
ജർമ്മൻ ഓട്ടോമൊബൈൽ നിർമ്മാതാക്കളായ ഇ.ഗോ (e.go) പുതിയ മൈക്രോ ഇവി അവതരിപ്പിച്ചു. ഇ.വേവ് എക്സ് (e.wave x) എന്നു പേരുള്ള ഈ കുഞ്ഞന്‍ കാര്‍ 2022 പാരീസ് മോട്ടോർ ഷോയില്‍ ആണ് അവതരിപ്പിച്ചത്. കമ്പനിയുടെ രണ്ടാമത്തെ പുതിയ ഇവി പ്രൊഡക്ഷൻ മോഡലാണിത്. ഈഗോ ലൈഫിന്റെ ക്രോസ്ഓവർ വേരിയന്റായിട്ടാണ് ഇത് വെളിപ്പെടുത്തിയിരിക്കുന്നത്.
ഈ പുതിയ ആകർഷകമായ ഇവിയുടെ നീളം 3.41 മീറ്റർ മാത്രമാണ്. അതായത് ഏറ്റവും ചെറിയ ഇലക്ട്രിക്ക് കാർ എന്നും ഇതിനെ വിളിക്കാം. ഈ മൈക്രോ ഇവിക്ക് മൂന്ന് ഡോറുകൾ ഉണ്ട് എന്നതാണ് പ്രത്യേകത. നാല് പേർക്ക് ഇരിക്കാനുള്ള സൗകര്യവുമുണ്ട്. ഇതോടൊപ്പം 86 കിലോവാട്ട് ബാറ്ററിയും പുതിയ ഇവിയിൽ നൽകിയിട്ടുണ്ട്. ഇത് 107 bhp കരുത്ത് ലഭിക്കും. വരൂ, മൈക്രോ EV, e.wave x ന്റെ എല്ലാ സവിശേഷതകളെയും വിലയെയും കുറിച്ച് വിശദമായി അറിയാം.
"തീര്‍ന്നെന്ന് കരുതി, പക്ഷേ.."കണ്ണീരോടെ ആ കഥ പറഞ്ഞ് ടിയാഗോ ഉടമ, ടാറ്റയ്ക്ക് കയ്യടിച്ച് ജനം!
ഡിസൈനും രൂപവും
പുതിയ മൈക്രോ ഇവിയായ ഇ.വേവ് എക്സ് ഒരു ഫങ്കി ലുക്കിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ മനോഹരമായ മിനി ഇവി ഗംഭീരമായും കാണപ്പെടുന്നു. ഇതോടൊപ്പം, ഉപയോക്താക്കൾക്ക് മികച്ച ശക്തിയും 240 കിലോമീറ്റർ ദൈർഘ്യമുള്ള ഡ്രൈവിംഗ് റേഞ്ചും ലഭിക്കുന്നു.
സ്പെസിഫിക്കേഷനുകളും ഫീച്ചറുകളും
പുതിയ e.wave x ഇലക്ട്രിക് കാറിൽ, വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പുകൾ, LED DRL, റാലി-സ്റ്റൈൽ ലൈറ്റുകൾ, സിൽവർ ബമ്പറുകൾ എന്നിവ നൽകിയിട്ടുണ്ട്. ചിത്രത്തിൽ കാണുന്നത് പോലെ വിശാലമായ ഫെൻഡർ ഫ്ലെയറുകളും 18 ഇഞ്ച് വീലുകളും സിംഗിൾ ഡോറും കാറിന്റെ വശത്തായി കാണാം. ഇതിനൊപ്പം മനോഹരമായ ഇന്റീരിയർ ഡാഷ്‌ബോർഡ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഡിജിറ്റൽ ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേ എന്നിവയും കാറിലുണ്ട്. ലെതർ അപ്ഹോൾസ്റ്ററി, ഡിസ്പ്ലേയ്ക്ക് താഴെയുള്ള അലുമിനിയം സ്റ്റൈൽ പ്ലാസ്റ്റിക് ട്രിം, മധ്യഭാഗത്തുള്ള കൺസോളിൽ വയർലെസ് ചാർജിംഗ് എന്നിവയും കാറിന് ലഭിക്കുന്നു.
പവറും ചാർജിംഗും
ഈ ഇലക്ട്രിക് കാറിന്റെ ശക്തിയെക്കുറിച്ച് പറയുമ്പോള്‍, ഒറ്റ ഇലക്ട്രിക് മോട്ടോർ ആണ് വാഹനത്തിന്‍റെ ഹൃദയം. ഈ എഞ്ചിൻ 107 bhp പവർ നൽകുന്നു. ഇക്കോ, കംഫർട്ട്, സ്‌പോർട്ട് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകൾ ഉണ്ട് വാഹനത്തിന്. റിയർ വീൽ ഡ്രൈവ് ഫീച്ചറും കാറിലുണ്ട്. റേഞ്ചിന്റെ കാര്യത്തിൽ, കാർ ഫുൾ ചാർജിൽ 240 കിലോമീറ്റർ ഓടുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇതോടൊപ്പം 11 കിലോവാട്ട് ചാർജർ ഉപയോഗിച്ച് കാർ ചാർജ് ചെയ്യാം.
"മൈലേജൊണ്ട്.. കരുത്തൊണ്ട്.. ഫീച്ചറൊണ്ട്.." ഇതാ ആദ്യ ഹീറോ വിദ, അറിയേണ്ടതെല്ലാം!
വില
24,990 യൂറോ ആണ് കുഞ്ഞൻ വാഹനത്തിന്‍റെ വില. അതായത് ഇന്ത്യൻ വിലയനുസരിച്ച് ഏകദേശം 20 ലക്ഷം രൂപയോളം വരും. പുതിയ e.wave X നിലവിൽ ബുക്കിംഗിന് ലഭ്യമാണ്. ഇതിന്റെ ഡെലിവറി 2022 വർഷത്തിന്റെ അവസാനത്തോടെ ആരംഭിക്കും.