പ്രായപൂര്‍ത്തിയാകാത്ത മകന് സ്കൂട്ടര്‍ ഓടിക്കാന്‍ നല്‍കി, പിതാവിന് പിഴ

By Web TeamFirst Published Jan 16, 2020, 7:31 PM IST
Highlights

 ഹെല്‍മറ്റ് ധരിക്കാതെയാണ് വാഹനം ഓടിച്ചിരുന്നത്. ഇതിനുള്ള 1000 രൂപയും പ്രായപൂര്‍ത്തിയാകാത്തയാള്‍ വാഹനമോടിച്ചതിനുള്ള 25000 രൂപയും...

ഭുവനേശ്വര്‍: പ്രായപൂര്‍ത്തിയാകാത്ത മകന് സ്കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയ പിതാവിന് പിഴ ചുമത്തി ട്രാഫിക് പൊലീസ്. 26000 രൂപയാണ് പിഴ വിധിച്ചത്. 17 കാരന്‍ മകന്‍ വാഹനം ഓടിക്കുമ്പോള്‍ പിറകിലിരുന്ന പിതാവിനോട് പിഴ അടക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. 

ഒഡീഷയിലാണ് സംഭവം. ഹെല്‍മറ്റ് ധരിക്കാതെയാണ് വാഹനം ഓടിച്ചിരുന്നത്. ഇതിനുള്ള 1000 രൂപയും പ്രായപൂര്‍ത്തിയാകാത്തയാള്‍ വാഹനമോടിച്ചതിനുള്ള 25000 രൂപയും ചേര്‍ന്നാണ് ട്രാഫിക് പൊലീസ് പിഴ ചുമത്തിയത്. 

പ്രായപൂര്‍ത്തിയാകാതെ വാഹനമോടിക്കുന്നത് നിരോധിക്കുന്ന 199 എ, ഹെല്‍മെറ്റ് ഇല്ലാതെ വാഹനമോടിക്കുന്ന 194 ഡി എന്നീ വകുപ്പുകള്‍ പ്രകാരമാണ് പിഴ ചുമത്തിയത്. പൊലീസ് സ്കൂട്ടര്‍ കസ്റ്റ‍ഡിയിലെടുത്തു. പിഴ അടച്ചതിന് ശേഷം വാഹനം വിട്ടുനല്‍കും.

പിഴ ഓണ്‍ലൈനായി അടക്കാന്‍ പിതാവിനെ പൊലീസ് അനുവദിച്ചുവെന്നാണ് റിപ്പോര്‍ട്ട്. പിഴ അടക്കാതിരുന്നാല്‍ വാഹന ഉടമയുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്പെന്‍റ് ചെയ്യുകയും സ്കൂട്ടറിന്‍റെ രജിസ്ട്രേഷന്‍ റദ്ദാക്കുകയും ചെയ്യുമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു. 


 

click me!