അറിയാം.

മാരുതി ബ്രെസ വില
മാരുതി ബ്രെസ്സയുടെ എക്‌സ്‌ഷോറൂം വില 8.34 ലക്ഷം രൂപയിൽ തുടങ്ങുന്നു. 9.85 ലക്ഷം രൂപയാണ് ഈ കാറിൻ്റെ അടിസ്ഥാന മോഡലിൻ്റെ ഏകദേശ ഓൺറോഡ് വില. മാരുതിയുടെ ഈ കാറിൻ്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡൽ Zxi പ്ലസ് (പെട്രോൾ) ആണ്. 15.17 ലക്ഷം രൂപയാണ് ഈ വേരിയൻ്റിൻ്റെ തിരുവനന്തപുരത്തെ ഏകദേശ ഓൺറോഡ് വില. നിങ്ങൾ ഈ കാർ ഇഎംഐയിൽ വാങ്ങിയാൽ ഏകദേശം 13.10 ലക്ഷം രൂപ വായ്പയായി ലഭിക്കും. ലോൺ തുക നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ആശ്രയിച്ചിരിക്കുന്നു.

മാരുതി ബ്രെസയ്ക്ക് എത്ര ഇഎംഐ അടയ്‌ക്കേണ്ടി വരും? 
മാരുതി ബ്രെസ വാങ്ങാൻ ഡൗൺ പേയ്‌മെൻ്റായി 1.50 ലക്ഷം രൂപ ഡൗൺ പേമെന്‍റായി നികഷേപിച്ചു എന്നുകരുതുക. ഇതോടൊപ്പം, നിങ്ങൾ ലോൺ എടുക്കുന്ന കാലയളവിലേക്ക്, ലോണിന് ഈടാക്കുന്ന പലിശ അനുസരിച്ച് എല്ലാ മാസവും ഒരു നിശ്ചിത തുക ഇഎംഐ ആയി നിക്ഷേപിക്കേണ്ടതുണ്ട്. 

മാരുതി ബ്രെസ്സ വാങ്ങാൻ, നിങ്ങൾ അഞ്ച് വർഷത്തേക്ക് ലോൺ എടുക്കുകയും ഈ ലോണിന് ബാങ്ക് 9.8 ശതമാനം പലിശ ഈടാക്കുകയും ചെയ്താൽ, നിങ്ങൾ ഓരോ മാസവും ഏകദേശം 28,911 രൂപ ഇഎംഐഐ ആയി അടയ്ക്കേണ്ടിവരും.

ആറ് വർഷത്തേക്ക് ഈ വായ്പയെടുക്കുകയാണെങ്കിൽ, ഓരോ മാസവും 25,188 രൂപ ബാങ്കിൽ അടയ്ക്കേണ്ടിവരും.
മാരുതി ബ്രെസ്സയ്ക്ക് വേണ്ടി ഏഴ് വർഷത്തേക്ക് ലോൺ എടുത്താൽ 22,553 രൂപ ഗഡു അടയ്‌ക്കേണ്ടി വരും.

ശ്രദ്ധിക്കുക, ഡൗൺ പേമെന്‍റും പലിശ നിരക്കുകളും നിങ്ങളുടെ ക്രെഡിറ്റ് സ്‍കോറിനെയും ബാങ്കുളുടെ നിയമങ്ങൾക്കുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെടാം. ഒരു കാ‍ ലോൺ എടുക്കുന്നതിന് മുമ്പ് ബാങ്കുമായി നേരിട്ടു സംസാരിക്കുക. മാത്രമല്ല ബാങ്കിന്‍റെ നിയമങ്ങൾ കൃത്യമായി മനസിലാക്കുക. 

അതേസമയം മാരുതി സുസുക്കി ബ്രെസയുടെ പവർട്രെയിനിനെക്കുറിച്ച് നമ്മൾ സംസാരിക്കുകയാണെങ്കിൽ, എസ്‌യുവിക്ക് 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണുള്ളത്. എസ്‌യുവിയുടെ എഞ്ചിന് പരമാവധി 103 ബിഎച്ച്‌പി കരുത്തും 137 എൻഎം പരമാവധി ടോർക്കും സൃഷ്ടിക്കാൻ കഴിയും. ഇതുകൂടാതെ, എസ്‌യുവിയിൽ സിഎൻജി ഓപ്ഷനും ലഭ്യമാണ്. 8.34 ലക്ഷം മുതൽ 14.14 ലക്ഷം രൂപ വരെയാണ് ബ്രെസ്സയുടെ ഇന്ത്യൻ വിപണിയിലെ പ്രാരംഭ എക്‌സ് ഷോറൂം വില.

PREV
click me!

Recommended Stories

നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം
സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ