നീല പൂശി മോഹവിലയില്‍ പുത്തന്‍ ആസ്‍പയര്‍

Published : May 11, 2019, 07:24 PM IST
നീല പൂശി മോഹവിലയില്‍ പുത്തന്‍ ആസ്‍പയര്‍

Synopsis

സ്‌പെഷ്യല്‍ എഡീഷന്‍ ആസ്‍പയര്‍ ബ്ലൂവുമായി അമേരിക്കന്‍ വാഹനനിര്‍മ്മാതാക്കളായ ഫോര്‍ഡ്. ആസ്പയന്റെ ടോപ്പ് വേരിയന്റായ ടൈറ്റാനിയത്തെയാണ് ബ്ലു എഡീഷനാക്കി മാറ്റിയിരിക്കുന്നത്.   

സ്‌പെഷ്യല്‍ എഡീഷന്‍ ആസ്‍പയര്‍ ബ്ലൂവുമായി അമേരിക്കന്‍ വാഹനനിര്‍മ്മാതാക്കളായ ഫോര്‍ഡ്. ആസ്പയന്റെ ടോപ്പ് വേരിയന്റായ ടൈറ്റാനിയത്തെയാണ് ബ്ലു എഡീഷനാക്കി മാറ്റിയിരിക്കുന്നത്. 

പുതുതലമുറ ആസ്പയറില്‍ നിന്ന് കടമെടുത്ത രൂപമാണ് വാഹനത്തിന്. വാഹനത്തിന്‍റെ അകത്തും പുറത്തുമായി ബ്ലൂ ഇന്‍സേര്‍ട്ടുകള്‍ നല്‍കി അലങ്കരിച്ചിരിക്കുന്നതും ഉയര്‍ന്ന ഇന്ധനക്ഷമതയുമാണ് സ്‌പെഷ്യല്‍ എഡീഷന്‍ ആസ്പയറിന്റെ പ്രധാന ആകര്‍ഷണം. ഫോഗ് ലാമ്പിന് സമീപത്തും ഡോര്‍ ക്ലാഡിങ്ങിന് ചുറ്റിലും നീല ഇന്‍സേര്‍ട്ട്, മുന്നിലെയും പിന്നിലെയും ഡോര്‍ പാഡുകളില്‍ നീല നിറത്തിലുള്ള ഇന്‍സേര്‍ട്ട് തുടങ്ങിയവയാണ് മറ്റ് വേരിയന്റുകളില്‍ നിന്ന് ബ്ലു എഡീഷനെ വ്യത്യസ്തമാക്കുന്നത്. ഏഴ് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയും ഇതിലുണ്ട്.

പുതുതായി ഡിസൈന്‍ ചെയ്‍ത 15 ബ്ലാക്ക് ഫിനീഷിഡ് അലോയി വീല്‍, ഡ്യുവല്‍ ടോണ്‍ നീറം, ബ്ലാക്ക് നിറം നല്‍കിയിട്ടുള്ള റിയര്‍വ്യൂ മിറര്‍, ബ്ലാക്ക് സ്‌മോഗ്ഡ് ഹെഡ്‌ലാമ്പ് തുടങ്ങിയവയും വാഹനത്തെ വേറിട്ടതാക്കുന്നു. മൂന്ന് നിറങ്ങളിലാണ് വാഹനം എത്തുന്നത്. 

1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളാണ് വാഹനത്തിന്‍റെ ഹൃദയം. പെട്രോള്‍ എന്‍ജിന്‍ 96 പിഎസ് പവറും 120 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. ഡീസല്‍ എഞ്ചിന്‍  99 ബിഎച്ച്പി പവറും 215 എന്‍എം ടോര്‍ക്കുമാണ് സൃഷ്‍ടിക്കുക. 

ഡീസല്‍ മോഡലില്‍ 25.5 കിലോമീറ്ററും പെട്രോള്‍ മോഡലില്‍ 20.4 കിലോമീറ്ററുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്. പെട്രോള്‍ മോഡലിന് 7.41 ലക്ഷം രൂപയും ഡീസല്‍ മോഡലിന് 8.21 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

PREV
click me!

Recommended Stories

ട്രക്ക് വിൽപ്പനയിൽ വൻ കുതിപ്പ്; ടാറ്റ മോട്ടോഴ്‌സിന് വമ്പൻ നേട്ടം; അറ്റാദായം 83% ഉയർന്ന് 2,560 കോടി!
പഴയ വാഹനങ്ങൾ ഉള്ളവർ ശ്രദ്ധിക്കുക! എഥനോൾ പെട്രോൾ ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ മറക്കരുത്