ഇതാ കിയ EV9 ത്രീ-വരി ഇലക്ട്രിക് എസ്‌യുവിയുടെ സവിശേഷതകൾ

By Web TeamFirst Published Jan 25, 2023, 3:42 PM IST
Highlights

ഈ മോഡലിന്‍റെ ചില പ്രധാന സവിശേഷതകള്‍ ചോർന്നതായി റിപ്പോർട്ടുകള്‍ ഉണ്ട്.

ടുത്തിടെ സമാപിച്ച ദില്ലി ഓട്ടോ എക്‌സ്‌പോ 2023-ൽ കൺസെപ്റ്റ് രൂപത്തിൽ പ്രദർശിപ്പിച്ച കിയ EV9,  ആഗോളവാഹനലോകം ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇലക്ട്രിക് വാഹനങ്ങളിൽ (ഇവി) ഒന്നാണ്. ഇന്ത്യയില്‍ എത്താൻ അല്‍പ്പം വൈകുമെങ്കിലും ഈ മോഡല്‍ ഇപ്പോള്‍ യുഎസിൽ ലോഞ്ച് ചെയ്യാൻ തയ്യാറെടുക്കുകയാണ്. ഈ മോഡലിന്‍റെ ചില പ്രധാന സവിശേഷതകള്‍ ചോർന്നതായി റിപ്പോർട്ടുകള്‍ ഉണ്ട്.

ഒരു സർവേയുടെ ഭാഗമായി കിയ EV9-ന്റെ ഉൽപ്പാദന പതിപ്പിന്റെ അഞ്ച് ട്രിമ്മുകൾ ലിസ്റ്റ് ചെയ്‍ത് പല കിയ ഉടമകൾക്കും അയച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഒടുവിൽ ഇലക്ട്രിക് എസ്‌യുവി വാങ്ങാൻ ആഗ്രഹിക്കുകയാണെങ്കിൽ ഇവയിൽ ഏതാണ് അവർ ഇഷ്ടപ്പെടുന്നതെന്ന് ഉടമകളോട് ചോദിച്ചു. ലിസ്‌റ്റ് ചെയ്‌തിരിക്കുന്ന ട്രിമ്മുകൾ പ്രകാരം, ബേസ് 56,000 ഡോളർ അല്ലെങ്കിൽ ഏകദേശം 46 ലക്ഷം രൂപയായിരുന്നു . ഇതിന് 200 എച്ച്പി കരുത്തും 338 എൻഎം ടോർക്കും, ഏകദേശം 350 കിലോമീറ്റർ റേഞ്ചും ലഭിക്കും. ടോപ്-ഓഫ്-ലൈൻ കിയ EV6-ന് 73,000 ഡോളർ അല്ലെങ്കിൽ ഏകദേശം 60 ലക്ഷം രൂപ വിലവരും , കൂടാതെ 400 എച്ച്‌പിയും 652 എൻഎം ടോർക്കും ഉപയോഗിച്ച് ഏകദേശം 386 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ഇത് 21 ഇഞ്ച് അലോയ് വീലുകളിലും നിൽക്കും, അതേസമയം ലോവർ ട്രിമ്മുകൾ ട്രിമ്മിനെ ആശ്രയിച്ച് 19 അല്ലെങ്കിൽ 20 ഇഞ്ച് വീലുകളിൽ നീങ്ങും. കിയ EV9-ന്റെ ടോപ്പ് ട്രിം  5.2 സെക്കൻഡ് കൊണ്ട് പൂജ്യം മുതല്‍ 100 കിമി വേഗത ആര്‍ജ്ജിക്കും. മറ്റ് ട്രിമ്മുകൾക്ക് ആറ് സെക്കൻഡിനും 8.9 സെക്കൻഡിനും ഇടയിൽ എവിടെയും പൂജ്യം മുതൽ 100 ​​കിലോമീറ്റർ വരെ വേഗതയുണ്ട്.

അതേസമയം ഈ കണക്കുകളെല്ലാം കിയ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്‍തിട്ടില്ല. എന്നാൽ ഈ കണക്കുകള്‍ ശരിയാണെങ്കിൽ, അത് EV9-നെ ഒരു മികച്ച ഓഫർ ആക്കി മാറ്റിയേക്കാൻ സാധ്യതയുണ്ട്. സമാനമായ വില ടാഗ് ഉള്ളതും എന്നാൽ ശക്തമല്ലാത്തതുമായ മെഴ്‌സിഡസ് ഇക്യുബി പോലുള്ളവയ്‌ക്കെതിരെ ഈ മോഡല്‍ മത്സരിക്കും. യുഎസ് വിപണിയിൽ കിയ EV9 ന്റെ ഔദ്യോഗിക ലോഞ്ച് 2022 അവസാനത്തോടെ ഷെഡ്യൂൾ ചെയ്‍തിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

click me!