Asianet News MalayalamAsianet News Malayalam

"തീര്‍ന്നെന്ന് കരുതി, പക്ഷേ.."കണ്ണീരോടെ ആ കഥ പറഞ്ഞ് ടിയാഗോ ഉടമ, ടാറ്റയ്ക്ക് കയ്യടിച്ച് ജനം!

പ്പോഴിതാ ടാറ്റയുടെ ഉരുക്കുറപ്പിന് തെളിവായി വമ്പന്‍ അപകടത്തില്‍ നിന്ന് ഒരുപോറലുപോലും ഏല്‍ക്കാതെ രക്ഷപ്പെട്ട കേരളത്തില്‍ നിന്നുള്ള ടാറ്റാ ടിയാഗോ ഉടമയുടെയും കുടുംബത്തിന്‍റെയും കഥയാണ് ഇക്കൂട്ടത്തില്‍ ഏറ്റവും പുതിയത്. 

Tata Tiago saved a family from a shocking accident with no injury
Author
Trivandrum, First Published Aug 16, 2022, 2:38 PM IST

രാജ്യത്തെ പ്രമുഖ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളായ ടാറ്റ നിര്‍മ്മിക്കുന്ന വാഹനങ്ങളുടെ സുരക്ഷ അടുത്തകാലത്തായി പ്രസിദ്ധമാണ്. നെക്സോണ്‍ ഉള്‍പ്പെടെ ടാറ്റയുടെ വില്‍പ്പന ശ്രേണിയിലെ ഓരോ മോഡലും മികച്ച സുരക്ഷ വാഗ്‍ദാനം ചെയ്യുന്നതിന് സുരക്ഷാ ഏജന്‍സികള്‍ നടത്തുന്ന ക്രാഷ് ടെസ്റ്റുകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമല്ല തെളിവ്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ടാറ്റാ ഉടമകളുടെ ജീവിതാനുഭവങ്ങളും ഇക്കാര്യത്തില്‍ ടാറ്റയ്ക്ക് ലഭിച്ച ജനകീയ സര്‍ട്ടിഫിക്കറ്റുകളാണ്. വാഹനത്തിന്‍റെ കരുത്തുകൊണ്ട് മാത്രം വമ്പന്‍ അപകടങ്ങളില്‍ നിന്നും ജീവന്‍ തിരിച്ചുകിട്ടിയ നിരവധി ടാറ്റാ ഉടമകള്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും തങ്ങളുടെ അനുഭവം വിവരിക്കുന്നത് അടുത്തകാലത്ത് പതിവാണ്. ഇപ്പോഴിതാ ടാറ്റയുടെ ഉരുക്കുറപ്പിന് തെളിവായി വമ്പന്‍ അപകടത്തില്‍ നിന്ന് ഒരുപോറലുപോലും ഏല്‍ക്കാതെ രക്ഷപ്പെട്ട കേരളത്തില്‍ നിന്നുള്ള ടാറ്റാ ടിയാഗോ ഉടമയുടെയും കുടുംബത്തിന്‍റെയും കഥയാണ് ഇക്കൂട്ടത്തില്‍ ഏറ്റവും പുതിയത്. 

പാലത്തില്‍ നിന്ന് മറിഞ്ഞ് നെക്സോണ്‍, പോറലുപോലുമില്ലാതെ കുടുംബം, മാസ്സാണ് ടാറ്റയെന്ന് ഉടമ!

കൊട്ടാരക്കര സ്വദേശി ജോണ്‍ തങ്കച്ചനും കുടുംബവും സഞ്ചരിച്ചിരുന്ന ടിയാഗോയാണ് അപകടത്തില്‍പ്പെട്ടത്. റാന്നിക്കടുത്ത് മന്ദമരുതിയിലായിരുന്നു അപകടം.  നിയന്ത്രണം നഷ്‍ടമായ വാഹനം റോഡില്‍ നിന്നും തെന്നിമാറി 25 അടിയോളം താഴ്‍ചയിലേക്ക് പതിക്കുകയായിരുന്നു. പുനലൂർ–മൂവാറ്റുപുഴ പാതയിൽ ചെല്ലക്കാടിനും മന്ദമരുതിക്കും മധ്യേ കഴിഞ്ഞ ദിവസം പുലര്‍ച്ചെ നടന്ന ഈ അപകടത്തെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസിലെ സീനിയര്‍ വീഡിയോ എഡിറ്റര്‍ കൂടിയാ ജോണ്‍ പറയുന്നത് ഇങ്ങനെ:

"ഞാനും ഭാര്യയും രണ്ട് പെണ്‍മക്കളും  ഉള്‍പ്പെടെ ഞങ്ങൾ നാലു പേരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്.. തിരുവനന്തപുരത്ത് നിന്നും പുലര്‍ച്ചെ നാല് മണിക്ക് പുറപ്പെട്ടതായിരുന്നു ഞങ്ങള്‍.. കാര്‍ ഒരു 70 കിമി സ്പീഡിൽ ഓടിക്കൊണ്ടിരിക്കുകയായിരുന്നു.. ക്ഷീണം കാരണം മയങ്ങിയതാണോ എന്ന് ഉറപ്പില്ല, പെട്ടെന്ന് കാര്‍ റോഡിന്‍റെ വലതു വശത്തെ താഴ്ചയിലേക്ക് മറിഞ്ഞു.."

"മരിച്ചെന്ന് കരുതി, പക്ഷേ.." കണ്ണീരോടെ ആ കഥ പറഞ്ഞ് നെക്സോണ്‍ ഉടമ, ടാറ്റയ്ക്ക് കയ്യടിച്ച് ജനം!

25 അടിയോളം താഴ്ചയിലേക്ക് ഒരു വീടിൻറെ കോൺക്രീറ്റ് സണ്‍ഷേഡിനു മുകളേക്കാണ് കാര്‍ ചെന്ന് ഇടിച്ചതെന്ന് ജോണ്‍ പറയുന്നു. പിന്നെ  മറിഞ്ഞ് അതേ ശക്തിയില്‍ പിന്നിലേക്ക് വന്ന് ഇടിക്കുകയും ഒരു കരണം  മറിഞ്ഞ് താഴെ മുറ്റത്തെ കരിങ്കൽ കെട്ടിലേക്ക് പതിച്ചു. കാര്‍ പൂര്‍ണമായും തകര്‍ന്നെന്നും എന്നിട്ടും കാറിലുണ്ടായിരുന്ന നാലുപേരും ഡോർ തുറന്നാണ് പുറത്തിറങ്ങിയത് എന്നും ഒരാള്‍ക്കും ഒരു പോറല്‍ പോലും ഏറ്റിട്ടില്ലെന്നും ജോണ്‍ പറയുന്നു.  

"ഞാനും വൈഫും സീറ്റ് ബെൽറ്റൊക്കെ ധരിച്ച് ഇരുന്നത്.. പക്ഷേ ബാക്കിൽ മക്കൾ രണ്ടുപേരും പരസ്പരം അങ്ങോട്ടുമിങ്ങോട്ടും തല വെച്ച് കിടന്നുറങ്ങുന്ന ഒരു രീതിയിലാണ് കിടന്നത് . ഇത്രവലിയ ആഘാതത്തിൽ പോലും നാലുപേർക്കും ഒന്നും സഭവിച്ചില്ല.. ടാറ്റയാണ് ഞങ്ങളെ രക്ഷിച്ചത്.."

എന്നാല്‍ കുടുംബത്തിന്‍റെ മുഴുവനും ജീവന്‍ രക്ഷിച്ച ശേഷം തിരിച്ചെടുക്കാനാവാത്ത വിധം പൂര്‍ണമായും തകര്‍ന്ന കാറിനെക്കുറിച്ചും ടാറ്റയെക്കുറിച്ചും ജോണിന് ഏറെ പറയാനുണ്ട്.

ഏഴുതവണ കരണം മറിഞ്ഞ് ടിയാഗോ, പോറലുപോലുമില്ലാതെ യാത്രികര്‍, കയ്യടിച്ച് ജനം!

"എനിക്ക് രണ്ട് പെൺമക്കളാണ്. അഞ്ച് വര്‍ഷം മുമ്പാണ് ടിയാഗോ വാങ്ങിയത്.. ഞങ്ങടെ മൂന്നാമത്തെ മോളായിട്ടാണ് ഞങ്ങൾ അതിനെ കണ്ടിരുന്നത്.. ആ ഒരു വിഷമം ഉണ്ട്.. ഇനിയിത് നന്നാക്കി എടുക്കണമെങ്കില്‍ അഞ്ചുലക്ഷം രൂപയെങ്കിലും വേണെ എന്നാണ് ഷോറൂമില്‍ നിന്നും അറിയിച്ചത്.. ഇനിയൊരു വണ്ടി എടുക്കാൻ ഉള്ള ഒരു മാനസികാവസ്ഥയോ സാമ്പത്തിക അവസ്ഥയോ ഒന്നും നിലവില്‍ ഇല്ല.. അതുകൊണ്ട് തൽക്കാലം ഒരു വണ്ടിയും വേണ്ട എന്നാണ് തീരുമാനം.. അഥവാ ഇനി എപ്പോഴെങ്കിലും ഒരു കാര്‍ വാങ്ങുന്നുണ്ട് എങ്കില്‍ ടാറ്റയുടെ വണ്ടി തന്നെ എടുക്കണം എന്നുള്ള നിലപാടിലുമാണ് ഞങ്ങള്‍.. അതുകൊണ്ട് മറ്റു വണ്ടികളൊന്നും മോശമാണെന്ന് അല്ല ഞാൻ പറഞ്ഞത്.. എൻറെ ഒരു അനുഭവത്തിന്‍റെ വെളിച്ചത്തിൽ ഞാൻ പറയുകയാണ് ഇന്ന് നമ്മുടെ നീരത്തുകളില്‍ ഓടുന്നതിൽ ഏറ്റവും സേഫ്റ്റി ഉള്ള  വണ്ടി ആയിരിക്കും ടാറ്റ.." ജോണ്‍ പറയുന്നു.

അതേസമയം അടുത്തിടെ ടിയാഗോയുടെ നാല് ലക്ഷം യൂണിറ്റുകൾ പുറത്തിറക്കി പുതിയ ഉൽപ്പാദന നാഴികക്കല്ല് ടാറ്റ കൈവരിച്ചിരുന്നു.   2016 ഏപ്രിലില്‍ ആണ് ടിയാഗോയെ ടാറ്റ ആദ്യമായി അവതരിപ്പിക്കുന്നത്. ഡീസൽ, പെട്രോൾ വകഭേദങ്ങളില്‍ നിരത്തിലിറങ്ങിയ വാഹനം പുറത്തിറങ്ങി ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ വിപണി പിടിച്ചിരുന്നു. രണ്ട് എൻജിൻ സാധ്യതകളോടെയാണു ടിയാഗൊ എത്തുന്നത്. കാറിലെ 1.2 ലീറ്റർ,  മൂന്നു സിലിണ്ടർ റെവൊട്രോൺ  പെട്രോൾ എൻജിന് 85 പി എസ് വരെ കരുത്തും 114 എൻ എമ്മോളം ടോർക്കും സൃഷ്ടിക്കാനാവും. കാറിലെ 1.05 ലീറ്റർ, മൂന്നു സിലിണ്ടർ റെവൊടോർക് ഡീസൽ എൻജിനാവട്ടെ 70 പി എസ് വരെ കരുത്തും 140 എൻ എം ടോർക്കുമാണു സൃഷ്ടിക്കുക. ഡീസൽ എൻജിനൊപ്പം അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സ് മാത്രമാണു ട്രാൻസ്മിഷൻ; അതേസമയം പെട്രോൾ എൻജിൻ അഞ്ചു സ്പീഡ് മാനുവൽ, എ എം ടി ഗീയർബോക്സുകളോടെ ലഭ്യമാണ്.

"ഈ വണ്ടി എടുക്കാന്‍ തോന്നിയത് നിയോഗം.." ടാറ്റയ്ക്ക് നന്ദി പറഞ്ഞ് ഗായിക, കയ്യടിച്ച് ജനം!

2020ല്‍ ഗ്ലോബല്‍ എന്‍കാപ് നടത്തിയ സുരക്ഷാ പരിശോധനയില്‍ ടാറ്റ ടിയാഗോ നാല് സ്റ്റാര്‍ റേറ്റിംഗ് സ്വന്തമാക്കിയിരുന്നു. മുതിര്‍ന്നവരുടെ സുരക്ഷ സംബന്ധിച്ച് ആകെയുള്ള 17 പോയിന്റില്‍ 12.72 പോയന്റ് ടിയാഗോ സ്വന്തമാക്കിയിരുന്നു. ആകെയുള്ള 49 പോയന്റില്‍ 34.15 പോയന്റും വാഹനം കരസ്ഥമാക്കി. എന്നാല്‍ കുട്ടികളുടെ സുരക്ഷയില്‍  3 സ്റ്റാര്‍ റേറ്റിംഗ് മാത്രമാണ് നേടിയത്. 

സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍, എബിഎസ്, രണ്ട് എയര്‍ബാഗുകള്‍ എന്നിവ ടിയാഗോയുടെ എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേഡ് സുരക്ഷാ ഫീച്ചറുകളാണ്. സ്പീഡിംഗ് അലേർട്ട്, പ്രീ-ടെൻഷനർ, ലോഡ് ലിമിറ്ററുകളുള്ള സീറ്റ് ബെൽറ്റുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, ഇബിഡി തുടങ്ങിയ നിരവധി സുരക്ഷാ സവിശേഷതകളോടെയാണ് വാഹനം എത്തുന്നത്. 

തലകുത്തി മറിഞ്ഞ് ടിഗോര്‍, ടാറ്റയ്ക്ക് നന്ദി പറഞ്ഞ് ഉടമയും യാത്രികരും! 

Follow Us:
Download App:
  • android
  • ios