വെറും 14 രൂപ മാത്രം, മിനിറ്റുകൾക്കുള്ളിൽ കാർ ചാർജ്ജാകും! ടെസ്‌ലയുടെ ഇന്ത്യയിലെ ആദ്യ സൂപ്പർചാർജിംഗ് സ്റ്റേഷൻ വിശേഷങ്ങൾ

Published : Aug 08, 2025, 11:15 AM ISTUpdated : Aug 08, 2025, 11:16 AM IST
Tesla car

Synopsis

മുംബൈയിലെ ബാന്ദ്ര-കുർള കോംപ്ലക്‌സിൽ (ബികെസി) ആണ് ടെസ്‌ലയുടെ ആദ്യ സൂപ്പർചാർജിംഗ് സ്റ്റേഷൻ. ഈ സ്റ്റേഷനിൽ നാല് V4 സൂപ്പർചാർജർ സ്റ്റാളുകളും നാല് ഡെസ്റ്റിനേഷൻ ചാർജിംഗ് സ്റ്റാളുകളും ഉണ്ട്. 

മേരിക്കൻ ഇലക്ട്രിക് കാർ നിർമ്മാതാക്കളായ ടെസ്‌ല അടുത്തിടെയാണ് ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ ചാർജിംഗ് സ്റ്റേഷൻ ഔദ്യോഗികമായി ആരംഭിച്ചത്. മുംബൈയിലെ ബാന്ദ്ര-കുർള കോംപ്ലക്‌സിലെ (ബികെസി) അപ്‌സ്‌കെയിൽ വണ്ണിൽ ആണ് ഈ ചാർജ്ജിംഗ് സ്റ്റേഷൻ. മുംബൈയിൽ ആദ്യത്തെ ഷോറൂം തുറന്നതിനു പിന്നാലെയാണ് ഈ നടപടി. അങ്ങനെ ഇത് രാജ്യത്ത് ആരംഭിക്കുന്ന ആദ്യത്തെ സൂപ്പർചാർജിംഗ് സ്റ്റേഷനായി മാറി.

ജൂലൈ 15 ന്, ടെസ്‌ല തങ്ങളുടെ ആദ്യ കാറായ ടെസ്‌ല മോഡൽ വൈ ഇന്ത്യയിൽ ഔദ്യോഗികമായി പുറത്തിറക്കി. 59.89 ലക്ഷം രൂപ മുതൽ 73.89 ലക്ഷം രൂപ വരെയാണ് ഇതിന്റെ പ്രാരംഭ എക്സ്-ഷോറൂം വില . അനുയോജ്യമായ കാറുകൾക്ക് വളരെ വേഗത്തിലുള്ള ചാർജിംഗ് വേഗത ഈ സൂപ്പർചാർജിംഗ് സ്റ്റേഷനുകൾ നൽകുമെന്ന് പറയപ്പെടുന്നു. വെറും 14 മിനിറ്റ് ചാർജ് ചെയ്താൽ ഏകദേശം 300 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ ഇതിന് കഴിയുമെന്ന് അവകാശപ്പെടുന്നു.

ഈ പുതിയ ചാർജിംഗ് സെന്ററിൽ നാല് V4 സൂപ്പർചാർജർ സ്റ്റാളുകളും (ഡിസി ഫാസ്റ്റ് ചാർജറുകൾ) നാല് ഡെസ്റ്റിനേഷൻ ചാർജിംഗ് സ്റ്റാളുകളും (എസി ചാർജറുകൾ) സ്ഥാപിച്ചിട്ടുണ്ടെന്ന് കമ്പനി പറയുന്നു. 250 kW വരെ ശേഷിയുള്ള സൂപ്പർചാർജറുകൾക്ക് kWh ന് 24 രൂപ വിലവരും, ഡെസ്റ്റിനേഷൻ ചാർജറുകൾ kWh ന് 14 രൂപ നിരക്കിൽ 11 kW ചാർജിംഗ് സൗകര്യം നൽകും. സെപ്റ്റംബർറോടെ ലോവർ പരേൽ, താനെ, നവി മുംബൈ എന്നിവിടങ്ങളിൽ മൂന്ന് ചാർജിംഗ് സ്റ്റേഷനുകൾ കൂടി ആരംഭിക്കാൻ കമ്പനി പദ്ധതിയിടുന്നു.

ടെസ്‍ലയുടെ ഇന്ത്യയിലെ ആദ്യ കാറായ 'മോഡൽ വൈ' ക്ക് വെറും 15 മിനിറ്റ് 'സൂപ്പർചാർജിംഗ്' ഉപയോഗിച്ച് 267 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ കഴിയുമെന്ന് ടെസ്‌ല അവകാശപ്പെടുന്നു. ഉപയോക്താക്കൾക്ക് ടെസ്‌ല ആപ്പ് വഴി ആക്‌സസ് ചെയ്യാനും നിരീക്ഷിക്കാനും ചാർജിംഗിനായി പണമടയ്ക്കാനും കഴിയും. ഇത് തത്സമയ ചാർജിംഗ് സ്റ്റാൾ ലഭ്യതയെയും ചാർജിംഗ് നിലയെയും കുറിച്ചുള്ള വിവരങ്ങളും നൽകും.

ടെസ്‌ല മോഡൽ വൈ ഇന്ത്യൻ വിപണിയിൽ 60 kWh , 75 kWh എന്നിങ്ങനെ രണ്ട് വ്യത്യസ്ത ബാറ്ററി പായ്ക്കുകളോടെയാണ് അവതരിപ്പിച്ചത്. ഇതിന്റെ സ്റ്റാൻഡേർഡ് വേരിയന്റിൽ ഒരു ഇലക്ട്രിക് മോട്ടോർ മാത്രമേയുള്ളൂ. ഇത് ഏകദേശം 295 ബിഎച്ച്‍പി പവർ ഉത്പാദിപ്പിക്കുന്നു. ഇതിനുപുറമെ, 60 kWh ബാറ്ററി ഒറ്റ ചാർജിൽ 500 കിലോമീറ്റർ (WLTP സാക്ഷ്യപ്പെടുത്തിയത്) ഡ്രൈവിംഗ് റേഞ്ച് നൽകുന്നു. ലോംഗ് റേഞ്ച് വേരിയന്റ് 622 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് നൽകുന്നു.

പിൻ വീൽ ഡ്രൈവ് പതിപ്പിന് 5.9 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുമെന്ന് ടെസ്‌ല അവകാശപ്പെടുന്നു. അതേസമയം ദീർഘദൂര പതിപ്പിന് അതേ ദൂരം പിന്നിടാൻ 5.6 സെക്കൻഡ് എടുക്കും. സൂപ്പർചാർജർ ഉപയോഗിച്ച് ഈ കാറിന്റെ ബാറ്ററി വെറും 15 മിനിറ്റിനുള്ളിൽ ചാർജ് ചെയ്യപ്പെടും, ഏകദേശം 238 കിലോമീറ്റർ മുതൽ 267 കിലോമീറ്റർ വരെ ഡ്രൈവിംഗ് റേഞ്ച് ലഭിക്കും.

മുംബൈയിൽ ടെസ്‌ല മോഡൽ വൈ പുറത്തിറങ്ങിയതോടെ രാജ്യമെമ്പാടും അതിന്റെ ഔദ്യോഗിക ബുക്കിംഗും ആരംഭിച്ചു. ഇപ്പോൾ കശ്‍മീർ മുതൽ കന്യാകുമാരി വരെയുള്ള രാജ്യമെമ്പാടുമുള്ള ആർക്കും ടെസ്‌ലയുടെ ആദ്യ കാർ ബുക്ക് ചെയ്യാം. എങ്കിലും കാറുകളുടെ ഡെലിവറിയുടെ കാര്യത്തിൽ മുംബൈ, ഡൽഹി, ഗുരുഗ്രാം, പൂനെ എന്നിവയ്ക്ക് തൽക്കാലം മുൻഗണന നൽകുമെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനുശേഷം ഘട്ടംഘട്ടമായി മറ്റ് സംസ്ഥാനങ്ങളിലും കാർ ഡെലിവറി ചെയ്യാനാണ് ടെസ്‍ലയുടെ പദ്ധതി.

 

PREV
Read more Articles on
click me!

Recommended Stories

കുട്ടിയുമായി റോഡിലെ ആ നടത്തം; കേരളാ പൊലീസ് ചോദിക്കുന്നു, ശരിയായ രീതി ഏത്?
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ