Asianet News MalayalamAsianet News Malayalam

സിയാസുമായി മാരുതി കുതികുതിക്കുന്നു, ആറുവര്‍ഷത്തിനിടെ വിറ്റത് മൂന്നുലക്ഷം

സെഡാന്റെ ആഭ്യന്തര വിപണിയിലെ വില്‍പ്പന മൂന്ന് ലക്ഷം യൂണിറ്റ് പിന്നിട്ടു

Maruti Suzuki Ciaz hits major sales milestone with 3 lakh units
Author
Mumbai, First Published Sep 11, 2021, 9:28 AM IST

വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് മാരുതി സുസുക്കിയുടെ ജനപ്രിയ കോംപാക്റ്റ് പ്രീമിയം സെഡാനുകളിലൊന്നായ സിയാസ്. സെഡാന്റെ ആഭ്യന്തര വിപണിയിലെ വില്‍പ്പന മൂന്ന് ലക്ഷം യൂണിറ്റ് പിന്നിട്ടതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

2014 ഒക്ടോബറിലാണ് ഇന്ത്യന്‍ വിപണിയില്‍ മാരുതി സുസുകി സിയാസ് ആദ്യമായി അവതരിപ്പിച്ചത്. അന്നുമുതല്‍ മാരുതി സുസുക്കിയുടെ ജനപ്രിയ കോംപാക്റ്റ് പ്രീമിയം സെഡാനുകളിലൊന്നാണ് സിയാസ്.  സെഗ്മെന്‍റില്‍ മികച്ച വില്‍പ്പനയാണുള്ളത്. 2020 ജനുവരിയിലാണ് ബിഎസ് 6 പാലിക്കുന്ന എഞ്ചിനോടെ വിപണിയില്‍ വാഹനത്തെ കമ്പനി അവതരിപ്പിച്ചത്. പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനില്‍ മാത്രമായിരിക്കും ബിഎസ് 6 സിയാസ് ലഭിക്കുന്നത്. ബിഎസ് 6 പാലിക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് കരുത്തേകുന്നത്. ഈ മോട്ടോര്‍ 105 എച്ച്പി കരുത്ത് പുറപ്പെടുവിക്കും. സുസുകിയുടെ സ്മാര്‍ട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യ നല്‍കി. 

ഫീച്ചറുകളാല്‍ സമ്പന്നമാണ് അക്കത്തളം. സ്റ്റിയറിംഗ് വീല്‍, അകത്തെ ഡോര്‍ ഹാന്‍ഡിലുകള്‍, എസി ലൂവര്‍ നോബ്, പാര്‍ക്കിംഗ് ബ്രേക്ക് ലിവര്‍ എന്നിവയ്ക്ക് ചുറ്റും ക്രോം അലങ്കാരം കാണാം.  4.2 ഇഞ്ച് TFT മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേയാണ് (MID),റിയര്‍ എസി വെന്റുകള്‍,  മുന്‍ സീറ്റുകള്‍ക്കും പിന്‍സീറ്റുകള്‍ക്കും സെന്റര്‍ ആംറെസ്റ്റ്, മുന്‍ സീറ്റ് ആംറെസ്റ്റിന് കീഴില്‍ സ്റ്റോറേജ് സ്‌പേസ്, പിന്‍ സീറ്റ് ആംറെസ്റ്റിന് കപ്പ് ഹോള്‍ഡറുകള്‍ തുടങ്ങിയവ വാഹനത്തില്‍ ഉണ്ട്. കീലെസ് എന്‍ട്രി, ക്രൂയിസ് കണ്‍ട്രോള്‍, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഒആര്‍വിഎം, എന്നിവയാണ് മറ്റ് സവിശേഷതകള്‍. ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, എബിഎസ് വിത്ത് ഇബിഡി, സ്പീഡ് അലര്‍ട്ട് സിസ്റ്റം, ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍ തുടങ്ങിയവയാണ് സുരക്ഷാ ഫീച്ചറുകള്‍. ഇഗ്‌നിസ്, എസ്-ക്രോസ്, ബലെനോ എന്നിവയ്ക്കൊപ്പം നെക്സ പ്രീമിയം ഡീലര്‍ഷിപ്പുകള്‍ വഴിയാണ് വാഹനത്തിന്റെ വില്‍പ്പന. 

ഇന്ത്യയില്‍ സെഡാന്‍ വില്‍പ്പന കുറയുന്ന സമയത്ത് മിഡ്-സൈസ് സെഡാന്‍ വിഭാഗത്തിലെ ഏറ്റവും വേഗതയേറിയ ചുവടുവെയ്പ്പാണ് ഇതെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ സീനിയര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (മാര്‍ക്കറ്റിംഗ് & സെയില്‍സ്) ശശാങ്ക് ശ്രീവാസ്‍തവ പറഞ്ഞു.  മൂന്ന് ലക്ഷം വില്‍പ്പനയുടെ നാഴികക്കല്ല് ഉപഭോക്താവിന്റെ വിശ്വാസവും ബ്രാന്‍ഡിലുള്ള വിശ്വാസവും പ്രകടമാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios