ഒടുവില്‍ റോയൽ എൻഫീൽഡ് സമ്മതിച്ചു, പണിപ്പുരയിലുണ്ട് ഇലക്ട്രിക്ക് ബുള്ളറ്റുകള്‍!

Published : May 12, 2023, 11:44 AM IST
ഒടുവില്‍ റോയൽ എൻഫീൽഡ് സമ്മതിച്ചു, പണിപ്പുരയിലുണ്ട് ഇലക്ട്രിക്ക് ബുള്ളറ്റുകള്‍!

Synopsis

റോയൽ എൻഫീൽഡിന്‍റെ മാതൃകമ്പനിയായ ഐഷർ മോട്ടോഴ്‌സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ സിദ്ധാർത്ഥ ലാൽ ആണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്ന് എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യത്തെ ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാൻഡായ റോയൽ എൻഫീൽഡ് ഒരു ഇലക്ട്രിക് മോട്ടോർസൈക്കിളിന്‍റെ പണിപ്പുരയിലാണെന്ന് ഏറെക്കാലമായി കേട്ടുതുടങ്ങിയിട്ട്. ഇപ്പോഴിതാ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ് കമ്പനി. റോയൽ എൻഫീൽഡിന്‍റെ മാതൃകമ്പനിയായ ഐഷർ മോട്ടോഴ്‌സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ സിദ്ധാർത്ഥ ലാൽ ആണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്ന് എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്റ്റാർക്ക് ഫ്യൂച്ചറുമായി സഹകരിച്ചാണ് ഇത് വികസിപ്പിക്കുന്നത്. കമ്പനിയിൽ 50 ദശലക്ഷം യൂറോ നിക്ഷേപിച്ചതിനാൽ സ്റ്റാർക്ക് ഫ്യൂച്ചറുമായി ബ്രാൻഡിന് തന്ത്രപരമായ പങ്കാളിത്തമുണ്ട്. ഈ പുതിയ ഇലക്ട്രിക് മോട്ടോർസൈക്കിൾ എപ്പോൾ പുറത്തിറക്കുമെന്ന് ഇപ്പോൾ സ്ഥിരീകരിച്ചിട്ടില്ല. എന്നിരുന്നാലും, രണ്ട് വർഷത്തിനുള്ളിൽ ഇത് അനാച്ഛാദനം ചെയ്യാനുള്ള സാധ്യതയുണ്ട്. ഇവി മോട്ടോർസൈക്കിൾ പ്ലാനുകളിൽ ഗണ്യമായ പുരോഗതി കൈവരിച്ചതിനാൽ സ്റ്റാർക്ക് ഫ്യൂച്ചറുമായുള്ള പങ്കാളിത്തത്തിന് മികച്ച തുടക്കവും കൈവരിച്ചതിനാൽ ഇവി യാത്രയിൽ ആത്മവിശ്വാസത്തോടെ മുന്നേറുകയാണെന്നും  സിദ്ധാർത്ഥ ലാൽ പറഞ്ഞു.

ഇതിനുപുറമെ, ബാറ്ററികളും മോട്ടോറുകളും സ്വന്തമായി നിർമിക്കുന്നതിലും റോയൽ എൻഫീൽഡ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ബാറ്ററി മാനേജ്മെന്റ് സിസ്റ്റം ഉള്‍പ്പെടെ സ്വന്തമായി നിർമ്മിച്ചതാകാൻ സാധ്യതയുണ്ട്. പുതിയ വിതരണ പങ്കാളികളെ സൈൻ അപ്പ് ചെയ്യുന്നതിനും പ്രൊഡക്ഷൻ ലൈനുകൾ സ്ഥാപിക്കുന്നതിനും ബ്രാൻഡ് പ്രവർത്തിക്കുന്നു. റോയൽ എൻഫീൽഡിന്റെ ആദ്യ ഇലക്ട്രിക് മോട്ടോർസൈക്കിളിൽ നിന്ന് പ്രതീക്ഷിക്കുന്നത് ആധുനിക ടച്ചോടു കൂടിയ ഒരു നിയോ-റെട്രോ ഡിസൈൻ ആണ്.

വരുന്നൂ റോയൽ എൻഫീൽഡ് ഇലക്ട്രിക് ബുള്ളറ്റുകൾ! 

ആദ്യത്തെ റോയൽ എൻഫീൽഡ് ഇലക്ട്രിക് ബൈക്ക് ഉയർന്ന പെർഫോമൻസ് നൽകുമെന്ന് പറയപ്പെടുന്ന 96V സിസ്റ്റം ഫീച്ചർ ചെയ്യുന്നതായി റിപ്പോർട്ടുകള്‍ ഉണ്ട്. കമ്പനിയുടെ പുതിയ L-പ്ലാറ്റ്‌ഫോം L1A, L1B, L1C എന്നിങ്ങനെ തരംതിരിക്കുന്ന ഒന്നിലധികം ബോഡി ശൈലികളെ പിന്തുണയ്ക്കും. ആര്‍ഇ ഇലക്ട്രിക്ക് 01 ക്ലാസിക് ഡിസൈൻ ഘടകങ്ങൾ വഹിക്കുമെന്നും ഉയർന്ന ഗുണമേന്മയുള്ള സ്പർശനപരമായ ഫിനിഷുകളോടെ വരുമെന്നും ചോർന്ന ചിത്രങ്ങൾ സൂചിപ്പിക്കുന്നു. ഹെഡ്‌സ്റ്റോക്കിന്റെ ഇരുവശത്തുനിന്നും ഉയർന്നുവരുന്ന രണ്ട് ഫ്രെയിം ട്യൂബുകൾ സ്പോർട് ചെയ്യുന്ന ഒരു അതുല്യമായ ചേസിസ് ഉണ്ടായിരിക്കും.

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം