ടെസ്‌ല ഇന്ത്യയിയുടെ ആദ്യ ഷോറൂം ജൂലൈയിൽ തുറക്കും

Published : Jun 24, 2025, 02:35 PM IST
Tesla India Careers

Synopsis

അമേരിക്കൻ ഇലക്ട്രിക് കാർ നിർമ്മാതാക്കളായ ടെസ്‌ല ജൂലൈയിൽ ഇന്ത്യയിൽ ആദ്യ ഷോറൂം ആരംഭിക്കും. മുംബൈയിലെ ബികെസിയിലാണ് ആദ്യ ഷോറൂം തുറക്കുക. 

മേരിക്കൻ ഇലക്ട്രിക് കാർ നിർമ്മാതാക്കളായ ടെസ്‌ലയുടെ കാറുകൾക്കായി കാത്തിരിക്കുന്ന ആളുകൾക്ക് ഒരു സന്തോഷവാർത്ത. അടുത്ത മാസം അതായത് ജൂലൈയിൽ ടെസ്‌ല ഇന്ത്യയിൽ ആദ്യ ഷോറൂം ആരംഭിക്കും. റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ, ടെസ്‌ലയുടെ ഇന്ത്യയിലെ ആദ്യത്തെ ഷോറൂം (ടെസ്‌ല ഇന്ത്യ ഷോറൂം) മുംബൈയിലെ ബികെസിയിൽ ആരംഭിക്കും. മുംബൈയിലെ ഷോറൂമിനായി കമ്പനി പ്രോപ്പർട്ടി പാട്ടത്തിനെടുത്തിട്ടുണ്ട്.

ടെസ്‌ല തങ്ങളുടെ ആദ്യ ഷോറൂം മുംബൈയിൽ തുറക്കാൻ പോകുന്നതായി ബ്ലൂംബെർഗ് റിപ്പോ‍ട്ട് ചെയ്യുന്നു. ജൂലൈ പകുതിയോടെ ടെസ്‌ല മുംബൈയിൽ ആദ്യ ഷോറൂം തുറക്കും. യുഎസ്, ചൈന, നെതർലാൻഡ്‌സ് എന്നിവിടങ്ങളിൽ നിന്ന് സൂപ്പർചാർജർ ഘടകങ്ങൾ, കാർ ആക്‌സസറികൾ, ഉൽപ്പന്നങ്ങൾ, സ്പെയറുകൾ എന്നിവയും കമ്പനി ഇറക്കുമതി ചെയ്തിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ഇക്കാര്യത്തിൽ കമ്പനി ഇതുവരെ ഔദ്യോഗിക വിവരങ്ങളൊന്നും പങ്കുവെച്ചിട്ടില്ല.

ഇതിനുശേഷം, കമ്പനി രാജ്യ തലസ്ഥാനത്തേക്ക് നീങ്ങുകയും ഡൽഹിയിൽ അടുത്ത ഷോറൂം തുറക്കുകയും ചെയ്യും. ലോകത്തിലെ ഏറ്റവും ധനികനായ എലോൺ മസ്‌കിന്റെ നേതൃത്വത്തിലുള്ള ടെസ്‌ല നിലവിൽ യൂറോപ്യൻ, ചൈനീസ് വിപണികളിൽ വിൽപ്പനയിൽ വലിയ ഇടിവ് നേരിടുന്നു. ലോകത്തിലെ മൂന്നാമത്തെ വലിയ ഓട്ടോമൊബൈൽ വിപണിയായ ഇന്ത്യയിലേക്ക് എത്രയും വേഗം പ്രവേശിക്കാൻ ടെസ്‌ല പദ്ധതിയിടുന്നതിന്റെ കാരണം ഇതാണ്.

ടെസ്‌ല കാറുകളുടെ ആദ്യ സെറ്റ് ഇന്ത്യയിൽ എത്തിയതായി വിവിധ റിപ്പോർട്ടുകൾ പറയുന്നു. കമ്പനിയുടെ പ്രശസ്‍തമായ ഇലക്ട്രിക് എസ്‌യുവി മോഡൽ വൈ റിയർ-വീൽ ഡ്രൈവ് എസ്‌യുവി ചൈനയിലെ ടെസ്‌ല ഫാക്ടറിയിൽ നിന്ന് എത്തിച്ചതായാണ് റിപ്പോ‍ട്ടുകൾ. ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറുകളിൽ ഒന്നാണ് മോഡൽ വൈ.

തുടക്കത്തിൽ, ടെസ്‌ല ചൈനയിലെ ഷാങ്ഹായിൽ നിന്ന് ഇന്ത്യയിലേക്ക് അവരുടെ മോഡൽ വൈ കാറിന്റെ ആകെ അഞ്ച് യൂണിറ്റുകൾ ഇറക്കുമതി ചെയ്തിട്ടുണ്ടെന്നാണ് റിപ്പോ‍ട്ടുകൾ. ഇറക്കുമതി ചെയ്ത ഈ കാറുകളിൽ ഓരോന്നിന്റെയും വില 27.7 ലക്ഷം രൂപ (ഏകദേശം 31,988 ഡോള‍ർ) ആണ്. കൂടാതെ 21 ലക്ഷം രൂപയിൽ കൂടുതൽ ഇറക്കുമതി തീരുവയും ചുമത്തിയിട്ടുണ്ട്. ഇന്ത്യയിൽ 40,000 ഡോളറിൽ താഴെ വിലയുള്ള പൂർണ്ണമായും ഇറക്കുമതി ചെയ്ത കാറുകൾക്ക് 70% ഇറക്കുമതി നികുതി ചുമത്താൻ വ്യവസ്ഥയുണ്ട്. 

എന്തായാലും താരിഫ്, പ്രാദേശിക ഉൽപ്പാദന പ്ലാന്റുകൾ തുടങ്ങിയ വിഷയങ്ങളിലെ അഭിപ്രായവ്യത്യാസങ്ങൾ കാരണം വൈകുകയായിരുന്നതുമായ ടെസ്‌ലയുടെ ഇന്ത്യയിലേക്കുള്ള പ്രവേശനത്തെക്കുറിച്ചുള്ള ദീർഘകാല ഊഹാപോഹങ്ങൾക്ക് ഈ ലോഞ്ച് അറുതി വരുത്തും.

PREV
Read more Articles on
click me!

Recommended Stories

ബിവൈഡി: 15 ദശലക്ഷം ഇവികൾ; ലോകം കീഴടക്കുന്നുവോ?
15 മിനിറ്റിനുള്ളിൽ കാർ ചാർജ് ചെയ്യാം; ടെസ്‌ലയുടെ ആദ്യ ചാർജിംഗ് സ്റ്റേഷൻ ഗുരുഗ്രാമിൽ