ഫാമിലികൾക്ക് കോളടിച്ചു, പുതിയൊരു വിലകുറഞ്ഞ 7 സീറ്റർ കാർ വരുന്നു

Published : Aug 07, 2025, 03:33 PM IST
Family Car

Synopsis

നിസാൻ ഇന്ത്യയിൽ പുതിയ 7 സീറ്റർ കാർ പുറത്തിറക്കാൻ ഒരുങ്ങുന്നു. റെനോ ട്രൈബറിനോട് സാമ്യമുള്ള ഈ കാർ ഏഴ് സീറ്റുകളും മികച്ച ഫീച്ചറുകളും പ്രദാനം ചെയ്യും.

ജാപ്പനീസ് വാഹന ബ്രാൻഡായ നിസാൻ ഉടൻ തന്നെ ഇന്ത്യൻ വിപണിയിൽ ഒരു പുതിയ കാർ പുറത്തിറക്കാൻ പോകുന്നു. അടുത്തിടെ, നിസാൻ ഇന്ത്യ ഒരു പുതിയ ടീസർ വീഡിയോ പുറത്തിറക്കി. വരാനിരിക്കുന്ന ഒരു മോഡലിന്റെ വരവിനെ ഈ ടീസർ സൂചിപ്പിക്കുന്നു. കമ്പനി വാഹനത്തിന്‍റെ പേരും വിശദാംശങ്ങളും നൽകിയിട്ടില്ല. എന്നാൽ ഇതിന്‍റെ പേര് 7 സീറ്റർ കാറായ റെനോ ട്രൈബറിന്റെ പേരിന് സമാനമായിരിക്കും.

ട്രൈബറുമായി പ്ലാറ്റ്‌ഫോം, ഫീച്ചറുകൾ, എഞ്ചിൻ എന്നിവ പങ്കിടുന്ന ഒരു പുതിയ കോംപാക്റ്റ് എംപിവി ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് നിസ്സാൻ ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ റെനോ അടുത്തിടെ 2025 റെനോ ട്രൈബർ അവതരിപ്പിച്ചു, കാര്യമായ ഫീച്ചർ അപ്‌ഗ്രേഡുകളും ഡിസൈനിലെ ചെറിയ മാറ്റങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വരും ആഴ്ചകളിൽ നിസ്സാൻ അതിന്റെ വരാനിരിക്കുന്ന മോഡലിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പങ്കിട്ടേക്കാം.

മൂന്നാം തലമുറ റെനോ ഡസ്റ്ററിനെ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ മിഡ്-സൈസ് എസ്‌യുവിക്കൊപ്പം നിസാന്റെ പുതിയ സബ്-കോംപാക്റ്റ് എംപിവിയും നേരത്തെ ടീസർ ചെയ്തിരുന്നു. നിസാന്റെ സിഗ്നേച്ചർ ഗ്രിൽ, സിൽവർ റാപ്പറൗണ്ട് ട്രീറ്റ്‌മെന്റുള്ള സ്‌പോർട്ടി ബമ്പർ, പുതിയ എൽഇഡി ഡിആർഎൽ, ഫങ്ഷണൽ റൂഫ് റെയിലുകൾ, പുതുതായി രൂപകൽപ്പന ചെയ്ത അലോയി വീലുകൾ തുടങ്ങിയവ ഉൾപ്പെടുന്ന എംപിവിയുടെ മുൻഭാഗം ഔദ്യോഗിക ടീസർ വെളിപ്പെടുത്തി. 7 സീറ്റർ ഫാമിലി കാറായ ട്രൈബറിൽ നിന്ന് ഇത് വ്യത്യസ്‍തമായി കാണപ്പെടുമെങ്കിലും, രണ്ട് മോഡലുകളും വലുപ്പത്തിൽ സമാനമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ റെനോ എംപിവിയുടെ നീളം 3,990 എംഎം, വീതി 1,739 എംഎം, ഉയരം 1,643 എംഎം എന്നിവയാണ്.

നിസാന്‍റെ ഈ പുതിയ 7 സീറ്റർ കാർ റെനോ ട്രൈബറുമായി പവർട്രെയിനും പങ്കിടും. 1.0 ലിറ്റർ, 3 സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ട്രൈബറിന് കരുത്ത് പകരുന്നത്. ഈ എഞ്ചിൻ പരമാവധി 71 bhp കരുത്തും 96 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. ട്രാൻസ്‍മിഷൻ ഓപ്ഷനുകളിൽ അഞ്ച് സ്‍പീഡ് മാനുവലും അഞ്ച് സ്‍പീഡ് എഎംടി യൂണിറ്റും ഉൾപ്പെടുന്നു. വിലയെ സംബന്ധിച്ചിടത്തോളം, ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന 7 സീറ്റർ കാറുകളിൽ ഒന്നായിരിക്കും കാർ. ഇതിന്റെ വില ഏകദേശം 6.5 ലക്ഷം രൂപയിൽ നിന്ന് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ റെനോ ട്രൈബർ നിലവിൽ 6.30 ലക്ഷം മുതൽ 9.17 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില.

PREV
Read more Articles on
click me!

Recommended Stories

2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ
കുട്ടിയുമായി റോഡിലെ ആ നടത്തം; കേരളാ പൊലീസ് ചോദിക്കുന്നു, ശരിയായ രീതി ഏത്?