2022 Baleno : പുത്തന്‍ ബലേനോ; നിങ്ങൾ അറിഞ്ഞിരിക്കേണ്ട അഞ്ച് പ്രധാന കാര്യങ്ങൾ

By Web TeamFirst Published Feb 28, 2022, 10:45 AM IST
Highlights

ഇതാ, 2022 മാരുതി സുസുക്കി ബലേനോ ഫെയ്‌സ്‌ലിഫ്റ്റിനെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട പ്രധാന അഞ്ച് കാര്യങ്ങൾ. 

രാജ്യത്തെ ഒന്നാം നിര വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി (Mariti Suzuki) തങ്ങളുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പ്രീമിയം ഹാച്ച്ബാക്കായ ബലേനോയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് അടുത്തിടെ ഇന്ത്യയിൽ അവതരിപ്പിച്ചു. 2015-ൽ ആദ്യമായി വിപണിയില്‍ എത്തിയ വാഹനത്തിന്‍റെ ഏകദേശം ഏഴുവർഷത്തെ നീണ്ട ജീവിതചക്രത്തിലെ രണ്ടാമത്തെ പ്രധാന പരിഷ്‍കരണം ആണിത്. 2022 മാരുതി സുസുക്കി ബലേനോ ഫെയ്‌സ്‌ലിഫ്റ്റിന് അതിന്റെ മുൻഗാമിയെ അപേക്ഷിച്ച് കോസ്‌മെറ്റിക് ഓവർഹോളുകൾ, പുതിയ ഫീച്ചറുകൾ, പുതിയ പവർട്രെയിൻ എന്നിവയുൾപ്പെടെ ഒരു കൂട്ടം അപ്‌ഡേറ്റുകൾ ലഭിക്കുന്നു. ഇതാ, 2022 മാരുതി സുസുക്കി ബലേനോ ഫെയ്‌സ്‌ലിഫ്റ്റിനെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട പ്രധാന അഞ്ച് കാര്യങ്ങൾ. 

പുത്തന്‍ ബലേനോ അവതരിപ്പിച്ച് മാരുതി സുസുക്കി, പ്രാരംഭ വില 6.35 ലക്ഷം രൂപ

2022 മാരുതി സുസുക്കി ബലേനോ: ഡിസൈനും നിറങ്ങളും
പുതിയ 2022 മാരുതി സുസുക്കി ബലേനോ ഫെയ്‌സ്‌ലിഫ്റ്റിന് ഹണികോംബ് പാറ്റേണും പുതിയ ബമ്പറുകളും ഉള്ള വിശാലമായ ഗ്രില്ലും ലഭിക്കുന്നു. ഈ പ്രീമിയം ഹാച്ചിന്റെ ഗ്രില്ലിന് ഇപ്പോൾ എല്ലാ എൽഇഡി ഹെഡ്‌ലാമ്പുകളും DRL-കളും ഉണ്ട്, ഇതിന് C- ആകൃതിയിലുള്ള LED ടെയിൽലാമ്പുകളും ലഭിക്കുന്നു. കൂടാതെ, പേൾ ആർട്ടിക് വൈറ്റ്, സ്‌പ്ലെൻഡിഡ് സിൽവർ, ഗ്രാൻഡിയർ ഗ്രേ, സെലസ്റ്റിയൽ ബ്ലൂ, ഒപുലന്റ് റെഡ്, ലക്‌സ് ബീജ് എന്നിങ്ങനെ ആറ് നിറങ്ങളിൽ ഇത് വാഗ്‍ദാനം ചെയ്യുന്നു.

2022 മാരുതി സുസുക്കി ബലേനോ: അളവുകളും ശേഷിയും

  • നീളം    3990 മി.മീ
  • വീതി    1745 മി.മീ
  • ഉയരം    1500 മി.മീ
  • വീൽബേസ്    2520 മി.മീ
  • ഗ്രൗണ്ട് ക്ലിയറൻസ്    170 മി.മീ
  • ബൂട്ട് സ്പേസ്    318 ലിറ്റർ
  • ഇന്ധന ടാങ്ക് ശേഷി    37 ലിറ്റർ

2022 മാരുതി സുസുക്കി ബലേനോ: ഇന്റീരിയറും ഫീച്ചറുകളും
ഫെയ്‌സ്‌ലിഫ്റ്റ് ചെയ്‍ത ബലേനോയിൽ നിരവധി ഫീച്ചറുകൾ നിറഞ്ഞിരിക്കുന്നു. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, 40+ കണക്റ്റുചെയ്‌ത കാർ ഫീച്ചറുകൾ എന്നിവയ്‌ക്കൊപ്പം പുതിയ 9.0 ഇഞ്ച് സ്മാർട്ട്‌പ്ലേ പ്രോ+ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം സ്‌പോർട്‌സ് ചെയ്യുന്നു. ഹെഡ്-അപ്പ് ഡിസ്‌പ്ലേ, 360-ഡിഗ്രി പാർക്കിംഗ് ക്യാമറ, ഓൾ-എൽഇഡി ലൈറ്റിംഗ് സിസ്റ്റം, ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, ആറ് എയർബാഗുകൾ വരെയുള്ള സുരക്ഷാ ഉപകരണങ്ങൾ, ഇഎസ്‌പി, ഹിൽ ഹോൾഡ് അസിസ്റ്റ് മുതലായവ ഉൾപ്പെടുന്നു.

ഇതാ പുതിയ തലമുറയിലേക്ക് പ്രവേശിക്കുന്ന മൂന്ന് ജനപ്രിയ മാരുതി സുസുക്കി കാറുകൾ

2022 മാരുതി സുസുക്കി ബലേനോ: എഞ്ചിനും ട്രാൻസ്‍മിഷനും
2022 മാരുതി ബലേനോയ്ക്ക് കരുത്തേകുന്നത് പുതിയ 1.2 ലിറ്റർ കെ-സീരീസ് ഡ്യുവൽ ജെറ്റ്, ഡ്യുവൽ വിവിടി പെട്രോൾ എഞ്ചിനാണ്. ഇത് ഇന്ധന ക്ഷമത വർദ്ധിപ്പിക്കുന്നതിന് സ്റ്റാർട്ട്/സ്റ്റോപ്പ് സിസ്റ്റവുമായി വരുന്നു. ഈ എഞ്ചിന്‍ 88.5 എച്ച്പി പവറും 113 എൻഎം പീക്ക് ടോർക്കും പുറപ്പെടുവിക്കുന്നു. 5-സ്പീഡ് മാനുവൽ ഗിയർബോക്സും എഎംടി (എജിഎസ്) എന്നിവയുമായാണ് എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്. അതിന്റെ മാനുവൽ വേരിയന്റിന്റെ ഇന്ധനക്ഷമത ലിറ്ററിന് 22.35 kmpl ആണ്, ഓട്ടോമാറ്റിക് വേരിയന്റിന് 22.94 kmpl നൽകുമെന്ന് അവകാശപ്പെടുന്നു.

2022 ബ്രെസ മാരുതിയുടെ ആദ്യ സിഎൻജി എസ്‌യുവിയാകും

2022 മാരുതി സുസുക്കി ബലേനോ: വിലയും എതിരാളികളും
നാല് ട്രിം തലങ്ങളിലാണ് പുതിയ ബലേനോയെ മാരുതി സുസുക്കി അവതരിപ്പിക്കുന്നത്. സിഗ്മ, ഡെൽറ്റ, സീറ്റ, ആൽഫ എന്നിവയാണ് അവ. പുതിയ 2022 മാരുതി സുസുക്കി ബലേനോ ഫെയ്‌സ്‌ലിഫ്റ്റിന്റെ വില 6.35 ലക്ഷം രൂപയിൽ തുടങ്ങി എക്‌സ്‌ഷോറൂം 9.49 ലക്ഷം രൂപ വരെ ഉയരുന്നു. പുതിയ വാഹനത്തിനുള്ള ബുക്കിംഗുകൾ ഇതിനകം തുറന്നിട്ടുണ്ട്. 11,000 രൂപ ടോക്കൺ തുക നൽകി ഈ പ്രീമിയം ഹാച്ച്ബാക്ക് ബുക്ക് ചെയ്യാം. ഹ്യുണ്ടായ് i20, ഹോണ്ട ജാസ്, ടാറ്റ ആൾട്രോസ് തുടങ്ങിയവരോടാണ് പുതിയ ബലേനോ മത്സരിക്കുന്നത്. 

സിയാസുമായി മാരുതി കുതികുതിക്കുന്നു, ആറുവര്‍ഷത്തിനിടെ വിറ്റത് മൂന്നുലക്ഷം

Source : Financial Express

click me!