വാഹനങ്ങളിലെ ഇ കോള്‍ സംവിധാനം, അബുദാബി പൊലീസിന് അംഗീകാരം

By Web TeamFirst Published Dec 24, 2019, 2:31 PM IST
Highlights

അബുദാബി പൊലീസ് എമര്‍ജന്‍സി സെന്ററിന് അന്താരാഷ്ട്ര അംഗീകാരം. 

വാഹനാപകടങ്ങള്‍ ഉണ്ടായാല്‍ വേഗത്തില്‍ പൊലീസ് കണ്ട്രോള്‍ റൂമില്‍ അറിയിക്കുന്ന സംവിധാനമായ ഇ-കോള്‍ സംവിധാനം കൈകാര്യം ചെയ്യുന്നതില്‍ അബുദാബി പൊലീസ് എമര്‍ജന്‍സി സെന്ററിന് അന്താരാഷ്ട്ര അംഗീകാരം. 

സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍, വാഹന ഏജന്‍സികള്‍, നിര്‍മാതാക്കള്‍ എന്നിവര്‍ നടത്തിയ മൂന്നുവര്‍ഷത്തെ ഗവേഷണങ്ങള്‍ക്ക് ശേഷമാണ് പദ്ധതി നടപ്പാക്കിയത്. 
എമിറേറ്റ്സ് അതോറിറ്റി ഫോര്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ ആന്‍ഡ് മെട്രോളജി, അബുദാബി പോലീസ് എന്നിവരുമായി സഹകരിച്ചാണ് ട്രാ ഇ-കോള്‍ സംവിധാനം വികസിപ്പിച്ചത്. 

അടിയന്തര സാഹചര്യങ്ങളില്‍ വാഹനത്തിനുള്ളിലെ യാത്രക്കാരുടെ എണ്ണം, വാഹനം എവിടെയാണ്, ഇന്ധനം എത്രയുണ്ട് തുടങ്ങി എല്ലാത്തരം വിവരങ്ങളും ഇ-കോള്‍ വഴി എമര്‍ജന്‍സി കേന്ദ്രത്തില്‍ എത്തുമെന്ന് ടെലികമ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റി (ട്രാ) അറിയിച്ചു.

ഈ സംവിധാനം രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാനും അപകടമരണങ്ങളുടെ എണ്ണം കുറയ്ക്കാനും സഹായിക്കുമെന്ന് വയര്‍ലെസ് നെറ്റ്വര്‍ക്കുകളുടെ ഡയറക്ടര്‍ മുഹമ്മദ് ജാദ പറഞ്ഞു. 

click me!