"നീതിവേണം.." വണ്ടിക്കമ്പനികളുടെ രാജ്യം വിടലില്‍ സർക്കാർ സഹായം തേടി ഡീലര്‍മാര്‍

Web Desk   | Asianet News
Published : Oct 28, 2021, 10:40 AM ISTUpdated : Oct 28, 2021, 10:46 AM IST
"നീതിവേണം.." വണ്ടിക്കമ്പനികളുടെ രാജ്യം വിടലില്‍ സർക്കാർ സഹായം തേടി ഡീലര്‍മാര്‍

Synopsis

അടുത്തകാലത്തായി വിവിധ വാഹന നിര്‍മ്മാതാക്കള്‍ അപ്രതീക്ഷിതമായി പ്രവര്‍ത്തനം അവസാനിപ്പിച്ച് രാജ്യം വിടുന്ന സാഹചര്യത്തിലാണ് ഡീലര്‍മാരുടെ ഈ നീക്കം. 

രാജ്യത്തെ ഓട്ടോമൊബൈൽ ഡീലർമാരുടെ (Automobile Dealers) സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് പുതിയ നയരേഖ പുറത്തിറക്കി വാഹന ഡീലര്‍മാരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ (എഫ്എഡിഎ) (Automobile Dealers’ Association or FADA).  ഓട്ടോമൊബൈൽ ഡീലര്‍മാരുടെ സംരക്ഷണാര്‍ത്ഥം കേന്ദ്ര സർക്കാർ സഹായവും സംഘടന അഭ്യർത്ഥിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

അടുത്തകാലത്തായി വിവിധ വാഹന നിര്‍മ്മാതാക്കള്‍ അപ്രതീക്ഷിതമായി പ്രവര്‍ത്തനം അവസാനിപ്പിച്ച് രാജ്യം വിടുന്ന സാഹചര്യത്തിലാണ് ഡീലര്‍മാരുടെ ഈ നീക്കം. ജനറൽ മോട്ടോഴ്‌സ്, മാൻ ട്രക്കുകൾ, യുഎം മോട്ടോർസൈക്കിൾസ്, ഹാർലി-ഡേവിഡ്‌സൺ എന്നിവര്‍ രാജ്യം വിട്ടതിന് പിന്നാലെ അടുത്തിടെ യുഎസ് വാഹന നിർമാതാക്കളായ ഫോർഡും ഇന്ത്യയിലെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഡീലര്‍മാരുടെ സംഘടനയുടെ ഈ നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ ഓട്ടോമൊബൈൽ ഡീലർമാർക്ക് സംരക്ഷണത്തിനായി കേന്ദ്ര സർക്കാരിന്റെ ഇടപെടൽ തേടുകയാണ് സംഘടന. 

ഇന്ത്യ വിട്ടതിന് പിന്നാലെ അമേരിക്കയില്‍ കോടികളുടെ നിക്ഷേപവുമായി ഫോര്‍ഡ്!

നിലവിലുള്ള സമ്പ്രദായങ്ങൾ അങ്ങേയറ്റം പ്രശ്‌നകരമാണെന്നും തുല്യത, നീതി, മനസ്സാക്ഷി എന്നിവയുടെ തത്വങ്ങൾക്ക് വിരുദ്ധമാണെന്നും സംഘടന പറയുന്നു. സാമ്പത്തികമായി ശക്തരായ വാഹനനിര്‍മ്മാതാക്കളും ചെറുകിട ഓട്ടോമൊബൈൽ ഡീലർമാരും തമ്മിലുള്ള ഇടപാടുകള്‍ സുതാര്യമാക്കാന്‍ കേന്ദ്രസർക്കാരിന്റെ ഇടപെടൽ സംഘടന അഭ്യർത്ഥിക്കുന്നു. 

രാജ്യത്തെ പ്രവർത്തനങ്ങളിൽ നിന്ന് പെട്ടെന്ന് പുറത്തുകടക്കാനുള്ള നിര്‍മ്മാതാക്കളുടെ തീരുമാനം അതിന്റെ ഡീലർ പങ്കാളികളെ പലരീതിയിൽ ബാധിക്കുന്നതായും ഡീലേഴ്‌സ് അസോസിയേഷൻ പറയുന്നു. ഇത്തരം നീക്കങ്ങൾ തൊഴിൽ നഷ്‍ടമുണ്ടാക്കുകയും വിൽപ്പനാനന്തര സേവനങ്ങളെക്കുറിച്ചുള്ള ആശയക്കുഴപ്പം ഉപഭോക്താക്കളെ ബാധിക്കുകയും ചെയ്യുന്നു.

പല ലോക രാജ്യങ്ങളും ഓട്ടോമൊബൈൽ നിർമ്മാതാക്കളും ഡീലർമാരും തമ്മിലുള്ള ഈ അസന്തുലിതാവസ്ഥ നേരത്തെ തിരിച്ചറിഞ്ഞതായും നിര്‍മ്മാതാക്കളും ഡീലർമാർക്കും ഇടയില്‍ സന്തുലിതാവസ്ഥ സൃഷ്‍ടിക്കുന്നതിനുള്ള നിയമങ്ങള്‍ പല ലോക രാജ്യങ്ങളും നടപ്പിലാക്കിയതായും ഡീലേഴ്‌സ് അസോസിയേഷൻ പറയുന്നു. എന്നാല്‍ നിലവില്‍ ഇന്ത്യയിൽ, അത്തരം നിയമങ്ങളൊന്നും നിലവില്‍ ഇല്ലെന്നും കഴിഞ്ഞ കുറച്ചുകാലമായി അത്തരം നിയമങ്ങൾക്കായി തങ്ങല്‍ നിരന്തരം വാദിച്ചുകൊണ്ടിരിക്കുകയാണെന്നും സംഘന വ്യക്തമാക്കുന്നു.

നിലവിൽ രാജ്യത്ത് വാഹന നിര്‍മ്മാതാക്കളും അവരുടെ ഡീലർ പങ്കാളികളും തമ്മില്‍ ഒരു ബിസിനസ് കരാറിൽ ഒപ്പുവെക്കുകയാണ് ചെയ്യുന്നത്. ഇന്ത്യൻ കരാർ നിയമത്തിന് കീഴിൽ സാധുവാണ് ഈ കരാര്‍. പക്ഷേ കമ്പനി അവരുടെ പ്രവർത്തനം രാജ്യത്ത് നിന്ന് പിൻവലിച്ചാൽ ഓട്ടോമൊബൈൽ ഡീലർമാർക്കുള്ള നഷ്‍ട പരിഹാരങ്ങളെക്കുറിച്ചൊന്നും ഈ കരാര്‍ നിയമം ഒരു വ്യക്തതയും നൽകുന്നില്ലെന്നും ഡീലേഴ്‌സ് അസോസിയേഷൻ പറയുന്നു. ഈ രീതിക്കൊരു പരിഹാരമാണ് സംഘടന ആവശ്യപ്പെടുന്നത്. 

ഇടിച്ചാല്‍ പപ്പടമാകില്ല, പക്ഷേ വാങ്ങാന്‍ ആളില്ല; ഫോര്‍ഡിന് ഇന്ത്യയില്‍ സംഭവിച്ചത്!

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം